പ്രോയല്ല, പ്രോ മാക്സ് അല്ല, ഇത് ഇന്ത്യയിലെത്തിയ വിവോ X500! 7500mAh ബാറ്ററി, നാല് 50MP ക്യാമറകൾ
Vivo X500 launched in India: വിവോ X500 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. വിവോ X500, വിവോ X500 പ്രോ, വിവോ X500 പ്രോ മാക്സ് എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ഈ സീരീസിൽ എത്തിയിരിക്കുന്നത്. വിവോ X500 സീരീസിൽ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്ന മോഡൽ എന്ന നിലയിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മോഡലാണ് വിവോ X500.

വിവോ X500 സീരീസിൽ പ്രോ മോഡലുകൾ ഡിസ്പ്ലേ, ക്യാമറ, ബാറ്ററി എന്നിവയുടെ കാര്യത്തിൽ ചെറിയ വ്യത്യാസങ്ങളോടെ എത്തുന്നു. എന്നാൽ വിവോ X500 സ്റ്റാന്റേർഡ് മോഡൽ പ്രോ മോഡലുകളിൽ നിന്ന് വ്യത്യസ്തമായ പ്രോസസർ ഉൾപ്പെടെയുള്ള ഫീച്ചറുകളോടെയാണ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. എങ്കിലും 72 mm-ന് തുല്യമായ ZEISS APO ടെലിഫോട്ടോ ലെൻസും 50 MP 1/1.28-ഇഞ്ച് മെയിൻ സെൻസറും ഉൾപ്പെടെ മികച്ച ക്യാമറ ഫീച്ചറുകൾ സ്റ്റാന്റേർഡ് മോഡലിലും ഉണ്ട്. (Image credit: Vivo)

വിവോ X500 ഫീച്ചറുകൾ: 6.59 ഇഞ്ച് (2750 x 1260 പിക്സലുകൾ) 1.5K LTPS AMOLED ഡിസ്പ്ലേ, 19.64:9 ആസ്പെക്റ്റ് റേഷ്യോ, HDR10+ പിന്തുണ, 144Hz വേരിയബിൾ റിഫ്രഷ് റേറ്റ്, 4000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

ഒക്ടാ-കോർ ഡിമെൻസിറ്റി 9600M 3nm പ്രോസസർ ആണ് വിവോ X500 5ജിയുടെ കരുത്ത്. ARM G1-അൾട്ര ജിപിയു, 12GB LPDDR5X റാം, 256GB (UFS 4.1) സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തിയിരിക്കുന്നു. സീരീസിലെ മറ്റ് രണ്ട് മോഡലുകളെയും പോലെ ആൻഡ്രോയിഡ് 17 അടിസ്ഥാനമാക്കിയുള്ള Origin OS 7-ൽ ആണ് ഈ ഫോണിന്റെയും പ്രവർത്തനം.

50MP മെയിൻ ക്യാമറ (1/1.28″ Sony LYTIA-828 സെൻസർ, f/1.68 അപ്പേർച്ചർ, OIS), 50MP അൾട്രാ-വൈഡ് ക്യാമറ (f/2.0 അപ്പേർച്ചർ), 50MP പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (1/1.95″ Sony LYT610 സെൻസർ, ZEISS APO ലെൻസ്, f/2.55 അപ്പേർച്ചർ, OIS, 3.1x ഒപ്റ്റിക്കൽ സൂം, ടെലിഫോട്ടോ മാക്രോ, Zeiss T കോട്ടിംഗ്, ZEISS ഒപ്റ്റിക്സ്, V3+ ഇമേജിംഗ് ചിപ്പ്), 50MP ഫ്രണ്ട് ക്യാമറ (f/2.0 അപ്പേർച്ചർ) എന്നിവ അടങ്ങുന്നതാണ് ക്യാമറ സജ്ജീകരണം.

ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB Type-C ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, Hi-Fi ഓഡിയോ, IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 90W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയുള്ള 7500mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

വിലയും ലഭ്യതയും: വിവോ X500 12GB + 256GB വേരിയന്റിന് 1,19,999 രൂപയാണ് വില. എംബർ റെഡ്, ടൈറ്റാനിയം ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലാണ് ഈ സ്റ്റാന്റേർഡ് മോഡൽ എത്തിയിരിക്കുന്നത്. ലോഞ്ച് ഓഫറിന്റെ ഭാഗമായി 10 ശതമാനം ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ഉൾപ്പെടെ ആകർഷകമായ നിരവധി ആനുകൂല്യങ്ങൾ വിവോ X500 സീരീസ് മോഡലുകൾക്ക് ഒപ്പം ലഭ്യമാകും.

വിവോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഫ്ലിപ്പ്കാർട്ട്, ആമസോൺ എന്നിവ വഴിയും ഓഫ്ലൈൻ സ്റ്റോറുകൾ വഴിയും വിവോ X500 അടക്കമുള്ള പുതിയ വിവോ X500 സീരീസ് മോഡലുകൾ വാങ്ങാം. ഇവയുടെ പ്രീ-ബുക്കിംഗ് നവംബർ 26ന് ആരംഭിച്ചു. വിൽപ്പന ഡിസംബർ 3 മുതൽ ആണ് തുടങ്ങുക.