Vinayaka Chaturthi Special Recipes: അരിയും ശർക്കരയും തേങ്ങയും ഇങ്ങനെ ചെയ്യൂ ; മധുരമുള്ള പിടി കൊഴുക്കട്ട തയ്യാർ
Vinayaka Chaturthi Special Pidi Kozhukkattai Recipe:വിനായക ചതുർത്ഥി ദിനത്തിൽ ഭഗവാൻ ഗണേശന് ഇഷ്ടമുള്ള കാര്യങ്ങൾ നിവേദ്യമായി നൽകുന്നത് വളരെ നല്ലതായാണ് കണക്കാക്കപ്പെടുന്നത്. അത്തരത്തിൽ ഒന്നാണ് ഈ പിടി കൊഴുക്കട്ട അഥവാ മോദകം എന്നും ചിലയിടത്ത് പറയും. ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് മാത്രമല്ല വളരെയധികം രുചികരവും ആണ് ഈ പലഹാരം. ഇത് തയ്യാറാക്കാനായി പ്രധാനമായും വേണ്ടത് അരിപ്പൊടി, ശർക്കര, തേങ്ങ ചിരകിയത്, ഏലക്കാപ്പൊടി, നെയ്യ് എന്നിവയാണ്....

വിനായക ചതുർത്ഥി ദിനത്തിൽ ഭഗവാൻ ഗണപതിക്ക് ഇഷ്ടമുള്ള സാധനങ്ങൾ നിവേദ്യമായി നൽകുന്നത് അദ്ദേഹത്തെ പ്രീതിപ്പെടുത്താൻ സഹായിക്കും. അവയിൽ പ്രധാനമാണ് പിടിക്കൊഴുക്കട്ടെ. അത് എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.(IMAGE CREDIT SOURCE: Getty Images/SOCIAL MEDIA SCREEN GRAB)

ഇതിനായി അരിപ്പൊടി ഒരു കപ്പ്, ശർക്കര(3/4 കപ്പ് ), തേങ്ങ ചിരകിയത് അരക്കപ്പ്, ഏലക്കാപ്പൊടി ആവശ്യത്തിന് നെയ്യ് ഒരു സ്പൂൺ വെള്ളം എന്നിവയാണ് ആവശ്യം. ഇത് തയ്യാറാക്കുന്നതിന് ആദ്യം ശർക്കരപ്പാനി തയ്യാറാക്കണം.

ഒരു പാത്രത്തിൽ ശർക്കരയും വെള്ളവും ചേർത്ത് തിളപ്പിച്ച് അരിച്ചെടുക്കുക അരിച്ചെടുത്ത ഈ ശർക്കര വെള്ളം വീണ്ടും പാത്രത്തിലൊഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് നെയ്യ്, ഏലക്കാപ്പൊടി, തേങ്ങ ചിരകിയത് എന്നിവ ചേർക്കുക.

തീ കുറച്ചശേഷം അരിപ്പൊടി അല്പം അല്പം ആയി ചേർത്ത് കട്ട കെട്ടാതെ ഇളക്കി മാവ് രൂപത്തിലാക്കി തീ ഓഫ് ചെയ്യുക. പിന്നീട് അതൊരു പിടിയുടെ അല്ലെങ്കിൽ പ്രത്യേക ആകൃതിയിലാക്കുകയാണ് വേണ്ടത്.

മാവ് ചൂടാറിയശേഷം കൈയിൽ അല്പം നെയ്യോ വെള്ളമോ തടവുക. തുടർന്ന് ചെറിയ ഉരുളകളാക്കി കൈപ്പത്തിയിൽ വച്ച് അമർത്തി പിടി അല്ലെങ്കിൽ ഫിംഗർ പ്രിന്റ് രൂപം വരുത്തിയെടുക്കുക. ചിലർ ഒരു കിഴി പോലെയും എടുക്കാറുണ്ട്.

ആവിയിൽ വേവിക്കലാണ് അടുത്തതായി ചെയ്യേണ്ടത്. ഇതിനായി തയ്യാറാക്കി വെച്ച കൊഴുക്കട്ടകൾ ആവി കേറുന്ന പാത്രത്തിൽ അതായത് ഇഡ്ഡലി പാത്രത്തിൽ വെച്ച് 10 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക സുഗന്ധമുള്ള സ്വാദിഷ്ടമായ മധുരമുള്ള പിടികൊഴുക്കട്ട തയ്യാർ.