ടൈലുകൾക്കിടയിലെ കറുത്ത അഴുക്ക് മാറുന്നില്ലേ? ഈ 5 ട്രിക്കുകൾ പരീക്ഷിക്കൂ... | Tile Cleaning Tips, How to Get Rid of Black Dirt and Stains Between Tiles Malayalam news - Malayalam Tv9

Tile Cleaning Tips: ടൈലുകൾക്കിടയിലെ കറുത്ത അഴുക്ക് മാറുന്നില്ലേ? ഈ 5 ട്രിക്കുകൾ പരീക്ഷിക്കൂ…

Updated On: 

30 Sep 2026 | 05:02 PM

How to Clean Dirt Between Tiles: രാസവസ്തുക്കൾ നിറഞ്ഞ വിലകൂടിയ ക്ലീനറുകൾ ഉപയോഗിക്കാതെ തന്നെ അടുക്കളയിലുള്ള സാധനങ്ങൾ ഉപയോഗിച്ച് ടൈലുകളെ പുത്തൻപുതിയതാക്കാം. ടൈലുകൾ എപ്പോഴും വൃത്തിയായിരിക്കാൻ ആഴ്ചയിലൊരിക്കൽ എങ്കിലും ചൂടുവെള്ളം ഉപയോഗിച്ച് ടൈലുകൾ തുടയ്ക്കുക. ജനലുകളും വെന്റിലേഷനും തുറന്നിട്ട് ഈർപ്പം പൂർണ്ണമായി ഒഴിവാക്കുക.

1 / 5
വീടുകളിലെ ഫ്ലോർ ടൈലുകളും ഭിത്തിയിലെ ടൈലുകളും വൃത്തിയായി സൂക്ഷിച്ചാലും, അവയ്ക്ക് ഇടയിലുള്ള സിമന്റ് ലൈനുകളിൽ കറുത്ത അഴുക്കും പായലും അടിയുന്നത് സാധാരണയാണ്. ഇത് വീടിന്റെ ഭംഗി കെടുത്തുക മാത്രമല്ല, ബാക്ടീരിയകൾ വളരാൻ കാരണമാവുകയും ചെയ്യും. രാസവസ്തുക്കൾ നിറഞ്ഞ വിലകൂടിയ ക്ലീനറുകൾ ഉപയോഗിക്കാതെ തന്നെ അടുക്കളയിലുള്ള സാധനങ്ങൾ ഉപയോഗിച്ച് ടൈലുകളെ പുത്തൻപുതിയതാക്കാം.  (Image Credit source: Unsplash, Getty Images)

2 / 5
ബേക്കിങ് സോഡ കുറച്ച് വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി ടൈലുകൾക്ക് ഇടയിലെ അഴുക്കുള്ള ഭാഗത്ത് തേച്ചുപിടിപ്പിക്കുക. ഇതിനു മുകളിലേക്ക് അല്പം വിനാഗിരി സ്പ്രേ ചെയ്യുക. നുരഞ്ഞുപൊന്തുമ്പോൾ 10–15 മിനിറ്റ് വെച്ചശേഷം പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഉരച്ചു കഴുകുക.

3 / 5
കടുത്ത കറകളും കറുത്ത പാടുകളും മാറ്റാൻ ബേക്കിങ് സോഡയിൽ കുറച്ച് ഹൈഡ്രജൻ പെറോക്സൈഡ് കലർത്തി തേച്ചുപിടിപ്പിക്കാം. 10 മിനിറ്റിനു ശേഷം കഴുകിക്കളയാം. അതുപോലെ, നാച്ചുറലായി അഴുക്ക് മാറ്റാൻ നാരങ്ങാനീരിൽ അല്പം കല്ലുപ്പ് ചേർത്ത് ടൈൽ ലൈനുകളിൽ ഉരയ്ക്കുക. നാരങ്ങയിലെ അസിഡിക് സ്വഭാവം കറകളെ പെട്ടെന്ന് അലിയിച്ചുകളയും.

4 / 5
സാധാരണയായി അടിഞ്ഞുകൂടുന്ന പൊടിയും അഴുക്കും മാറ്റാൻ തിളച്ച വെള്ളത്തിൽ കുറച്ച് ഡിഷ് വാഷ് ലിക്വിഡ് കലർത്തി ബ്രഷ് ഉപയോഗിച്ച് തേച്ചു കഴുകിയാൽ മതിയാകും. കുളിമുറിയിലെ ടൈലുകളിലെ പായലും പൂപ്പലും മാറ്റാൻ ബ്ലീച്ചിങ് പൗഡർ വെള്ളത്തിൽ കലർത്തി തളിച്ച് കുറച്ചു സമയം വെച്ച ശേഷം കഴുകിക്കളയാവുന്നതാണ്.

5 / 5
ടൈലുകൾ എപ്പോഴും വൃത്തിയായിരിക്കാൻ ആഴ്ചയിലൊരിക്കൽ എങ്കിലും ചൂടുവെള്ളം ഉപയോഗിച്ച് ടൈലുകൾ തുടയ്ക്കുക. കുളിമുറി ഉപയോഗിച്ച ശേഷം ടൈലുകളിൽ വെള്ളം കെട്ടിനിൽക്കാതെ വൈപ്പർ ഉപയോഗിച്ച് മാറ്റുക.

Loading...
Unable to load recommendations.
Follow Us
8000mAh ബാറ്ററി, IP68+IP69 റേറ്റിങ്; ഇത് വിവോ Y600i 5G
മസിൽ വളർത്താൻ പ്രോട്ടീൻ മാത്രം മതിയോ? അറിയാം ഈ ഡയറ്റ് ടിപ്സ്!
5 ദിവസം വരെ പാൽ കേടാവാതെ ഇരിക്കാനുള്ള ട്രിക്ക്
ആപ്പിൾ ഏത് സമയത്താണ് കഴിക്കേണ്ടത്?
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ
ഒന്നും രണ്ടുമല്ല, വീടിൻ്റെ മുകളിൽ കൂട്ടത്തോടെ എത്തിയ തത്തകളെ കണ്ടോ
തിരുവണ്ണാമലൈ ക്ഷേത്രത്തിലെത്തിയ ആനക്കുട്ടി
മദ്യപിച്ച് വാഹനം ഓടിച്ചതിന് അശ്വന്ത് കൊക്ക് അറസ്റ്റിൽ