ബാറ്ററിയിൽ പുപ്പുലി! 10000mAh ബാറ്ററിയുമായി വിവോ S2 FE ഇന്ത്യയിൽ ലോഞ്ച് ചെയ്തു | Vivo S2 FE launched in India with 10000mAh battery full specs price availability and more Malayalam news - Malayalam Tv9

ബാറ്ററിയിൽ പുപ്പുലി! 10000mAh ബാറ്ററിയുമായി വിവോ S2 FE ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Published: 

06 Oct 2026 | 03:41 PM

Vivo S2 FE launched in India: വിവോ തങ്ങളുടെ എസ് സീരീസിൽ വിവോ S2 FE 5G എന്ന പുതിയ മോഡൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 6GB + 128GB വേരിയന്റിന് 38,999 രൂപയും, 8GB + 128GB വേരിയന്റിന് 42,999 രൂപയുമാണ് വില. ശക്തമായ ബാറ്ററി ശേഷിയാണ് ഈ വിവോ ഫോണിന്റെ പ്രധാന പ്രത്യേക. 10000 mAh ബാറ്ററി ശേഷി ഇതിലുണ്ട്. ടൈറ്റൻ ബ്ലാക്ക്, സ്റ്റെല്ലാർ ഗ്രീൻ, സെൻ ​വൈറ്റ് എന്നിവയാണ് കളർ ഓപ്ഷനുകൾ.

1 / 7
 വിവോ തങ്ങളുടെ എസ് സീരീസിൽ വിവോ S2 FE 5G (vivo S2 FE) എന്ന പുതിയ മോഡൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ശക്തമായ ബാറ്ററി ശേഷിയാണ് ഈ വിവോ ഫോണിന്റെ പ്രധാന പ്രത്യേക. 10000 mAh ബാറ്ററി ശേഷി ഇതിലുണ്ട്. ഏത് കടുത്ത സൂര്യപ്രകാശമുള്ളപ്പോഴും വ്യക്തമായി കാണാനും ഹൈ-ഡെഫനിഷൻ സ്ട്രീമിംഗ് ആസ്വദിക്കാനും സഹായിക്കുന്ന 1.5K AMOLED ഡിസ്‌പ്ലേയാണ് ഈ ഫോണിന്റെ മറ്റൊരു പ്രത്യേകത. (Image credit: Vivo India)

2 / 7
 പ്രധാന ഫീച്ചറുകൾ- ഡിസ്പ്ലേ: 6.83 ഇഞ്ച് (1260×2800 പിക്സൽ) 1.5K AMOLED സ്‌ക്രീൻ ആണ് ഇതിലുള്ളത്. ഇത് HDR10+, 120Hz വരെ റിഫ്രഷ് റേറ്റ്, 2000 നിറ്റ്സ് വരെ HBM ബ്രൈറ്റ്‌നസ് എന്നിവ സഹിതം എത്തുന്നു. 2.5GHz ഒക്ടാ-കോർ മീഡിയടെക് ഡിമെൻസിറ്റി 7300e 6nm പ്രോസസർ ആണ് ഈ വിവോ ഫോണിന്റെ കരുത്ത്.

3 / 7
 6GB / 8GB LPDDR4X റാം, 128GB UFS 3.1 സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള OriginOS 6-ൽ ആണ് പ്രവർത്തനം. ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ. USB Type-C ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP68+IP69 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H) എന്നിവയുമുണ്ട്.

4 / 7
 ക്യാമറ: Sony IMX852 സെൻസറുള്ള 50MP മെയിൻ ക്യാമറ ( f/1.8 അപ്പേർച്ചർ), 2MP സെക്കൻഡറി ക്യാമറ (f/2.4 അപ്പേർച്ചർ), Aura ലൈറ്റ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി  32MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ) ആണ് ഇതിലുള്ളത്. ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

5 / 7
 ബാറ്ററി: 44W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 10,000mAh ബാറ്ററി ഇതിലുണ്ട്. 'ഏറ്റവും ദൈർഘ്യമേറിയ ഇലക്ട്രോണിക് പ്രോഡക്ട് ടെസ്റ്റിങ് ലൈവ് സ്ട്രീം' (Longest Electronic Product Testing Livestream) എന്ന വിഭാഗത്തിൽ ഈ ഫോൺ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. 32 മണിക്കൂറും 37 മിനിറ്റും തുടർച്ചയായി പ്രവർത്തിച്ചാണ് ഈ നേട്ടം കൈവരിച്ചത്.

6 / 7
 വിലയും ലഭ്യതയും: വിവോ S2 FE-യുടെ 6GB + 128GB വേരിയന്റിന് 38,999 രൂപയും, 8GB + 128GB വേരിയന്റിന് 42,999 രൂപയുമാണ് വില. വിവോയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, അംഗീകൃത റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവ വഴി ഇത് വാങ്ങാനാകും. ഒക്ടോബർ 20 മുതലാണ് വിൽപ്പന ആരംഭിക്കുക. ​ടൈറ്റൻ ബ്ലാക്ക്, സ്റ്റെല്ലാർ ഗ്രീൻ, സെൻ ​വൈറ്റ് എന്നിവയാണ് കളർ ഓപ്ഷനുകൾ.

7 / 7
 ലോഞ്ച് ഓഫറുകൾ: നേരിട്ട് കടകളിൽ നിന്ന് വാങ്ങുന്നവർക്ക് 10% വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് (പ്രധാന ബാങ്കുകൾ, ക്രെഡിറ്റ് പങ്കാളികൾ, UPI എന്നിവ വഴി), 10% വരെ എക്സ്ചേഞ്ച് ബോണസ്, അല്ലെങ്കിൽ 15 മാസം വരെ സീറോ ഡൗൺ പേയ്‌മെന്റ് സൗകര്യം എന്നിവയിൽ ഒന്ന് തിരഞ്ഞെടുക്കാം. ഓൺലൈൻ ഉപഭോക്താക്കൾക്ക് 10% ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട്, 10% എക്സ്ചേഞ്ച് ബോണസ്, അല്ലെങ്കിൽ 12 മാസം വരെ പലിശരഹിത EMI (no-cost EMI) എന്നിവയിൽ ഒന്ന് തിരഞ്ഞെടുക്കാം.

Loading...
Unable to load recommendations.
Follow Us
ഒരു പവന്‍ സ്വര്‍ണം 40,000 രൂപയ്ക്ക് വാങ്ങാം; കടകളില്‍ തിരക്ക്‌
വീട്ടിലേക്ക് കർട്ടനുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ദുബായ് ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടോ? പുതിയതെടുക്കാൻ ചെയ്യേണ്ടത് !
രാവിലെ ഒരു സ്പൂൺ നെയ്യ്! ശരീരത്തിൽ നടക്കുന്ന മാറ്റങ്ങൾ ഇതാ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ