AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Swasika Vijay: ബീന ആന്റണിയുടെ അഭിനയത്തിന്റെ ഏഴയലത്ത് വരുമോ ഇവൾ? കിടിലൻ മറുപടി നൽകി സ്വാസിക

കഴിഞ്ഞദിവസം സ്വാസികയുടെ അഭിമുഖത്തിന്റെ വീഡിയോയ്ക്ക് താഴെ സ്വാസികയെ ബീന ആന്റണിയുമായി താരതമ്യം ചെയ്ത് ഒരാൾ ചെയ്ത കമ്മന്റിന് നടി തന്നെ മറുപടി നൽകിയതാണ് ഇപ്പോൾ ശ്രദ്ധേയമായി മാറുന്നത്. ഒരു ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സീരിയൽ നടിമാരോടുള്ള ആളുകളുടെ സമീപനം അവരെ കുറിച്ചുള്ള ചിന്താരീതിയും മാറണമെന്ന് സ്വാസിക പ്രതികരിച്ചിരുന്നു...........

Swasika Vijay: ബീന ആന്റണിയുടെ അഭിനയത്തിന്റെ ഏഴയലത്ത് വരുമോ ഇവൾ? കിടിലൻ മറുപടി നൽകി സ്വാസിക
Swasika, BeenaImage Credit source: Social Media
Ashli C
Ashli C | Published: 26 Nov 2026 | 12:59 PM

ദീർഘകാല അനുഭവസമ്പത്തിലൂടെ കുടുംബപ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ നടിയാണ് ബീന ആന്റണി എങ്കിൽ വ്യത്യസ്ത വേഷങ്ങളിലൂടെയും നൃത്ത അവതരണ മികവുകളിലൂടേയും പുതുതലമുറയിലും ശ്രദ്ധേയയായ താരമാണ് സ്വാസിക വിജയ്. ഹാസ്യവും ഭാവതീവ്രവുമായി വേഷങ്ങൾ ബീന ആന്റണി അനായാസമായി കൈകാര്യം ചെയ്യുമ്പോൾ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ഏറ്റെടുക്കാനുള്ള ധൈര്യവും വഴക്കവുമാണ് സ്വാസികയുടെ സവിശേഷത.

കാലങ്ങളായി മിനിസ്ക്രീനിലും വെള്ളിത്തിരയിലും ഒരേപോലെ സജീവമായ ബീന ലളിതമായ അവതരണം കൊണ്ട് പ്രേക്ഷകമായി ആഴത്തിലുള്ള ആത്മബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. മറുവശത്ത് ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ സ്വാസിക സംസ്ഥാന ചലച്ചിത്ര പുരസ്കാരം അടക്കം നേടിക്കൊണ്ട് സിനിമ രംഗത്തും തന്റേതായ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. അത്തരത്തിൽ മലയാളികളുടെ ഇഷ്ട അഭിനേതാക്കളിൽ ഇരുവർക്കും അവരുടേതായ ഒരു സ്ഥാനമുണ്ട് എന്ന് അർത്ഥം.

ALSO READ:സീരിയൽ ആർട്ടിസ്റ്റുകളെ കുറിച്ചുള്ള അത്തരം ചിന്തകൾ മാറ്റണം; സ്വാസിക വിജയ്

തിനിടയിൽ കഴിഞ്ഞദിവസം സ്വാസികയുടെ അഭിമുഖത്തിന്റെ വീഡിയോയ്ക്ക് താഴെ സ്വാസികയെ ബീന ആന്റണിയുമായി താരതമ്യം ചെയ്ത് ഒരാൾ ചെയ്ത കമ്മന്റിന് നടി തന്നെ മറുപടി നൽകിയതാണ് ഇപ്പോൾ ശ്രദ്ധേയമായി മാറുന്നത്. ഒരു ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സീരിയൽ നടിമാരോടുള്ള ആളുകളുടെ സമീപനം അവരെ കുറിച്ചുള്ള ചിന്താരീതിയും മാറണമെന്ന് സ്വാസിക പ്രതികരിച്ചിരുന്നു.

അവരുടെ അഭിനയം നല്ലതല്ല എന്നും അവർ അഭിനയിക്കില്ല എന്നൊക്കെയാണ് ആളുകളുടെ ഒരു പൊതു ധാരണ എന്നും അത് മാറണം. സീരിയലിൽ അവരോട് ആവശ്യപ്പെട്ട രീതിക്ക് അനുസരിച്ച് അവർ അഭിനയിക്കുന്നത്. നിരവധി നല്ല അഭിനേതാക്കൾ ഉണ്ട് അവരെയൊന്നും വേണ്ട വിധത്തിൽ സിനിമയിൽ ഉപയോഗിക്കുന്നുണ്ടോ എന്നറിയില്ല എന്ന രീതിയിലായിരുന്നു സ്വാസിക പ്രതികരണം നടത്തിയത്.

അതിനു പിന്നാലെയാണ് ഒരാൾ സ്വാസികയെ ബീന ആന്റണിയുമായി താരതമ്യം ചെയ്ത കമന്റ് ചെയ്തത്. ബീന ആന്റിയുടെ അഭിനയത്തിന്റെ ഏഴയലത്ത് വരുമോ സ്വാസികയുടെ അഭിനയം എന്നായിരുന്നു ഒരാളുടെ ചോദ്യം. എന്നാൽ ഇതിന് മറുപടിയെ സ്വാസിക പറയുന്നത് അത് വരില്ല അത് സത്യമാണ് എന്നാണ്. അതേസമയം സ്വാസികയുടെ അഭിനയത്തെ പ്രശംസിച്ചു കൊണ്ട് നിരവധിപേർ കമന്റ് ചെയ്യുന്നു. സ്വാസികയുടെ കഥാപാത്രങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചമാണ് എന്നാണ് ഒരുവിധം ആളുകളെല്ലാം പ്രതികരണം നടത്തിയത്.

ENGLISH SUMMARY

A response given by actress Swasika to a comment—in which a user compared her to Beena Antony—has now garnered attention. The comment appeared beneath a video of an interview Swasika had given to an online media outlet, in which she had remarked that people’s attitudes toward, and perceptions of, television serial actresses need to change.

Follow Us