September Movie Releases 2026: ധൂമകേതു മുതൽ അവറാച്ചൻ സൺസ് വരെ, വരും ദിവസങ്ങളിൽ വമ്പൻ റിലീസുകൾ | Upcoming Malayalam Movie Releases, From 'Dhoomakethu to Avarachan Sons, Big Films Hitting Theatres Soon Malayalam news - Malayalam Tv9

September Movie Releases 2026: ധൂമകേതു മുതൽ അവറാച്ചൻ സൺസ് വരെ, വരും ദിവസങ്ങളിൽ വമ്പൻ റിലീസുകൾ

Updated On: 

21 Sep 2026 | 01:11 AM

Upcoming Malayalam Movie Releases : സെപ്റ്റംബർ മാസം അവസാനിക്കാൻ 10 ദിവസം കൂടി ബാക്കിയുണ്ട്. വരുന്ന ദിവസങ്ങളിൽ ഒരുപിടി മലയാളം സിനിമകളാണ് റിലീസിനായി എത്തുന്നത്. സെപ്റ്റംബർ 25നാണ് കൂടുതൽ സിനിമകളും റിലീസ് ചെയ്യുന്നത്. ആ സിനിമകൾ ഏതൊക്കെ എന്നും റിലീസ് തീയതികളും പ്രധാന താരങ്ങൾ ആരൊക്കെയെന്നും വിശദമായി നോക്കാം.

1 / 5
 ആദ്യത്തേത്  സൈജു കുറുപ്പ് നായകനായ എത്തുന്ന ആരം ആണ്.  സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ തന്റെ ഔദ്യോഗിക ജീവിതത്തിൽ നേരിടുന്ന സമ്മർദ്ദങ്ങളും വെല്ലുവിളികളും ഒക്കെയാണ് ഈ സിനിമയിലെ പ്രധാന ഇതിവൃത്തം. രാജേഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ അഞ്ചു കുര്യനാണ്  നായിക.  ( Image Credit Source Social Media )

2 / 5
ആക്ഷൻ കോമഡി ഫാന്റസി വിഭാഗത്തിൽ വരുന്ന ധൂമകേതുവാണ് സെപ്റ്റംബർ 25ന് തന്നെ റിലീസ് ചെയ്യുന്ന അടുത്ത സിനിമ. സജിൻ ഗോപു ആണ് ചിത്രത്തിലെ നായകൻ.  സുധി മാഡിസൺ  സംവിധാനം ചെയ്യുന്ന സിനിമയിൽ നിഖില വിമലാണ് നായികയായി വരുന്നത്. കല്യാണ ദിവസം ഉണ്ടാകുന്ന ചിലരസകരമായ സംഭവങ്ങളെ  അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

3 / 5
സെപ്റ്റംബർ 25ന് തിയേറ്ററുകളിൽ എത്തുന്ന  ഒറിജിനലിൽ  ശ്രീനാഥ് ഭാസിയാണ്  നായകൻ. ഫെമിന ജോർജ് നായികയുമാണ്. റമീസ് മുഹമ്മദ് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ടൈം ട്രാവൽ കഥ പറയുന്ന സിനിമയാണ് ഒറിജിനൽ.  ഫാന്റസി കോമഡി ത്രില്ലർ എന്ന വിഭാഗത്തിലാണ്   ഈ ചിത്രം എത്തുന്നത്.

4 / 5
സെപ്റ്റംബർ 25 ന് തന്നെ റിലീസ് ചെയ്യുന്ന മറ്റൊരു സിനിമയാണ് അമാനുഷികം. ജോമോൻ ജോഷി, രാജേഷ് പരവൂർ, കിരൺ രാജ്, ആൻമേരി റോയ്  തുടങ്ങിയവയാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിതീഷ് കെ നായരാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

5 / 5
സെപ്റ്റംബറിൽ അല്ലെങ്കിലും ഒക്ടോബർ ആദ്യം തന്നെ തിയേറ്ററുകളിൽ റിലീസിന് എത്തുന്ന സിനിമയാണ് ബിജു മേനോൻ നായകനായ അവറാച്ചൻ ആന്റ് സൺസ്. അമൽ ഷീല തമ്പി എഴുതി സംവിധാനം ചെയ്യുന്ന സിനിമയിൽ ശ്രീനാഥ് ഭാസിയും, ഗണപതിയും മറ്റ് പ്രധാന വേഷങ്ങളെ കൈകാര്യം ചെയ്യുന്നു. ഗ്രേസ് ആന്റണിയാണ് സിനിമയിലെ നായിക. കോമഡി ഡ്രാമ സിനിമ ആയ അവറാച്ചൻ ആൻഡ് സൺസ് ഒക്ടോബർ രണ്ടിനാണ് റിലീസ് ചെയ്യുന്നത്.

Loading...
Unable to load recommendations.
Follow Us
രണ്ട് ഈന്തപ്പഴം മതി; ദഹനം മുതൽ ഹൃദയാരോഗ്യം വരെ, ​ഗുണം ഇതാണ്
വില ഒരു ലക്ഷത്തിൽ താഴെ, സുസുക്കിയുടെ ആക്സിസ്
രുചികരം, ആരോഗ്യകരം; സ്പെഷ്യൽ സ്വീറ്റ് പൊട്ടറ്റൊ ചനാ മസാല റെസിപ്പി!
ചെസ്റ്റിലോ..കാലിലോ?കോഴിയിറച്ചിയുടെ ഏത് ഭാഗത്താണ് പ്രോട്ടീൻ കൂടുതൽ?
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി