AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vaibhav Suryavanshi: വൈഭവ് സൂര്യവംശിയെ നോട്ടമിട്ട് ബിസിസിഐ, അണിയറയില്‍ വമ്പന്‍ ആസൂത്രണം

Vaibhav Suryavanshi special training program: വിരമിക്കുന്ന സീനിയർ ക്രിക്കറ്റ് താരങ്ങൾ അവശേഷിപ്പിച്ച ശൂന്യത നികത്താൻ ബിസിസിഐ വൈഭവിനെ സജ്ജമാക്കുകയാണെന്ന്‌ അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകൻ മനീഷ് ഓജ

Jayadevan AM
Jayadevan AM | Published: 12 Aug 2025 | 09:34 AM
14കാരന്‍ വൈഭവ് സൂര്യവംശി ബിസിസിഐയുടെ പ്രത്യേക പരിശീലന പരിപാടിയില്‍ പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരം പിന്നീട് അണ്ടര്‍ 19 ടൂര്‍ണമെന്റ് കളിക്കാന്‍ ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടിരുന്നു (Image Credits: PTI)

1 / 5
ഇംഗ്ലണ്ടിലും മികച്ച പ്രകടനമാണ് വൈഭവ് പുറത്തെടുത്തത്. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം അടുത്തിടെയാണ് മടങ്ങിയെത്തിയത്.  തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സിനൊപ്പം പ്രത്യേക പരിശീലന സെഷനിലായിരുന്നു താരം (Image Credits: PTI)

2 / 5
എന്നാല്‍ ബിസിസിഐയില്‍ നിന്ന് അറിയിപ്പ് ലഭിച്ചതോടെ ഓഗസ്ത് 10ന് ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക് വൈഭവ് പോയെന്നാണ് മാധ്യമറിപ്പോര്‍ട്ട്. വിരമിക്കുന്ന സീനിയർ ക്രിക്കറ്റ് താരങ്ങൾ അവശേഷിപ്പിച്ച ശൂന്യത നികത്താൻ ബിസിസിഐ വൈഭവിനെ സജ്ജമാക്കുകയാണെന്ന്‌ അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകൻ മനീഷ് ഓജ പറഞ്ഞു (Image Credits: PTI)

3 / 5
ഭാവി ലക്ഷ്യം വച്ചാണ് ബിസിസിഐയുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം വ്യക്തമാക്കി. വൈഭവിനുള്ള ഈ പരിശീലനം ഈ തയ്യാറെടുപ്പിന്റെ ഭാഗമാണ് (Image Credits: PTI)

4 / 5
വിരാട് കോഹ്ലിയും, രോഹിത് ശര്‍മയും വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് വൈഭവിനെ പോലുള്ള താരങ്ങള്‍ക്കായി ബിസിസിഐ പ്രത്യേക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഒരാഴ്ചയോളമാകും വൈഭവ് ബെംഗളൂരുവില്‍ തുടരുന്നത്‌. തുടര്‍ന്ന് അദ്ദേഹം ഇന്ത്യയുടെ അണ്ടര്‍ 19 ക്യാമ്പില്‍ ചേരും (Image Credits: PTI)

5 / 5