തക്കാളിയുണ്ടോ ഒന്നെടുക്കാൻ! ഇനി മുടി വളരും അതിവേ​ഗം മുട്ടോളം | Tomato masks for hair growth miraculously work for your hair Problems and hairfall Malayalam news - Malayalam Tv9

Tomatoes For Hair: തക്കാളിയുണ്ടോ ഒന്നെടുക്കാൻ! ഇനി മുടി വളരും അതിവേ​ഗം മുട്ടോളം

Updated On: 

20 Apr 2025 20:59 PM

Tomatoes Masks For Hair Growth: വിറ്റാമിൻ എ, സി, കെ, ലൈക്കോപീൻ തുടങ്ങിയ അവശ്യ പോഷകങ്ങളാൽ നിറഞ്ഞിരിക്കുന്ന തക്കാളി മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. തക്കാളിയിലെ വിറ്റാമിൻ സി കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും മുടി പൊട്ടിപോകുന്നത് കുറയ്ക്കുകയും ചെയ്യുന്നു.

1 / 5മുടിയുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ, വിപണിയിലുള്ള നിരവധി ഉൽപ്പന്നങ്ങൾ ഉണ്ടെങ്കിലും പ്രകൃതിദത്തമായ ചേരുവകളുടെ ​ഗുണം ഒന്ന് വേറെതന്നെയാണ്. അത്തരമൊരു പ്രകൃതിദത്ത വസ്ത്തുകളിൽ ഒന്നാണ് തക്കാളി. വിറ്റാമിൻ എ, സി, കെ, ലൈക്കോപീൻ തുടങ്ങിയ അവശ്യ പോഷകങ്ങളാൽ നിറഞ്ഞിരിക്കുന്ന തക്കാളി മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.

മുടിയുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ, വിപണിയിലുള്ള നിരവധി ഉൽപ്പന്നങ്ങൾ ഉണ്ടെങ്കിലും പ്രകൃതിദത്തമായ ചേരുവകളുടെ ​ഗുണം ഒന്ന് വേറെതന്നെയാണ്. അത്തരമൊരു പ്രകൃതിദത്ത വസ്ത്തുകളിൽ ഒന്നാണ് തക്കാളി. വിറ്റാമിൻ എ, സി, കെ, ലൈക്കോപീൻ തുടങ്ങിയ അവശ്യ പോഷകങ്ങളാൽ നിറഞ്ഞിരിക്കുന്ന തക്കാളി മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.

2 / 5

പോഷകങ്ങളുടെ കലവറയായ തക്കാളിയിൽ വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്, ഇത് നമ്മുടെ തലയോട്ടിയെ പോഷിപ്പിക്കുകയും ഈർപ്പവും ജലാംശവും നിലനിർത്തുകയും ചെയ്യുന്നു. തക്കാളിയിലെ വിറ്റാമിൻ സി കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും മുടി പൊട്ടിപോകുന്നത് കുറയ്ക്കുകയും ചെയ്യുന്നു.

3 / 5

തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുന്നു. ഇത് മൂലം മുടിയുടെ കേടുപാടുകളും കൊഴിച്ചിലും നിൽക്കും. നിങ്ങളുടെ കഷണ്ടി പാടുകൾ ഇല്ലാതാക്കാനുള്ള മികച്ച ചേരുവയാണ് തക്കാളി. മുടി വളർച്ചയ്ക്കായി തക്കാളി മാസ്കുകൾ ഉപയോ​ഗിക്കാവുന്നതാണ്. അസിഡിറ്റിയുള്ളതിനാൽ തലയോട്ടിയിലെ പിഎച്ച് നില സന്തുലിതമാക്കാൻ സഹായിക്കും.

4 / 5

ഇത് ഫംഗസിന്റെ വളർച്ചയെ കൂടുതൽ തടസ്സപ്പെടുത്തുന്നു. താരൻ്റെ ശല്യത്തിൽ നിന്ന് നിങ്ങളുടെ തലയോട്ടിയെ അകറ്റി നിർത്തുകയും ചെയ്യും. മുടി സംരക്ഷണത്തിനായി തക്കാളി ഉപയോഗിക്കുന്നത് മുടിക്ക്, ഉയർന്ന ജലാംശവും പോഷകങ്ങളും നൽകുന്നു. ഇതിൽ കാണപ്പെടുന്ന വൈറ്റാമിനുകളിലും ധാതുക്കളിലും വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് മുടി വളർച്ചയിലേക്ക് നയിക്കുന്നു.

5 / 5

തക്കാളിയും തൈരും ചേർത്ത ഒരു ഹെയർ മാസ്ക് പരീക്ഷിച്ചു നോക്കൂ. തക്കാളിയുടെ നീര് തൈരുമായി ചേർത്ത് മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കുക. മാസ്ക് തലയോട്ടിയിൽ പുരട്ടി 30 മിനിറ്റ് വയ്ക്കണം. ശേഷം കഴുകി കളയാം. മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന്, തക്കാളി അരച്ച് തേനുമായി ചേർത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കി മുടിയിൽ തേയ്ക്കാവുന്നതാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും