AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Raw Garlic Benefits: ഒരു മാസം പച്ച വെളുത്തുളളി കഴിച്ചു നോക്ക്…; അറിയാം നിങ്ങൾക്കുണ്ടായ മാറ്റങ്ങൾ

Raw Garlic Daily Eating Benefits: വെളുത്തുള്ളിയിലെ സൾഫർ എന്ന സംയുക്തമാണ് ഇതിന്റെ പല ആരോഗ്യ ഗുണങ്ങളും നമുക്ക് നൽകുന്നത്. കറികളിൽ ചേർത്ത് കഴിക്കുന്നതിനേക്കാൾ പച്ചയായി കഴിക്കുമ്പോൾ ഈ സംയുക്തങ്ങൾ കൂടുതൽ ​ഗുണം ചെയ്യുന്നു.

neethu-vijayan
Neethu Vijayan | Published: 01 Nov 2025 11:23 AM
കറികൾക്ക് സ്വാദും മണവും ​ഗുണവും നൽകുന്ന ഒന്നാണ് വെളുത്തുള്ളി. അതുകൊണ്ട് തന്നെ അടുക്കളയിലെ ഒഴിച്ചുകൂടാനാകാത്ത് ഒന്നായി പണ്ടേ വെളുത്തുള്ളി സ്ഥാനം പിടിച്ചുകഴിഞ്ഞു. പച്ച വെളുത്തുള്ളി പൊതുവെ മലയാളികൾ കഴിക്കാറില്ല. അച്ചാറായോ കറികളിൽ ചേർത്തോ മാത്രമെ കഴിക്കുകയുള്ളൂ. പച്ചയ്ക്ക് കഴിക്കുമ്പോഴുണ്ടാകുന്ന അവയുടെ രൂക്ഷഗന്ധമാണ് പലരെയും മടുപ്പിക്കുന്നത്. എന്നാൽ അതിൻ്റെ ​ഗുണങ്ങൾ നിങ്ങൾ കരുതുന്നതിലും അപ്പുറമാണ്. (Image Credits:Unsplash)

1 / 5
ആധുനിക ഗവേഷണങ്ങൾ അനുസരിച്ച്, വെളുത്തുള്ളിയിലെ സൾഫർ എന്ന സംയുക്തമാണ് ഇതിന്റെ പല ആരോഗ്യ ഗുണങ്ങളും നമുക്ക് നൽകുന്നത്. കറികളിൽ ചേർത്ത് കഴിക്കുന്നതിനേക്കാൾ പച്ചയായി കഴിക്കുമ്പോൾ ഈ സംയുക്തങ്ങൾ കൂടുതൽ ​ഗുണം ചെയ്യുന്നു. അതിനാൽ ഒരു മാസം തുടർച്ചയായി പച്ച വെളുത്തുള്ളി കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലുണ്ടാകുന്ന മാറ്റം എന്തെല്ലാമെന്ന് നോക്കാം.  (Image Credits:Unsplash)

2 / 5
ഹൃദയാരോ​ഗ്യം: രക്തസമ്മർദ്ദം കുറയ്ക്കാൻ വെളുത്തുള്ളി വളരെയേറെ സഹായിക്കുന്നു. കൊളസ്ട്രോളിന്റെ അളവ്, പ്രത്യേകിച്ച്  മോശം കൊളസ്ട്രോൾ മെച്ചപ്പെടുത്തുന്നതിന്. ഹൃദയ സംബന്ധമായ അപകടസാധ്യതകൾക്കും ഉപാപചയ പ്രശ്നങ്ങൾക്കും ഇത് ​ഗുണകരമാണ്. 30 ദിവസം തുടർച്ചയായി പച്ച വെളുത്തുള്ളി കഴിച്ചാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ്  കുറയുന്നു. എന്നാൽ മരുന്നു കഴിക്കുന്നവർ ആരോ​ഗ്യ വിദ​ഗ്ധരുടെ നിർദ്ദേശാനുസരണം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക.(Image Credits:Unsplash)

3 / 5
രോഗപ്രതിരോധം: വെളുത്തുള്ളിയിലെ മറ്റ് സംയുക്തങ്ങൾ ആൻ്റി ബാക്ടീരിയൽ, ആൻ്റി വൈറൽ, ആന്റിഫംഗൽ പ്രതിരോധത്തിന് ​ഗുണം നൽകുന്നതായി കണ്ടെത്തിയിട്ടുണ്ട്. വെളുത്തുള്ളിയിലെ അല്ലിസിൻ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. കൂടാതെ ദഹനവ്യവസ്ഥയെ സുഗമമായി നിലനിർത്തുകയും ചെയ്യുന്നു. (Image Credits:Unsplash)

4 / 5
ചർമ്മത്തിന്: മുഖക്കുരുവും മറ്റ് ചർമ്മ പ്രശ്നങ്ങളും ഉള്ളവർക്ക്, വെളുത്തുള്ളി ഒരു മികച്ച മാർ​ഗമാണ്. വെളുത്തുള്ളിക്ക് ആന്റിമൈക്രോബയൽ, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്, ഇത് രക്തചംക്രമണം മെച്ചപ്പെടുത്താനും പലതരം വീക്കം കുറയ്ക്കാനും സഹായിക്കുന്നു. പച്ച വെളുത്തുള്ളി കഴിക്കുമ്പോൾ എന്തെങ്കിലും പാർശ്വഫലങ്ങൾ തോന്നിയാൽ, അവ കഴിക്കുന്നത് ഒഴിവാക്കുക. (Image Credits:Unsplash)

5 / 5