Tomato Price: തക്കാളിവില റെക്കോഡ് താഴ്ചയില്‍; ആവശ്യമുള്ളത് വേഗം വാങ്ങിക്കോളൂ
Tomato Prices Crash in Tamil Nadu; Kerala May Soon See 10 per Kg: തമിഴ്‌നാട്ടിലെ തിരുനെല്‍വേലി നൈനാര്‍കുളം മൊത്തക്കച്ചവട പച്ചക്കറി വിപണിയിലാണ് തക്കാളി വില കുറയുന്നത്. വിപണിയിലേക്ക് എത്തുന്ന തക്കാളിയുടെ വരവ് വര്‍ധിച്ചതാണ് വില കുത്തനെ ഇടിയുന്നതിന് വഴിയൊരുക്കിയത്.

പച്ചക്കറി വില താഴേക്ക് പതിക്കുന്നു. കുറച്ചുനാളുകള്‍ക്ക് മുമ്പ് വരെ റെക്കോഡ് വിലയില്‍ കുതിച്ച തക്കാളി പതുക്കെ നിരക്ക് കുറച്ച് തുടങ്ങി. റമദാന്‍ മാസവും അതിന് മുമ്പുവന്ന മണ്ഡലകാലവുമെല്ലാം പച്ചക്കറി വില കുതിച്ചുയരാന്‍ വഴിവെച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ തക്കാളിക്ക് വില കുറയുകയാണ്. (Image Credits: PTI)

തമിഴ്‌നാട്ടിലെ തിരുനെല്‍വേലി നൈനാര്‍കുളം മൊത്തക്കച്ചവട പച്ചക്കറി വിപണിയിലാണ് തക്കാളി വില കുറയുന്നത്. വിപണിയിലേക്ക് എത്തുന്ന തക്കാളിയുടെ വരവ് വര്‍ധിച്ചതാണ് വില കുത്തനെ ഇടിയുന്നതിന് വഴിയൊരുക്കിയത്. തിരുനെല്‍വേലി, തെങ്കാശി ജില്ലകളില്‍ നിന്നുള്ള പച്ചക്കറിയാണ് പ്രധാനമായും ഇവിടേക്ക് എത്തുന്നത്.

കഴിഞ്ഞ ആഴ്ച കിലോയ്ക്ക് 28 മുതല്‍ 30 വരെയായിരുന്നു തക്കാളിവില. എന്നാല്‍ ഇത് 10 രൂപയിലേക്ക് താഴ്ന്നു. ഉള്ളി ഉള്‍പ്പെടെയുള്ള പച്ചക്കറികളുടെയും വില കുറഞ്ഞിട്ടുണ്ട്. കിലോയ്ക്ക് 25 രൂപയാണ് നിലവിലെ വില. ചെറിയ ഉള്ളിക്ക് 40 രൂപയിലേക്കും വിലയെത്തി.

അതേസമയം, തമിഴ്‌നാട്ടിലെ വിവിധ മാര്‍ക്കറ്റുകളില്‍ നിന്നാണ് കേരളം, കര്‍ണാടക പോലുള്ള സംസ്ഥാനങ്ങളിലേക്ക് പച്ചക്കറി എത്തുന്നത്. അതിനാല്‍ തന്നെ തമിഴ്‌നാട്ടില്‍ പച്ചക്കറി വില കുറയുന്നത് കേരളത്തിലും പ്രതിഫലിക്കാന്‍ സാധ്യതയുണ്ട്.

കേരളത്തില്‍ നിലവില്‍ ഒരു കിലോ തക്കാളിക്ക് 19 മുതല്‍ 24 രൂപ വരെയാണ് വില. ഉള്ളിക്ക് 39 രൂപ വരെയും വിലയുണ്ട്. ഇത് വരും ദിവസങ്ങളില്‍ കുറഞ്ഞേക്കാം. വിഷു വന്നെത്തും മുമ്പ് പച്ചക്കറി വില കുറയുന്നത് മലയാളികള്‍ക്ക് ആശ്വാസമാകും.