Bethlehem Kudumba Unit : യവന കഥപോലെ ഫോർ‍ഡ് ഐക്കണും! ബത്ലഹേം കുടുംബ യൂണിറ്റിലെ സ്റ്റാറായ കാർ | The Iconic Car of Bethlehem Kudumba Unit, Meet the Legendary Car Featured in Movie Malayalam news - Malayalam Tv9

Bethlehem Kudumba Unit : യവന കഥപോലെ ഫോർ‍ഡ് ഐക്കണും! ബത്ലഹേം കുടുംബ യൂണിറ്റിലെ സ്റ്റാറായ കാർ

Updated On: 

30 Aug 2026 | 05:51 PM

Ford Icon Car IN Bethlehem Kudumba Unit Movie : നിവിൻ പോളി നായകനായ ബത്ലഹേം കുടുംബയൂണിറ്റ് എന്ന സിനിമ ഹൗസ് ഫുൾ ആയി പ്രദർശനം തുടരുകയാണ്. ഓണം റിലീസ് ആയി എത്തിയ സിനിമയ്ക്ക് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. ഫീൽ ഗുഡ് ഗണത്തിൽ പെടുത്താവുന്ന ഈ സിനിമയെ കുട്ടികളും പ്രായമായവരും ഉൾപ്പെടെ വലിയ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.

1 / 5
ഈ സിനിമയിലെ കഥാപാത്രങ്ങളോടൊപ്പം തന്നെ മറ്റു രണ്ടു കാര്യങ്ങൾ ഇതിനോടകം വലിയ ഹിറ്റായി മാറിയിട്ടുണ്ട്. ഒന്ന് യവന കഥയിൽ നിന്ന് തുടങ്ങുന്ന ഗാനം ആണ്. അടുത്തതാകട്ടെ സിനിമയിലെ നായകനായ നിവിൻ പോളിയുടെ കഥാപാത്രം ജസ്റ്റിന്റെ കാറാണ് . ( Image Credit Source Social Media )

2 / 5
ചുവന്ന ഫോർഡ് ഐക്കൺ എന്ന  സെഡാൻ കാറാണ് ജസ്റ്റിൻ ഉപയോഗിക്കുന്നത്. സിനിമയിലെ ഒരു കഥാപാത്രത്തോളം തന്നെ പ്രാധാന്യമാണ് ഈ കാറിന്  നൽകിയിരിക്കുന്നത്. ജസ്റ്റിന്റെ നിർണായകമായ ജീവിത ഘട്ടങ്ങളിലെല്ലാം ഈ കാറിന്റെ സാന്നിധ്യം കാണാം. ജസ്റ്റിന്റെ ജീവിതത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന ഒരാളെ പോലെയാണ് ഈ കാറിനെ  സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്.

3 / 5
എഴുതി വന്നപ്പോഴാണ് സിനിമയിൽ  കാറിന് ഇത്തരത്തിൽ ചിത്രീകരിക്കാൻ കഴിയുമെന്ന് തോന്നിയത് എന്ന് സംവിധായകൻ ഗിരീഷ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.  ഒരു പഴയ പ്രസന്റബിൾ ആയ കാർ വേണമെന്നുള്ളതായിരുന്നു.  ക്യാമറാമാൻ അജ്മൽ സാബുവാണ് ഫോർഡ് ഐക്കണെ തിരഞ്ഞെടുക്കുന്നത്. തനിക്ക് വാഹനങ്ങളെക്കുറിച്ച് വലിയ ഐഡിയ ഇല്ലായിരുന്നുവെന്നും ഗിരീഷ് എഡി പറയുന്നുണ്ട്.

4 / 5
സാക്നിൽക്ക് കണക്ക് പ്രകാരം വേൾഡ് വൈഡ്  ആയി ഇതുവരെ 128 കോടി രൂപയാണ്  ബത്ലഹേം കുടുംബയൂണിറ്റ്  കളക്ട് ചെയ്തത്. നിവിൻ പോളിയുടെ  ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ഓപ്പണിങ് കളക്ഷനുകളിൽ ഒന്നായിരുന്നു ഈ സിനിമയുടേത്.

5 / 5
മമിത ബൈജുവാണ് സിനിമയിലെ നായികയായി  അഭിനയിച്ചിരിക്കുന്നത്.  പ്രായ വ്യത്യാസമുള്ള  രണ്ടുപേർ തമ്മിലെ പ്രണയവും  നാട്ടിൻപുറങ്ങളിലെ  വിശേഷങ്ങളും ഒക്കെയാണ്  സിനിമയിലെ പ്രധാന കഥാ പശ്ചാത്തലം. പ്രണയത്തിനും അതുപോലെതന്നെ നർമ്മത്തിനും സിനിമയിൽ പ്രാധാന്യം നൽകിയിട്ടുണ്ട്.

Loading...
Unable to load recommendations.
Follow Us
റെഡ്മിയുടെ ടർബോ കരുത്തിന് ആമസോണിൽ ഡിസ്കൗണ്ട് വില!
വെറും വയറ്റിലെ കാപ്പികുടി ഗുണമോ ദോഷമോ? അറിയാം ഈ കാര്യങ്ങൾ
കാഴ്ചശക്തി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
തക്കാളിയുടെ കുരു കിഡ്നിയിലെ കല്ലിന് കാരണമാകുമോ?
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ