Vismaya Mohanlal : പ്രണവിനേക്കാൾ പൊളിയെന്ന് സോഷ്യൽ മീഡിയ, തുടക്കത്തിൽ വിസ്മയമോ? മോഹൻലാലിന്റെ മകൾക്ക് വലിയ വരവേൽപ് | Vismaya Mohanlal's Thudakkam Movie, Fans Compare Mohanlal’s Daughter to Pranav Mohanlal Amid Huge Reception Malayalam news - Malayalam Tv9

Vismaya Mohanlal : പ്രണവിനേക്കാൾ പൊളിയെന്ന് സോഷ്യൽ മീഡിയ, തുടക്കത്തിൽ വിസ്മയമോ? മോഹൻലാലിന്റെ മകൾക്ക് വലിയ വരവേൽപ്

Updated On: 

14 Jul 2026 | 06:49 PM

Vismaya Mohanlal's Thudakkam Movie: മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിനെ നായികയാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. സിനിമയുടെ ഓരോ അപ്ഡേറ്റുകളും വിലയ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇപ്പോൾ പ്രണവ് മോഹൻലാലിനെയും വിസ്മയെയും ചെയ്തുകൊണ്ടുള്ള ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ പുരോ​ഗമിക്കുന്നത്. ഓ​ഗസ്റ്റ് 7 നാണ് സിനിമ തിയേറ്ററുകളിൽ റിലീസിന് എതത്തുന്നത്.

1 / 5
മോഹൻലാലിന്റെ മകൾ വിസ്മയ അഭിനയ രം​ഗത്ത്  അരങ്ങേറ്റം കുറിയ്ക്കുകയാണ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം  ചെയ്യുന്ന തുടക്കം ‌ആണ് വിസ്മയയുടെ ആദ്യ സിനിമ. ഈ വരുന്ന ഓ​ഗസ്റ്റിന് എഴിന് ഓണത്തിന് മുൻപ് തിയേറ്ററുകളിൽ റിലീസിനെത്തുന്ന സിനിമയുടെ വീഡിയോ സോങ്ങുകളിൽ ഒന്ന് കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. തളിരോമലെ എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് മലയാളികളുടെ പ്രിയ ​ഗായിക കെ.എസ് ചിത്രയാണ്. ഏറെ ഹൃദ്യമായ ​ഗാനം ആലപിച്ചിരിക്കുന്ന ചിത്രയ്ക്കൊപ്പം അഭിനയിച്ചിരിക്കുന്ന വിസ്മയയ്ക്കും മികച്ച കൈയ്യടിയാണ് സോഷ്യൽ മീഡിയ നൽകുന്നത്.  ( Image Credit Social Media)

2 / 5
പുറത്തുവന്ന ​ഗാനരം​ഗങ്ങളിൽ വിസ്മയയുടെ അഭിനയ മികവ് തെളിയിക്കുന്ന ഒന്നിലധികം സീനുകളുണ്ടെന്നാണ് നെറ്റിസൺസ് പറയുന്നത്. പുതുമുഖ നടിയെന്ന് തോന്നിക്കാത്ത വിധമുള്ള അഭിനയമാണ് വിസ്മയയുടേത് എന്ന് ഭൂരിഭാ​ഗം പേരും പറയുന്നു. പ്രണവ് മോഹൻലാലിന്റെ അഭിനയത്തോടും വിസ്മയയെ താരതമ്യം ചെയ്തുകൊണ്ടും സമൂഹമാധ്യമങ്ങളിൽ  ചർച്ച പുരോ​ഗമിക്കുന്നുണ്ട്. പ്രണവിനേക്കാൾ പൊളി എന്നാണ് പലരും പറയുന്നത്.

3 / 5
സിനിമയുടെ റിലീസിനായി മോഹൻലാൽ ഫാന്‍സ് ഉള്‍പ്പെടെയുള്ള സിനിമാ പ്രേക്ഷകർ വലിയ കാത്തിരിപ്പിലാണ്. തന്റെ ആദ്യ ചിത്രത്തെ കുറിച്ച് വിസ്മയയും എക്സൈറ്റഡ് ആണ്. വഴിയരികിൽ സ്ഥാപിച്ചിട്ടുള്ള തുടക്കത്തിന്റെ വലിയ പോസ്റ്റർ വീഡിയോയിൽ പകർത്തി അവർ ഇന്ന് പങ്കുവച്ചിട്ടുണ്ട്.

4 / 5
സിനിമയുടെ സ്വഭാവത്തെ കുറിച്ചോ കഥയെ സംബന്ധിച്ചോ ഇതുവരെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. റിലീസ് ചെയ്ത വീഡിയോ സോങ്ങിലൂടെ മനസ്സിലാക്കാൻ കഴിയുന്നത് ഇതൊരു കുടുംബ പശ്ചാത്തലമുള്ള സിനിമയാണ് എന്നാണ്. ​ഗവൺമെന്റ് ഉദ്യോ​ഗസ്ഥനായി സായികുമാർ ചെയ്യുന്ന കഥാപാത്രത്തിന്റെ മകളായിട്ടാണ് വിസ്മയ എത്തുന്നത്. ചിപ്പിയാണ് അമ്മയുടെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.

5 / 5
സിനിമയുടെ മറ്റൊരു പ്രത്യേകത എന്തെന്നാൽ  മോഹൻലാലും ഒരു പ്രധാന കഥാപാത്രത്തെ തുടക്കത്തിൽ കൈകാര്യം ചെയ്യുന്നു എന്നതാണ്. അഭിനയത്തിന്റെ കാര്യത്തിൽ അവസാന വാക്കായ അച്ഛനും ഇതേ മേഖലയിൽ തുടക്കക്കാരിയായ മകളും ഒന്നിക്കുന്നത് കാണാനുള്ള ആവേശത്തിലാണ പ്രേക്ഷകർ.  ജൂഡ് ആന്തണി ജോസഫും അഖിൽ കൃഷ്ണയും ലിനീഷ് നെല്ലിക്കലും ചേർന്നാണ് തുടക്കത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Follow Us
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ... ഗുണമോ ദോഷമോ?
അശാന്തിയും ദാരിദ്ര്യവും! വീട്ടിലെ സോഫയ്ക്ക് പിന്നിൽ ഈ ചിത്രങ്ങൾ പാടില്ല
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ ദ്രാവിഡ് പരിശീലിപ്പിക്കുമോ?
നാടൻ ചായക്കട സ്റ്റൈൽ ചായ വേണോ! ഈ ഒരു ട്രിക്ക് മതി
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ