Upcoming Mohanlal Movies : ഇത് അയാളുടെ കാലമല്ലേ… ദിലീഷ് പോത്തനും ജൂഡും ചിദംബരവും, മോഹൻലാലിന്റെ ലൈനപ്പിൽ വരുന്നത് വമ്പൻ ചിത്രങ്ങൾ
Upcoming Mohanlal Movies List : ഇത് അയാളുടെ കാലമല്ലേ രാവണപ്രഭു സിനിമയിലെ ഈ ഡയലോഗ് പോലെയാണ് മോഹൻലാലിന്റെ വരാനിരിക്കുന്ന സിനിമകളുടെ ലൈനപ്പ്. തരുൺ മൂർത്തിയുടെ സംവിധാനത്തിൽ എത്തുന്ന അതിമനോഹരം നിലവിൽ ഷൂട്ടിംഗ് പുരോഗമിച്ചു വരികയാണ്. അതിനുശേഷം ദിലീഷ് പോത്തൻ, ജൂഡ് ആന്റണി ജോസഫ്, അഖിൽ സത്യൻ, ചിദംബരം എന്നിവരുടെ സംവിധാനത്തിലുള്ള സിനിമകളാണ് മോഹൻലാലിന്റെ ലൈനപ്പിൽ ഉള്ളത്.

ഏറ്റവും അടുത്തതായി പുറത്തിറങ്ങാൻ പോകുന്ന മോഹൻലാൽ ചിത്രം തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തുന്ന അതിമനോഹരമാണ്. തുടരുമെന്ന് ഹിറ്റ് സിനിമയ്ക്ക് ശേഷം മൂർത്തിയും മോഹൻലാലും ഒരുമിക്കുന്ന സിനിമ എന്ന നിലയിൽ വലിയ പ്രതീക്ഷയാണ് പ്രേക്ഷകരിൽ ഉള്ളത്. സിനിമയിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. സിനിമയുടെ ചിത്രീകരണം അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണ്. ( Image Credit Source Social Media )

ദിലീഷ് പോത്തനും മോഹൻലാലും ഒന്നിക്കുന്നു എന്ന വാർത്ത വലിയ ആവേശത്തോടെയാണ് മലയാളം ഇൻഡസ്ട്രി സ്വീകരിച്ചത്. വളരെ റിയലിസ്റ്റിക് ആയി കഥ അവതരിപ്പിക്കുന്ന സംവിധായകനും ഏതു റോളും അതിനേക്കാൾ റിയലിസ്റ്റിക് ആയി അവതരിപ്പിക്കുന്ന ദിലീഷ് പോത്തനും ഒന്നിക്കുന്നത് ഏറെക്കാലമായുള്ള പ്രേക്ഷകരുടെ സ്വപ്നമാണ്. നെടുങ്കണ്ടം മിറാക്കിൾ എന്നാണ് സിനിമയ്ക്ക് പേര് നൽകിയിരിക്കുന്നത്. ജൂലൈ ആദ്യവാരത്തിലാണ് ഇത് സംബന്ധിച്ച് അപ്ഡേറ്റ് പുറത്തുവന്നത്.

മോഹൻലാലിന്റെ മകൾ വിസ്മയയെ നായികയാക്കി ന്യൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് തുടക്കം. ഈ സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചു വരുന്ന അവസരത്തിൽ തന്നെ മോഹൻലാലിനെ നായകനാക്കി ജൂഡ് ആന്റണി അടുത്ത സിനിമ പ്ലാൻ ചെയ്യുന്നുണ്ട് എന്ന അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. കഴിഞ്ഞദിവസം ഇത് മോഹൻലാൽ തന്നെ സ്ഥിരീകരിച്ചു. അടുത്ത വർഷത്തിൽ ജൂഡുമായി ചേർന്ന് പുതിയ സിനിമ വരുമെന്നാണ് താരം അറിയിച്ചത്.

ഏറ്റവും ഒടുവിലായി ഇന്ന് പുറത്തുവന്നിരിക്കുന്ന വിവരം. സത്യൻ അന്തിക്കാടിന്റെ മകൻ അഖില്‍ സത്യനുമായും മോഹൻലാൽ ഒന്നിക്കുന്നു എന്നുള്ളതാണ്. തിങ്കളാഴ്ച വൈകിട്ടാണ് പുതിയ സിനിമയെ കുറിച്ചുള്ള പ്രഖ്യാപനം മോഹൻലാൽ തന്റെ ഫേസ്ബുക്ക് പോസ്റ്റ് നടത്തിയത്. ബിനു ജോർജ് അലക്സാണ്ടറും ആശിർവാദ് സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

മലയാളത്തിൽ ഈ അടുത്ത് ഇറങ്ങിയതിൽ വച്ച് ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന ബാലന്റെ സംവിധായകൻ ചിദംബരവുമായും മോഹൻലാൽ ഒന്നിക്കും. മോഹൻലാലിനെ നായകനാക്കി ഒരു സിനിമ തന്റെ പ്ലാനിൽ ഉണ്ട് എന്ന് ചിദംബരം തന്നെ പല അഭിമുഖങ്ങളിലും നേരത്തെ വ്യക്തമാക്കിയിരുന്നു.