'നോ മില്‍ക്ക്' പോളിസി നടപ്പിലാക്കിയ സിആര്‍7! എന്തുകൊണ്ടാണ് റൊണാള്‍ഡോ പാല്‍ കുടിക്കാത്തത്‌? | Why Cristiano Ronaldo Refuses to Drink Milk: Inside His Strict Diet Malayalam news - Malayalam Tv9

‘നോ മില്‍ക്ക്’ പോളിസി നടപ്പിലാക്കിയ സിആര്‍7! എന്തുകൊണ്ടാണ് റൊണാള്‍ഡോ പാല്‍ കുടിക്കാത്തത്‌?

Published: 

05 Nov 2026 | 07:43 PM

Cristiano Ronaldo Diet: 41-ാം വയസിലും ഫിറ്റ്‌നസിന് ഒട്ടും കുറവു വരുത്താത്ത ക്രിസ്റ്റ്യാനോ റൊണാൾഡോ പാല്‍ കുടിക്കാറില്ല. രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വേറിട്ട ജീവിതശൈലി ചര്‍ച്ചയാകുന്നത്. സിആര്‍ 7 നടപ്പിലാക്കിയ 'നോ മില്‍ക്ക് പോളിസി' ആണ് ഇതില്‍ ശ്രദ്ധേയം.

1 / 5
പോഷകങ്ങളുടെ കലവറയാണ് പാല്‍ എന്നാണ് പറയുന്നത്. പ്രോട്ടീന്‍, കാത്സ്യം, അവശ്യ വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പുഷ്ടം. കായികതാരങ്ങള്‍ പാല്‍ ഒഴിവാക്കുമെന്ന് ചിന്തിക്കാന്‍ പോലുമാകില്ല. പക്ഷേ, 41-ാം വയസിലും ഫിറ്റ്‌നസിന് ഒട്ടും കുറവു വരുത്താത്ത ക്രിസ്റ്റ്യാനോ റൊണാൾഡോ പാല്‍ കുടിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം  (Image Credit Source: PTI).

2 / 5
രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വേറിട്ട ജീവിതശൈലി ചര്‍ച്ചയാകുന്നത്. സിആര്‍ 7 നടപ്പിലാക്കിയ 'നോ മില്‍ക്ക് പോളിസി' ആണ് ഇതില്‍ ശ്രദ്ധേയം. റൊണാള്‍ഡോ പാല്‍ കുടിക്കില്ലെന്ന് അദ്ദേഹത്തിന്റെ മുന്‍ സ്വകാര്യ ഷെഫാണ് ഒരിക്കല്‍ വെളിപ്പെടുത്തിയത്. കായികക്ഷമത നിലനിര്‍ത്തുന്നതിന് ഭക്ഷണകാര്യങ്ങളിലടക്കം അദ്ദേഹം കര്‍ശനമായ അച്ചടക്കം പാലിച്ചിരുന്നു.

3 / 5
റൊണാള്‍ഡോ പാല്‍ പൂര്‍ണമായി ഒഴിവാക്കിയിരുന്നെന്ന് അദ്ദേഹത്തിന്റെ മുന്‍ ഷെഫായ ജോര്‍ജിയോ ബാരോണാണ് 'Covers.com'-നോട് വെളിപ്പെടുത്തിയത്. മറ്റ് മൃഗങ്ങളുടെ പാൽ കുടിക്കുന്ന ഏക ജീവി മനുഷ്യനാണ്. മൂന്ന് മാസത്തിന് ശേഷം മറ്റൊരു മൃഗവും പാൽ കുടിക്കാറില്ല. പശുക്കിടാങ്ങൾ പോലും മൂന്ന് മാസത്തിന് ശേഷം പാൽ കുടിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

4 / 5
മൃഗങ്ങൾ മറ്റ് മൃഗങ്ങളുടെ പാൽ കുടിക്കാറില്ല. പ്രകൃതിയിൽ ഇങ്ങനെയൊന്ന് നിലവിലില്ല. മനുഷ്യർ മാത്രമാണ് 30, 40, 50, 60 വയസ്സുവരെ പാൽ കുടിക്കുന്നത്. തന്റെ കാഴ്ചപ്പാടില്‍ അത് തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

5 / 5
കുഞ്ഞായിരിക്കുമ്പോള്‍ അമ്മയുടെ മുലപ്പാല്‍ കുടിക്കുന്നത് സ്വഭാവികമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭക്ഷണക്രമം സമീകൃതമാണ്. അദ്ദേഹം കുറഞ്ഞ അളവിൽ എല്ലാം കഴിക്കും. പക്ഷേ അത് എപ്പോഴും ആരോഗ്യകരമായിരിക്കുമെന്നും മുന്‍ ഷെഫ് വിശദീകരിച്ചു.

Loading...
Unable to load recommendations.
Follow Us
ആമസോൺ ദീപാവലി എഡിഷൻ സെയിൽ: റെഡിമി ടർബോ 5 ഡീൽ
കോടികളുടെ അധിപതി! സിആര്‍7-ന്റെ ആസ്തി
ഓട്സും പീനട്ട് ബട്ടറുമുണ്ടോ? പ്രോട്ടീൻ ബാർ ഇനി വീട്ടിലുണ്ടാക്കാം!
രണ്ട് ഈന്തപ്പഴം മതി; ദഹനം മുതൽ ഹൃദയാരോഗ്യം വരെ, ​ഗുണം ഇതാണ്
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി