പുതുക്കിയ പലിശ നിരക്കുകള്‍ മെയ് 15 മുതല്‍ പ്രാബല്യത്തില്‍ വന്നു. 2 കോടി രൂപയില്‍ താഴെയുള്ള 46 ദിവസം മുതല്‍ 179 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിനുള്ള പലിശ 4.75 ശതമാനത്തില്‍ നിന്ന് 5.50 ശതമാനമായി എസ്ബിഐ ഉയര്‍ത്തിയിട്ടുണ്ട്.
1 / 7
ഫിക്‌സഡ് ഡെപ്പോസിറ്റ് ചെയ്യുമ്പോള്‍ ഏറ്റവും ഉയര്‍ന്ന പലിശ ലഭിക്കുന്ന ബാങ്കുകളെയാണ് നമ്മള്‍ ആശ്രയിക്കാറുള്ളത്. ഓരോ വര്‍ഷവും ബാങ്കുകളുടെ പലിശയുടെ നിരക്കില്‍ മാറ്റം വരാറുണ്ട്.
Photo by rupixen on Unsplash
2 / 7
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫിക്‌സഡ് ഡെപ്പോസിറ്റിനുള്ള പലിശ നിരക്ക് ഉയര്‍ത്തിയിരിക്കുകയാണ്.
Photo by rupixen on Unsplash
3 / 7
2 കോടി രൂപ വരെയുള്ള റീട്ടെയില്‍ ഡെപ്പോസിറ്റുകള്‍ക്കും 2 കോടി രൂപയ്ക്ക് മുകളിലുള്ള ബള്‍ക്ക് ഡെപ്പോസിറ്റുകള്‍ക്കും നിശ്ചിത സമയത്തേക്കുള്ള ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്കും നല്‍കുന്ന പലിശയാണ് ഉയര്‍ത്തിയിരിക്കുന്നത്.
Photo by rupixen on Unsplash
4 / 7
പുതുക്കിയ പലിശ നിരക്കുകള്‍ മെയ് 15 മുതല്‍ പ്രാബല്യത്തില്‍ വന്നു.
Photo by rupixen on Unsplash
5 / 7
2 കോടി രൂപയില്‍ താഴെയുള്ള 46 ദിവസം മുതല്‍ 179 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിനുള്ള പലിശ 4.75 ശതമാനത്തില്‍ നിന്ന് 5.50 ശതമാനമായി എസ്ബിഐ ഉയര്‍ത്തിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് 6 ശതമാനമായിരിക്കും.
Photo by rupixen on Unsplash
6 / 7
180 ദിവസം മുതല്‍ 210 ദിവസം വരെയുള്ള കാലയളവിലെ പലിശ നിരക്ക് 5.75 ശതമാനത്തില്‍ നിന്ന് 6 ശതമാനവും. 211 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.25 ശതമാനം പലിശയുമായിരിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.75 ശതമാനമായിരിക്കും പലിശ.
Photo by Ayaneshu Bhardwaj on Unsplash
7 / 7
1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെ നിക്ഷേപത്തിന് 7.50 ശതമാനം പലിശയാണ് ലഭിക്കുക. 3 വര്‍ഷം മുതല്‍ 5 വര്‍ഷത്തില്‍ താഴെ വരെയുള്ള നിക്ഷേപത്തിന് 7.25 ശതമാനം പലിശയും ലഭിക്കും. 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 7.50 ശതമാനമാണ് പലിശ.
Photo by Ishant Mishra on Unsplash