Thudakkam Box Office: ബോക്സ് ഓഫീസിൽ വിസ്മയമായി 'തുടക്കം'; രണ്ടാം വാരത്തിൽ കളക്ഷനിൽ വൻ കുതിപ്പ് | 'Thudakkam' Box Office: Vismaya Mohanlal's Debut Film Witnesses Massive Jump in Second Weekend Malayalam news - Malayalam Tv9

Thudakkam Box Office: ബോക്സ് ഓഫീസിൽ വിസ്മയമായി ‘തുടക്കം’; രണ്ടാം വാരത്തിൽ കളക്ഷനിൽ വൻ കുതിപ്പ്

Published: 

16 Aug 2026 | 01:52 PM

Thudakkam' Worldwide Gross Reaches Rs 36.07 Crore: വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിച്ച 'തുടക്കം' എന്ന സിനിമയ്ക്ക് തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമ റിലീസായി രണ്ടാം വാരത്തിലേക്ക് എത്തുമ്പോൾ ചിത്രത്തിൻ്റെ കളക്ഷനിൽ വലിയ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. അവധി ദിവസങ്ങളിൽ കൂടുതൽ കുടുംബ പ്രേക്ഷകർ തിയേറ്ററുകളിലേക്ക് എത്തിയതാണ് സിനിമയ്ക്ക് ഗുണകരമായി മാറിയത്. സാക്‌നിൽക്കിൻ്റെ റിപ്പോർട്ടുകൾ പ്രകാരം മികച്ച വരുമാനം ചിത്രം നേടുന്നുണ്ട്.

1 / 5
ഒൻപതാം ദിവസമായ ശനിയാഴ്ച ഇന്ത്യയിൽ നിന്ന് മാത്രം 1.82 കോടി രൂപയാണ് നെറ്റ് കളക്ഷനായി സ്വന്തമാക്കിയത്. എട്ടാം ദിവസത്തെ കളക്ഷനുമായി അപേക്ഷിച്ച് നോക്കുമ്പോൾ വരുമാനത്തിൽ 64 ശതമാനത്തിൻ്റെ വർധനയാണ് ഒൻപതാം ദിവസം ഉണ്ടായിരിക്കുന്നത്. ഇതോടെ ഇന്ത്യയിൽ നിന്നുള്ള സിനിമയുടെ ആകെ നെറ്റ് കളക്ഷൻ 18.98 കോടി രൂപയായി ഉയർന്നു. ബോക്സ് ഓഫീസിൽ ഇത് വലിയ നേട്ടമാണ്. (Image Credit source: Facebook Aashirvad Cinemas)

2 / 5
ആദ്യ വാരത്തിൽ മന്ദഗതിയിലായിരുന്നു സിനിമയുടെ കളക്ഷൻ മുന്നോട്ട് പോയിരുന്നത്. ആദ്യത്തെ ആഴ്ച പൂർത്തിയാകുമ്പോൾ 16.05 കോടി രൂപയായിരുന്നു സിനിമയുടെ ഇന്ത്യയിലെ കളക്ഷൻ. ഏഴാം ദിവസം വെറും 85 ലക്ഷം രൂപ മാത്രമാണ് നേടിയത്. എന്നാൽ രണ്ടാമത്തെ വെള്ളിയാഴ്ചയിൽ ഇത് 1.11 കോടിയായും ശനിയാഴ്ച 1.82 കോടിയായും വർധിച്ചു. പ്രേക്ഷകരുടെ മികച്ച പിന്തുണയാണ് ഇത് വ്യക്തമാക്കുന്നത്.

3 / 5
ഒൻപതാം ദിവസം സിനിമക്ക് മികച്ച ഓക്യുപ്പൻസി ലഭിച്ചതായി കാണാം. 844 ഷോകളിൽ നിന്നായി 40 ശതമാനം പേരാണ് ശനിയാഴ്ച സിനിമ കണ്ടത്. രാവിലത്തെ ഷോകൾക്ക് 15 ശതമാനവും ഉച്ചയ്ക്ക് ശേഷം 35 ശതമാനവും ആളുകൾ എത്തി. വൈകുന്നേരങ്ങളിൽ 47 ശതമാനവും രേഖപ്പെടുത്തി. ഏറ്റവും മികച്ച പ്രതികരണം ലഭിച്ചത് രാത്രിയിലുള്ള ഷോകൾക്കാണ്. 61 ശതമാനമാണ് ഒക്യുപെൻസി.

4 / 5
ഇന്ത്യയ്ക്ക് പുറത്തും സിനിമയ്ക്ക് വളരെ മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിദേശത്തുനിന്നുമുള്ള നിന്നുള്ള ആകെ ഗ്രോസ് കളക്ഷൻ ഇതുവരെ 14.05 കോടി രൂപയിലെത്തി. സിനിമയുടെ ഇന്ത്യയിലെ ഗ്രോസ് കളക്ഷൻ 22.02 കോടി രൂപയാണ്. ഇന്ത്യയിലെയും വിദേശത്തെയും കണക്കുകൾ ചേർക്കുമ്പോൾ ചിത്രത്തിൻ്റെ ആഗോള ഗ്രോസ് കളക്ഷൻ ഇപ്പോൾ 36.07 കോടി രൂപയായി മാറിയിട്ടുണ്ട്.

5 / 5
മീനു എന്ന യുവ മാർഷൽ ആർട്സ് പരിശീലകയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമ പ്രധാനമായും പറയുന്നത്. അപ്രതീക്ഷിതമായി അപകടകാരിയായ ഒരു ക്രിമിനലുമായി അവൾ കണ്ടുമുട്ടുന്നതോടെ മീനുവിൻ്റെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റമാണ് സിനിമയുടെ പശ്ചാത്തലം. മീകച്ച ആക്ഷൻ രംഗങ്ങളും ത്രില്ലർ സ്വഭാവവും ചേർന്ന ഈ സിനിമ മികച്ച ദൃശ്യവിരുന്നാണ് പ്രേക്ഷകർക്ക് നൽകുന്നത്.

Loading...
Unable to load recommendations.
Follow Us
ഉരുളക്കിഴങ്ങ് കേടാകാതെ സൂക്ഷിക്കാം: ഇതാ എളുപ്പവഴികള്‍
8000mAh ബാറ്ററി, IP68+IP69 റേറ്റിങ്; ഇത് വിവോ Y600i 5G
മസിൽ വളർത്താൻ പ്രോട്ടീൻ മാത്രം മതിയോ? അറിയാം ഈ ഡയറ്റ് ടിപ്സ്!
5 ദിവസം വരെ പാൽ കേടാവാതെ ഇരിക്കാനുള്ള ട്രിക്ക്
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ
ഒന്നും രണ്ടുമല്ല, വീടിൻ്റെ മുകളിൽ കൂട്ടത്തോടെ എത്തിയ തത്തകളെ കണ്ടോ
തിരുവണ്ണാമലൈ ക്ഷേത്രത്തിലെത്തിയ ആനക്കുട്ടി
മദ്യപിച്ച് വാഹനം ഓടിച്ചതിന് അശ്വന്ത് കൊക്ക് അറസ്റ്റിൽ