AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Diwali 2026: ദീപാവലി നവംബർ 7നോ 8നോ? കൃത്യമായ തീയതി, മഹാലക്ഷ്മി പൂജ സമയം, വിളക്ക് തെളിയിക്കേണ്ടതിന്റെ നിയമങ്ങൾ എന്നിവ അറിയാം

Diwali 2026 date:തുലാമാസത്തിലെ അതായത് കാർത്തിക മാസത്തിലെ അമാവാസി ദിനത്തിലാണ് ദീപാവലി ആഘോഷിക്കുന്നത്. അജ്ഞാനത്തിന്റെ ഇരുളിനെ അകറ്റി അറിവിന്റെയും ഐശ്വര്യത്തിന്റെയും വെളിച്ചം പരത്തുന്ന ഉത്സവം. ദീപങ്ങളുടെ ആവലി അതായത് നിര എന്നാണ് ദീപാവലി എന്ന വാക്കിന്റെ അർത്ഥം.ഈ വർഷത്തെ ദീപാവലി ആഘോഷിക്കേണ്ടത് നവംബർ ഏഴിനാണോ എട്ടിനാണോ എന്നൊരു സംശയം പലർക്കും ഉണ്ട്. യഥാർത്ഥത്തിൽ ഈ വർഷത്തെ ദീപാവലി വരുന്നത്...............

Ashli C
Ashli C | Published: 05 Nov 2026 | 05:50 PM
അധർമ്മത്തിന്മേൽ ധർമ്മത്തിന്റെ  വിജയത്തെയും ഇരുട്ടിന്മേൽ  വെളിച്ചത്തിന്റെ വിജയത്തെയും സൂചിപ്പിക്കുന്ന വെളിച്ചങ്ങളുടെ ഉത്സവമാണ് ദീപാവലി. തുലാമാസത്തിലെ അതായത് കാർത്തിക മാസത്തിലെ അമാവാസി ദിനത്തിലാണ് ദീപാവലി ആഘോഷിക്കുന്നത്. അജ്ഞാനത്തിന്റെ ഇരുളിനെ അകറ്റി അറിവിന്റെയും ഐശ്വര്യത്തിന്റെയും വെളിച്ചം പരത്തുന്ന ഉത്സവം. ദീപങ്ങളുടെ ആവലി അതായത് നിര എന്നാണ് ദീപാവലി എന്ന വാക്കിന്റെ അർത്ഥം.(IMAGE CREDIT SOURCE: PTI)

1 / 5
ഈ വർഷത്തെ ദീപാവലി ആഘോഷിക്കേണ്ടത് നവംബർ ഏഴിനാണോ എട്ടിനാണോ എന്നൊരു സംശയം പലർക്കും ഉണ്ട്. യഥാർത്ഥത്തിൽ ഈ വർഷത്തെ ദീപാവലി വരുന്നത് നവംബർ 8 ഞായറാഴ്ചയാണ്.ദീപാവലി ദിനത്തിൽ മഹാലക്ഷ്മിയെ പൂജിക്കുന്നത് വളരെ നല്ലതാണ്. ദീപാവലിയുടെ ദിവസം നമ്മുടെ ഗ്രഹത്തിൽ മഹാലക്ഷ്മി എഴുന്നള്ളുന്നു എന്നാണ് വിശ്വാസം.

2 / 5
അതിനാൽ തന്നെ ഇന്നേദിവസം മഹാലക്ഷ്മിയെ പൂജിക്കുന്നത് വളരെ നല്ലതാണ്. മഹാലക്ഷ്മിക്കൊപ്പം തന്നെ വിഗ്നെ വിനാശകനായ ഗണപതി ഭഗവാനെയും പൂജിക്കണം. ഇതിലൂടെ ജീവിതത്തിലെ തടസ്സങ്ങളും വി​ഗ്നങ്ങളുെമെല്ലാം അകന്ന് ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും വരും എന്നാണ് വിശ്വസിക്കപ്പെടുന്നത്.

3 / 5
ദീപാവലി ദിവസം വൈകിട്ട് 5:45 മുതൽ 7:35 വരെയുള്ള സമയത്തിനിടയിൽ മഹാലക്ഷ്മി പൂജ നടത്തുന്നതാണ് ഏറ്റവും ഉത്തമം.ഈയൊരു സമയത്തിനുള്ളിൽ തന്നെയാണ് വീട്ടിൽ ദീപം കൊളുത്തുകയും വേണ്ടത്. വീടിന്റെ എല്ലാം മുക്കിലും മൂലയിലും ദീപം തെളിയിക്കണം. പ്രധാനമായും വീടിന്റെ പ്രധാനപ്പെട്ട കവാടങ്ങളിൽ പൂജാമുറിയിൽ അടുക്കളയിൽ എല്ലാം ഓരോ ചിരാതുകൾ കത്തിക്കുന്നത് വളരെ നല്ലതാണ്.

4 / 5
രണ്ട് തിരികൾ കൂട്ടിയോജിപ്പിച്ചു ഒറ്റത്തിരിയാക്കി വേണം കത്തിക്കാൻ ഇത് കൂടുതൽ ഐശ്വര്യപ്രദമാണ്. പിന്നെ കിഴക്കോട്ടും പടിഞ്ഞാറോട്ടും വിളക്ക് തെളിയിക്കുന്നതും നല്ലതാണ്. ശുദ്ധമായ വെളിച്ചെണ്ണ അല്ലെങ്കിൽ എണ്ണ അതുമല്ലെങ്കിൽ നെയ്യ് എന്നിവ ഉപയോഗിച്ചു വേണം വിളക്ക് തെളിയിക്കാൻ.

5 / 5
Follow Us