Vinayaka Chaturthi Special Recipes: അടയല്ല അരിയല്ല സേമിയവുമല്ല! പായസലോകത്തെ പുത്തൻ ട്വിസ്റ്റ്, ” പനീർ പായസം” എങ്ങനെ ഉണ്ടാക്കാം
Vinayaka Chaturthi Special Paneer Payasam Recipes: . ഈ ദിവസത്തിൽ ഭഗവാൻ ഗണപതിക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ നിവേദ്യമായി അർപ്പിക്കുന്നത് വളരെ നല്ലതാണ്. അത്തരത്തിൽ ഒരു വെറൈറ്റി ആയി പനീർ പായസം എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത് ഇതിന് പ്രധാനമായും ആവശ്യം പനീറാണ്. 3/4 കപ്പ് പനീർ, അരക്കപ്പ് പഞ്ചസാര 3 കപ്പ് പാൽ ചെറുതായി അരിഞ്ഞ പിസ്തയും ബദാമും കാൽ ടീസ്പൂൺ ഏലക്കാപ്പൊടി ഒരു നുള്ള് ഉപ്പ് ഒരു ടീസ്പൂൺ നെയ്യ് എന്നിവയാണ് ഇതിന് ആവശ്യമായ പ്രധാനപ്പെട്ട ചേരുവകൾ...........

നാളെ വിനായക ചതുർത്ഥി. ചില സംസ്ഥാനങ്ങളിൽ സെപ്റ്റംബർ 14ന് വിനായക ചതുർത്ഥി ആഘോഷിക്കുമ്പോൾ കേരളത്തിൽ സെപ്റ്റംബർ 15 ചൊവ്വാഴ്ചയാണ് വിനായക ചതുർത്ഥി ആഘോഷമാക്കുന്നത്. ഈ ദിവസത്തിൽ ഭഗവാൻ ഗണപതിക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ നിവേദ്യമായി അർപ്പിക്കുന്നത് വളരെ നല്ലതാണ്. അത്തരത്തിൽ ഒരു വെറൈറ്റി ആയി പനീർ പായസം എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്.(IMAGE CREDIT SOURCE: SOCIAL MEDIA SCREEN GRAB)

ഇതിന് പ്രധാനമായും ആവശ്യം പനീറാണ്. 3/4 കപ്പ് പനീർ, അരക്കപ്പ് പഞ്ചസാര 3 കപ്പ് പാൽ ചെറുതായി അരിഞ്ഞ പിസ്തയും ബദാമും കാൽ ടീസ്പൂൺ ഏലക്കാപ്പൊടി ഒരു നുള്ള് ഉപ്പ് ഒരു ടീസ്പൂൺ നെയ്യ് എന്നിവയാണ് ഇതിന് ആവശ്യമായ പ്രധാനപ്പെട്ട ചേരുവകൾ.

ആദ്യം തന്നെ ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ അല്പം നെയ്യ് ചൂടാക്കി പഞ്ചസാര ചേർക്കുക. ശേഷം ഇടത്തരം തീയിൽ തുടർച്ചയായി ഇളക്കി പഞ്ചസാര ഉരുക്കി ഇളം നിറമാകുമ്പോൾ അതിനെ കാരമലൈസ് ചെയ്യുക.

കാരമലൈസ് തയ്യാറായ ഉടൻതന്നെ ശ്രദ്ധപൂർവ്വം ചൂടുള്ള പാൽ അതിലേക്കു ഒഴിച്ച് നന്നായി ഇളക്കി കൊടുക്കുക. പാല് നുരഞ്ഞു വരുന്നത് വരെ ഇടത്തരം തീയിൽ തിളപ്പിക്കുക. തീ അധികമായാൽ പാൽ തിളച്ച് തൂവി പോകും.

ഒരിക്കലും പാല് തിളച്ചു തൂകി പോകാതിരിക്കാൻ നന്നായി ഇളക്കി കൊടുക്കണം.ശേഷം പനീർ നന്നായി അരച്ചെടുത്തത് ആ പാലിലേക്ക് ചേർത്ത് ഇളക്കി കൊടുക്കുക. വീണ്ടും രണ്ടുമൂന്നു മിനിറ്റ് കൂടി തിളപ്പിക്കുക. ഇതിനിടയിൽ മറ്റൊരു പാത്രത്തിൽ അൽപ്പം നെയ്യ് ചൂടാക്കി ചെറുതായി അരിഞ്ഞ പിസ്തയും ബദാമും ചേർത്ത് വഴറ്റുക.

ഈ വറുത്തു വെച്ച പരിപ്പുകൾ പായസത്തിലേക്ക് ചേർത്ത് നന്നായി ഇളക്കി സ്റ്റൗ ഓഫ് ചെയ്യുക. രുചികരവും വ്യത്യസ്തവുമായ പനീർ പായസം റെഡി. ഭഗവാന് നേദിച്ച ശേഷം അത് നിങ്ങൾക്കും പ്രസാദമായി കഴിക്കാവുന്നതാണ്.