Today’s Horoscope Malayalam: ഗുരുവായൂർ ഏകാദശി ദിനത്തിൽ ഭാഗ്യം കടാക്ഷിക്കുന്നത് ആരെയൊക്കെ? 12 രാശികളുടെ സമ്പൂർണ്ണ ഫലം
Today's Horoscope Malayalam on November 21:ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹത്താൽ ഇന്നത്തെ ദിവസം ആരുടെയൊക്കം ജീവിതത്തിലാണ് നല്ല ഫലങ്ങൾ ലഭിക്കുന്നത് ആർക്കൊക്കെ പ്രതികൂല സാഹചര്യം എന്നാണ് ഇന്നത്തെ രാശിഫലത്തിൽ പറയുന്നത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ ഇന്നത്തെ ദിവസം സംഭവിക്കുന്ന അപ്രതീക്ഷിതമായ കാര്യങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണിത്. അത്തരത്തിൽ ഗുരുവായൂർ ഏകാദശി ദിനത്തിൽ 12 രാശികളിൽ ജീവിതത്തിൽ എപ്രകാരമുള്ള കാര്യങ്ങളാണ് നടക്കുന്നത് എന്നതിന്റെ...............

ഇന്ന് നവംബർ 21 ശനിയാഴ്ച. ഗുരുവായൂർ ഏകാദശി കൂടിയാണ് ഇന്ന്. ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹത്താൽ ഇന്നത്തെ ദിവസം ആരുടെയൊക്കം ജീവിതത്തിലാണ് നല്ല ഫലങ്ങൾ ലഭിക്കുന്നത് ആർക്കൊക്കെ പ്രതികൂല സാഹചര്യം എന്നാണ് ഇന്നത്തെ രാശിഫലത്തിൽ പറയുന്നത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ ഇന്നത്തെ ദിവസം സംഭവിക്കുന്ന അപ്രതീക്ഷിതമായ കാര്യങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണിത്. അത്തരത്തിൽ ഗുരുവായൂർ ഏകാദശി ദിനത്തിൽ 12 രാശികളിൽ ജീവിതത്തിൽ എപ്രകാരമുള്ള കാര്യങ്ങളാണ് നടക്കുന്നത് എന്നതിന്റെ പൂർണമായ രാശി ഫലം അറിയാം.(IMAGE CREDKIT SOURCE: TV9 NETWORK)

മേടം: സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത കുടുംബത്തിൽ സമാധാനം ഉണ്ടാകും. എന്നാൽ ആരോഗ്യമടക്കമുള്ള കാര്യങ്ങളിൽ ശ്രദ്ധ വേണം, തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങളിലും ജാഗ്രത പുലർത്തുക.

ഇടവം: ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിൽ സമാധാനം ഉണ്ടാകും. എന്നാൽ സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിക്കുക തൊഴിൽ രംഗത്ത് അശ്രദ്ധയോടെ ഒരു കാര്യവും ചെയ്യരുത്.

മിഥുനം: സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. എന്നാൽ ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

കർക്കിടകം: ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായും ഇന്നത്തെ ദിവസം നേട്ടങ്ങൾ ഉണ്ടാകാം. എന്നാൽ ആരോഗ്യത്തിലും തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങളിലും നല്ല ശ്രദ്ധ വേണം.

ചിങ്ങം: ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല കുടുംബത്തിൽ സമാധാനമുണ്ടാകും. ദാമ്പത്യജീവിതം മികച്ചത് ആയിരിക്കും. തൊഴിൽ രംഗത്തും കഠിനാധ്വാനം ഫലം കാണും. എന്നാൽ സാമ്പത്തികമായി ഇന്നത്തെ ദിവസം അത്ര മികച്ചതായിരിക്കില്ല.

കന്നി: സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും ആരോഗ്യത്തിനും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. എന്നാൽ തൊഴിൽ രംഗത്ത് കഠിനാധ്വാനം ആവശ്യമായി വരും. കുടുംബത്തിലും ദാമ്പത്യജീവിതത്തിലും ചില പ്രശ്നങ്ങൾ നേരിട്ടേക്കാം.

തുലാം: ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത കുടുംബത്തിൽ സമാധാനം ഉണ്ടാകും, തൊഴിൽ രംഗത്തോ കഠിനാധ്വാനം ആവശ്യമായി വരും . ദാമ്പത്യ ജീവിതത്തിൽ ചില പ്രശ്നങ്ങൾ നേരിട്ടേക്കാം.

വൃശ്ചികം: സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതവും മികച്ചതായിരിക്കും. തൊഴിൽ രംഗത്തും ആരോഗ്യത്തിലും നല്ല ശ്രദ്ധ വേണം.

ധനു: തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. എന്നാൽ ആരോഗ്യം അടക്കമുള്ള കാര്യങ്ങളിൽ ഇന്ന് നല്ല ജാഗ്രത പാലിക്കുക. അല്ലാത്തപക്ഷം ചില പ്രശ്നങ്ങൾ നേരിടേണ്ടതായി വരാം.

മകരം: തൊഴിൽ രംഗത്ത് കഠിനാധനം ഫലം കാണും. എന്നാൽ ആരോഗ്യവും സാമ്പത്തികവും അടക്കമുള്ള കാര്യങ്ങളിൽ ഇന്നത്തെ ദിവസം ജാഗ്രത പാലിക്കുക ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക..

കുംഭം: തൊഴിൽ രംഗത്ത് കഠിനാധന ഫലം കാണും. കുടുംബത്തിൽ സമാധാനം ഉണ്ടാകും. എന്നാൽ ദാമ്പത്യ ജീവിതത്തിൽ ചില താളപിഴകൾ ഉണ്ടായേക്കാം. അമിത കോപം ഒഴിവാക്കുക.

മീനം: ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം ക്ഷമയോടെ ചിന്തിച്ച് തീരുമാനങ്ങൾ എടുക്കുക.