Kariveppila Pulinkari: മീൻ കറി മാറി നിൽക്കും! കറിവേപ്പില പുളിങ്കറി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ
Kariveppila Pulinkari Recipe:ഇതിന് പ്രധാനമായും ആവശ്യം കറിവേപ്പിലയാണ്. കൂടാതെ മുഴുവൻ മല്ലി, ജീരകം, കുരുമുളക്, ഉലുവ, കടുക്, നല്ല എണ്ണ, ഉപ്പു, മഞ്ഞൾപൊടി,മുളകുപൊടി, വെളുത്തുള്ളി, ചെറിയ ഉള്ളി, കടലപ്പരിപ്പ്, ഉണക്കമുളക്, പെരുങ്കായം, പുളി എന്നിവയാണ് ആവശ്യം.മീൻ ഇല്ലാത്ത മീൻ കറി പോലെ മീൻകറിയുടെ അതേ രുചിയാണ് ഈ കറിവേപ്പില കറിക്ക്. രുചി മാത്രമല്ല ഇത് ആരോഗ്യകരം കൂടിയാണ്. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.........

എന്നും ഒരേ പോലെയുള്ള കറികൾ കഴിച്ചു മടുത്തു എങ്കിൽ ഇത്തവണ ഒരു സിമ്പിൾ ആയിട്ടുള്ള കറിവേപ്പില പുളിങ്കറി ആയാലോ. മീൻ ഇല്ലാത്ത മീൻ കറി പോലെ മീൻകറിയുടെ അതേ രുചിയാണ് ഈ കറിവേപ്പില കറിക്ക്. രുചി മാത്രമല്ല ഇത് ആരോഗ്യകരം കൂടിയാണ്. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.(IMAGE CREDIT SOURCE: SOCIAL MEDIA)

ഇതിന് പ്രധാനമായും ആവശ്യം കറിവേപ്പിലയാണ്. കൂടാതെ മുഴുവൻ മല്ലി, ജീരകം, കുരുമുളക്, ഉലുവ, കടുക്, നല്ല എണ്ണ, ഉപ്പു, മഞ്ഞൾപൊടി,മുളകുപൊടി, വെളുത്തുള്ളി, ചെറിയ ഉള്ളി, കടലപ്പരിപ്പ്, ഉണക്കമുളക്, പെരുങ്കായം, പുളി എന്നിവയാണ് ആവശ്യം.

ആദ്യം ഒരു പാൻ എടുത്ത് അടുപ്പിൽ വച്ച് അതിലേക്ക് രണ്ട് ടീസ്പൂൺ മുഴുവൻ മല്ലി, ജീരകം, കുരുമുളക്, ഉലുവ, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക. ശേഷം അതിലേക്ക് ഒരുപിടി കറിവേപ്പില ഇട്ട് നന്നായി വഴറ്റിയെടുക്കുക. ശേഷം അത് മാറ്റി തണുക്കാൻ ആയിട്ട് വെക്കാം.

ഒരു പാനെടുത്ത് എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചതിനുശേഷം കടലപ്പരിപ്പും ജീരകവും ചേർത്ത് മൂപ്പിക്കുക. അതിലേക്ക് രണ്ട് ഉണക്കമുളകും പൊട്ടിച്ചിടുക. ശേഷം അതിലേക്ക് വീണ്ടും ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. ശേഷം അതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവ ചേർക്കുക. ഇവയെല്ലാം നന്നായി ഒന്ന് മൂത്ത് വന്നശേഷം മാറ്റി വെച്ചിരിക്കുന്ന കറിവേപ്പിലയുടെ മിശ്രിതം നന്നായി അരച്ചിട്ട് അത് ഇതിലേക്ക് ചേർക്കുക.

ഇവ നന്നായി കൂട്ടി യോജിപ്പിച്ചതിനുശേഷം ഒരു നാരങ്ങാ വലിപ്പത്തിലുള്ള പുളി പിഴിഞ്ഞ് അതിലേക്ക് ഒഴിക്കുക. അല്പം വെള്ളവും ചേർത്ത് നൽകിയതിനുശേഷം 20 മിനിറ്റ് ചെറുതീയിൽ ഇതിനെ തിളപ്പിച്ച് എടുക്കുക. രുചികരമായ കറിവേപ്പില പുളിങ്കറി തയ്യൽ. ഇത് ചോറിനൊപ്പം കഴിക്കാൻ വളരെ രുചികരമായിരിക്കും.