തിരുവനന്തപുരത്തേക്ക് 3 അമൃത് ഭാരത് എക്‌സ്പ്രസുകള്‍; ഇവിടങ്ങളില്‍ നിന്ന് പെട്ടെന്ന് നാട്ടിലെത്താം | three Amrit Bharat Express Trains to Thiruvananthapuram, travel from Hyderabad, Tambaram, and Mangaluru made easier Malayalam news - Malayalam Tv9

Amrit Bharat Express: തിരുവനന്തപുരത്തേക്ക് 3 അമൃത് ഭാരത് എക്‌സ്പ്രസുകള്‍; ഇവിടങ്ങളില്‍ നിന്ന് പെട്ടെന്ന് നാട്ടിലെത്താം

Published: 

20 Jan 2026 | 05:12 PM

Amrit Bharat Express Hyderabad to Thiruvananthapuram: നാല് പുതിയ ട്രെയിനുകള്‍ ജനുവരി 23ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യും. കേരളത്തെ മറ്റ് പ്രമുഖ നഗരങ്ങളുമായി അതിവേഗം ബന്ധിപ്പിച്ചുകൊണ്ടുള്ള യാത്ര സാധ്യമാക്കാന്‍ അമൃത് ഭാരത് ട്രെയിനുകള്‍ക്ക് കഴിയുമെന്ന കാര്യം ഉറപ്പാണ്.

1 / 5
കേരളത്തിലേക്ക് മൂന്ന് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളാണ് റെയില്‍വേ മന്ത്രാലയം നല്‍കുന്നത്. ഈ മൂന്ന് ട്രെയിനുകളോടൊപ്പം ഒരു പാസഞ്ചര്‍ ട്രെയിനുമുണ്ട്. അങ്ങനെ നാല് പുതിയ ട്രെയിനുകള്‍ ജനുവരി 23ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യും. കേരളത്തെ മറ്റ് പ്രമുഖ നഗരങ്ങളുമായി അതിവേഗം ബന്ധിപ്പിച്ചുകൊണ്ടുള്ള യാത്ര സാധ്യമാക്കാന്‍ അമൃത് ഭാരത് ട്രെയിനുകള്‍ക്ക് കഴിയുമെന്ന കാര്യം ഉറപ്പാണ്. (Image Credits: PTI)

2 / 5
നാഗര്‍കോവില്‍-മംഗളൂരു അമൃത് ഭാരത് എക്‌സ്പ്രസ്, തിരുവനന്തപുരം-താംബരം അമൃത് ഭാരത് എക്‌സ്പ്രസ്, തിരുവനന്തപുരം-ഹൈദരാബാദ് അമൃത് ഭാരത് എക്‌സ്പ്രസ്, എന്നിവയാണ് പുതുതായി ലഭിക്കുന്ന മൂന്ന് ട്രെയിനുകള്‍. ഇവയോടൊപ്പം ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ ട്രെയിനും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും.

3 / 5
നാഗര്‍കോവില്‍-മംഗളൂരു, തിരുവനന്തപുരം-ഹൈദരാബാദ് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം-താംബരം അമൃത് ഭാരത് എക്‌സ്പ്രസ് നാഗര്‍കോവില്‍ വഴിയും സഞ്ചരിക്കും.

4 / 5
അതേസമയം, കേന്ദ്ര റെയില്‍വേ മന്ത്രാലയം ആദ്യം പുറത്തുവിട്ട അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ പട്ടികയില്‍ കേരളം ഉള്‍പ്പെട്ടിരുന്നില്ല. ഇത് വ്യാപക വിമര്‍ശനത്തിന് കാരണമായതിന് പിന്നാലെ അപ്രതീക്ഷിതമായി മൂന്ന് ട്രെയിനുകള്‍ പ്രഖ്യാപിക്കുകയായിരുന്നു.

5 / 5
1,800 ലധികം യാത്രക്കാരെയാണ് ഒരേസമയം അമൃത് ഭാരതിന് വഹിക്കാന്‍ സാധിക്കുന്നത്. നോണ്‍ എസി ട്രെയിനായ അമൃത് ഭാരതിന് 130 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയുമുണ്ട്. ജനുവരി 23ന് 10.45 ഓടെ തിരുവനന്തപുരത്ത് വെച്ചാണ് അമൃത് ഭാരതുകളുടെ ഫ്‌ളാഗ് ഓഫ്.

Follow Us
വിഷാംശങ്ങളെ പുറന്തള്ളാൻ മല്ലിയിലയോ
അടുക്കളയിൽ പീസ് ലില്ലി വച്ചിട്ടുണ്ടോ? ഇത് ശ്രദ്ധിക്കണം
ബദാം കൊളസ്ട്രോൾ കൂട്ടുമോ? എത്രയെണ്ണം കഴിക്കാം
ഇവർ ചക്ക കഴിച്ചാൽ ശ്വാസം പോലും നിലയ്ക്കും;  അത്രയ്ക്ക് അപകടം
വയനാട് തുരങ്കനിർമാണത്തിനുള്ള ആദ്യ ബോംബിങ് നടത്തി മുഖ്യമന്ത്രി
റോഡ് മുറിച്ച് കടക്കുന്നത് ആരാണെന്ന് കണ്ടോ? നിലഗിരിയിൽ നിന്നുള്ള കാഴ്ച
ട്രെയിൻ്റെ പടിയിൽ നിന്ന് സാഹസം കാട്ടി, ആവസാനം സംഭവിച്ചത് കണ്ടോ?
അങ്കാമാലിയിൽ ജെസ്ലി കാറിടിച്ച മരിച്ച സംഭവത്തിൽ ഡോ. സിറിയക് അറസ്റ്റിലായി