AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

രണ്ടും കൽപ്പിച്ചുതന്നെ! ഐഫോണിനൊത്ത ലുക്കും ഫീച്ചറുകളും നിറച്ച് വിവോ X300 E ലോഞ്ച് ചെയ്തു

Vivo X300 E launched: വിവോ X300 E ചൈനയിൽ ലോഞ്ച് ചെയ്തു. നെക്സ്റ്റ് ജനറേഷൻ പ്രോസസ്സിംഗ് പെർഫോമൻസ്, മികച്ച ബാറ്ററി ശേഷി, സീസ് പിന്തുണയുള്ള ക്യാമറ സ്യൂട്ട് എന്നിവ ഈ വിവോ പ്രീമിയം മോഡലിന്റെ പ്രധാന ആകർഷണങ്ങളാണ്. ഇതിന്റെ 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 4799 യുവാൻ (ഏകദേശം 68,145 രൂപ), 12GB + 512GB വേരിയന്റിന് 5299 യുവാൻ (ഏകദേശം 75,225 രൂപ) എന്നിങ്ങനെയാണ് വില.

Prasanth Kumar
Prasanth Kumar | Published: 27 Jul 2026 | 09:39 PM
 വിവോയുടെ X300 പ്രീമിയം സീരീസിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നു. വിവോ X300 സീരീസിലെ ഏറ്റവും പുതിയ മോഡലായി വിവോ X300 E എന്ന മോഡൽ ആണ് ​ചൈനയിൽ ലോഞ്ച് ചെയ്തത്. ഇന്ത്യയിൽ ഇതിനകം തന്നെ X300, X300 പ്രോ, X300 അ‌ൾട്ര എന്നീ മോഡലുകൾ വിവോ അ‌വതരിപ്പിച്ചിട്ടുണ്ട്. അ‌തിനാൽ ഭാവിയിൽ X300 E മോഡലും ഇന്ത്യയിൽ എത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

1 / 7
ഐഫോണുകളെ അ‌നുസ്മരിപ്പിക്കുന്ന കിടിലൻ ലുക്കും നിറയെ ഫീച്ചറുകളുമായാണ് വിവോ X300 E എത്തിയിരിക്കുന്നത്. നെക്സ്റ്റ് ജനറേഷൻ പ്രോസസ്സിംഗ് പെർഫോമൻസ്, മികച്ച ബാറ്ററി ശേഷി, സീസ് പിന്തുണയുള്ള ക്യാമറ സ്യൂട്ട് എന്നിവ ഈ വിവോ പ്രീമിയം മോഡലിന്റെ പ്രധാന ആകർഷണങ്ങളാണ്. അൾട്രാ-ലാർജ്, റൗണ്ട് ആകൃതിയിലുള്ള R-കോർണർ ഡിസൈനുമായി ജോടിയാക്കിയ യൂണിബോഡി കോൾഡ്-കാർവ്ഡ് ഗ്ലാസ് റിയർ പാനൽ ആണ് ഈ ഫോണിനുള്ളത്.

2 / 7
 ഡിസ്പ്ലേ: 6.59 ഇഞ്ച് (2750×1260 പിക്സലുകൾ) HDR10+ ഉള്ള 1.5K ഫ്ലാറ്റ് AMOLED സ്ക്രീൻ, 144Hz റിഫ്രഷ് റേറ്റ്, 4320Hz ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, 5000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. കൂടാതെ ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറും ഇതിൽ ഉണ്ട്.

3 / 7
കരുത്ത്: ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 Gen 5 3nm പ്രോസസർ ആണ് ഈ വിവോ പ്രീമിയം ഫോണിന്റെ കരുത്ത്. ഇതോടൊപ്പം അഡ്രിനോ 829 GPU, 12GB LPDDR5X അൾട്രാ റാം, 256GB/512GB UFS 4.1 സ്റ്റോറേജ് എന്നിവയും ഉണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള OriginOS 6-ൽ ആണ് പ്രവർത്തനം.

4 / 7
ക്യാമറകൾ: ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. അ‌തിൽ സോണി IMX921 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.57 അപ്പേർച്ചർ, OIS), 8MP 106° അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 50MP IMX882 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.65 അപ്പേർച്ചർ) എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും മറ്റുമായി 50MP ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ) ഉണ്ട്.

5 / 7
 ബാറ്ററി, മറ്റ് ഫീച്ചറുകൾ: 90W ഫാസ്റ്റ് ചാർജിംഗുള്ള 7200mAh ബാറ്ററിയാണ് ഇതിലുള്ളത്. IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C, NFC, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

6 / 7
വിലയും ലഭ്യതയും: വിവോ X300 E 5ജിയുടെ 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 4799 യുവാൻ (ഏകദേശം 68,145 രൂപ), 12GB + 512GB വേരിയന്റിന് 5299 യുവാൻ (ഏകദേശം 75,225 രൂപ) എന്നിങ്ങനെയാണ് വില. മൂൺലൈറ്റ് വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക്, സൺലൈറ്റ് ഓറഞ്ച് എന്നീ കളർ ഓപ്ഷനുകളിൽ ആണ് ഈ ഫോൺ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

7 / 7
Follow Us