കുട്ടികളുടെ ഹീറോ... കൗമാരക്കാരുടെ വേവലാതികൾക്കെല്ലാം ഉത്തരം! ആരാണ് ഫിലിപ്പ് മമ്പാട് | Who is Philip Mampad, the influencer and ex police officer became a hero in teenagers now arrested for assault a 16 year old girl Malayalam news - Malayalam Tv9

Philip Mampad: കുട്ടികളുടെ ഹീറോ… കൗമാരക്കാരുടെ വേവലാതികൾക്കെല്ലാം ഉത്തരം! ആരാണ് ഫിലിപ്പ് മമ്പാട്

Published: 

13 Feb 2026 | 01:04 PM

Philip Mampad Case: കൊച്ചുകുട്ടികളുടെ ഏത് കൊച്ചു പ്രശ്നത്തിനും ഈ മുൻ പോലീസ് മാമന്റെ കയ്യിൽ മറുപടിയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇതാ മാനസിക വൈകല്യമുള്ള ഒരു കുട്ടിയോട് തന്റെ ലൈംഗിക വൈകൃതം കാണിച്ചു എന്ന പേരിൽ പോലീസ് പിടികൂടിയിരിക്കുകയാണ്....

1 / 5
എപ്പോഴും പ്രസന്നമായ മുഖം. ചെറുപുഞ്ചിരിയോടെ പ്രായഭേദമന്യേ ആരെയും സ്വാധീനിക്കുന്ന തരത്തിലുള്ള വാക്കുകൾ. കുട്ടികളുടെ മനസ്സ് ഇതിലേറെ മനസ്സിലാക്കിയ മറ്റൊരു വ്യക്തിയില്ല എന്ന് സോഷ്യൽ ലോകം ഒന്നാകെ പറയുന്ന വ്യക്തി. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ സജീവമായി നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ഫിലിപ്പ് മമ്പാട്. (PHOTO: INSTAGRAM)

2 / 5
ഇന്നിപ്പോൾ 16 വയസ്സുകാരിയെ പീഡിപ്പിച്ചു എന്ന പേരിൽ പോക്സോ കേസ് പ്രതികൂടി ആയിരിക്കുന്നു. ആരേയും ആകർഷിക്കുന്ന തരത്തിൽ ആയിരുന്നു ഫിലിപ്പിന്റെ സംസാരം. മക്കളെ നിങ്ങൾക്കും പറ്റും അവനെ ഒന്ന് ചേർത്ത് നിർത്തി നെറ്റിയിൽ ഒരുമ്മ കൊടുക്കൂ... കേൾക്കുന്നവരിൽ ആവേശവും ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്ന വാക്കുകൾ. (PHOTO: INSTAGRAM)

3 / 5
കൗമാരക്കാരുടെ പ്രശ്നങ്ങളും വേവലാതികളും എന്തുതന്നെയായാലും ഫിലിപ്പ് സാറിന്റെ കയ്യിൽ ഉത്തരം ഉണ്ട്. സ്കൂളുകളിലും സജീവ സാന്നിധ്യമായിരുന്ന ഫിലിപ്പ് കുട്ടികൾക്കിടയിലെ ഒരു ഹീറോ തന്നെയായിരുന്നു. തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ കുട്ടികളും കുട്ടികളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നിലനിന്നു പോരുന്ന കാഴ്ചപ്പാടുകളെ കുറിച്ചും തുറന്നു പറഞ്ഞുകൊണ്ടിരുന്ന ശക്തരായ മോട്ടിവേഷണൽ സ്പീക്കർ മാരിൽ ഒരാൾ. (PHOTO: INSTAGRAM)

4 / 5
കുട്ടികൾ മാത്രമല്ല മുതിർന്നവരും ഫിലിപ്പ് മമ്പാടിന്റെ ആ ഫോളോവരും ആരാധകരുമായിരുന്നു. 16 കാരിയെ ലോഡ്ജിൽ വച്ച് പീഡിപ്പിച്ചു എന്ന കേസിലാണ് ഫിലിപ്പിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കോഴിക്കോട് ചേവായൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മാനസിക വൈകല്ല്യമുള്ള 16 കാരിയെ  കൗൺസിലിങ്ങിന് വേണ്ടി കൊണ്ടുവന്നപ്പോഴാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. 2025 സെപ്റ്റംബർ മൂന്നിന് പെൺകുട്ടിയെ കൗൺസിലിങ്ങിന്റെ പേരിൽ കാസർഗോഡ് കാഞ്ഞങ്ങാട് ഉള്ള ഹോട്ടലിൽ കൊണ്ട് പോയി പീഡിപ്പിച്ചു എന്നാണ് പരാതി. മാതാപിതാക്കളുടെ പരാതിയിൽ മേലാണ് കേസെടുത്തിരിക്കുന്നത്.(PHOTO: INSTAGRAM)

5 / 5
പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഫിലിപ്പ് സർവീസിൽ ഇരിക്കുമ്പോൾ തന്നെ മോട്ടിവേഷണൽ സ്‌പീച്ചിലും ടിവി ഷോകളിലും നിറസാന്നിധ്യമായിരുന്നു. തുടർന്ന് സർവീസിൽ നിന്നും സ്വയംവിരിമിച്ച് മോട്ടിവേഷണൽ പരിപാടികളിൽ സജീവമായി മാറുകയായിരുന്നു. കൊച്ചു കുട്ടികൾക്കൊപ്പം ഉള്ള അനുഭവങ്ങളും സ്കൂൾ കുട്ടികൾക്കൊപ്പം ഉള്ള നിമിഷങ്ങളും റീൽസ് ചിത്രീകരിച്ച സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിരുന്നു. ഇതിനെല്ലാം തന്നെ ജനങ്ങളുടെ ഭാഗത്തുനിന്നും നല്ല പ്രതികരണവും ആണ് ലഭിച്ചുകൊണ്ടിരുന്നത്. കൊച്ചുകുട്ടികളുടെ ഏത് കൊച്ചു പ്രശ്നത്തിനും ഈ മുൻ പോലീസ് മാമന്റെ കയ്യിൽ മറുപടിയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇതാ മാനസിക വൈകല്യമുള്ള ഒരു കുട്ടിയോട് തന്റെ ലൈംഗിക വൈകൃതം കാണിച്ചു എന്ന പേരിൽ പോലീസ് പിടികൂടിയിരിക്കുകയാണ്.(PHOTO: INSTAGRAM)

Follow Us
പ്രധാനമന്ത്രി ചെണ്ട കൊട്ടി, പാലക്കാട് വേദിയിൽ ആരവം
Viral Video: ബിരിയാണിയിൽ ചിക്കൻ പീസില്ല, അടിപൊട്ടി
സെക്കൻ്റിൽ ഒരു ചായ, വൈറൽ വിൽപ്പനക്കാരൻ
നടുറോഡിൽ കരടി, കടിച്ചത് പക്ഷെ