AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഗ്രൗണ്ട് പോർക്കളമായി! ഒരൊറ്റ ഫുട്ബോൾ മത്സരത്തിൽ 51 റെഡ് കാർഡുകൾ; ലോക റെക്കോർഡ്

51 Red Cards Handed Out in Bizarre Brazilian Match: ബ്രസീലില്‍ നടന്ന ഒരു മത്സരത്തില്‍ 51 കാര്‍ഡാണ് റഫറിക്ക് പുറത്തെടുക്കേണ്ടി വന്നത്. തീര്‍ത്തും അസാധാരണമായ ഈ സംഭവം ലോക റെക്കോഡും നേടി. ബ്രസീലിൽ നടന്ന ഒരു അണ്ടർ-20 ഫുട്ബോൾ മത്സരത്തിൽ, 60 മിനിറ്റ് തികയുന്നതിന് മുമ്പേയാണ് ഇത്രയും റെഡ് കാര്‍ഡുകള്‍ റഫറി പുറത്തെടുത്തത്. തുടര്‍ന്ന് മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചു.

ഗ്രൗണ്ട് പോർക്കളമായി! ഒരൊറ്റ ഫുട്ബോൾ മത്സരത്തിൽ 51 റെഡ് കാർഡുകൾ; ലോക റെക്കോർഡ്
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Jayadevan AM
Jayadevan AM | Published: 05 Nov 2026 | 08:53 PM

ഫുട്‌ബോള്‍ മത്സരങ്ങളില്‍ റഫറി റെഡ് കാര്‍ഡ് പുറത്തെടുക്കുന്നത് സാധാരണമാണ്. എന്നാല്‍ മത്സരത്തില്‍ പുറത്തെടുക്കുന്ന റെഡ് കാര്‍ഡുകളുടെ എണ്ണം പലപ്പോഴും ഒറ്റയക്കമായിരിക്കും. രണ്ടക്ക നമ്പറില്‍ കാര്‍ഡുകള്‍ എടുക്കേണ്ടി വന്നാല്‍ അത് തീര്‍ത്തും അസാധാരണമാണ്. ഇരുടീമുകളിലെയും മുഴുവന്‍ താരങ്ങളും നടപടി നേരിട്ടാല്‍ പോലും ആകെ പുറത്തെടുക്കേണ്ടി വരുന്നത് 22 കാര്‍ഡാണ്. എന്നാല്‍ ബ്രസീലില്‍ നടന്ന ഒരു മത്സരത്തില്‍ 51 കാര്‍ഡാണ് റഫറിക്ക് പുറത്തെടുക്കേണ്ടി വന്നത്. തീര്‍ത്തും അസാധാരണമായ ഈ സംഭവം ലോക റെക്കോഡും നേടി.

ബ്രസീലിൽ നടന്ന ഒരു അണ്ടർ-20 ഫുട്ബോൾ മത്സരത്തിൽ, 60 മിനിറ്റ് തികയുന്നതിന് മുമ്പേയാണ് ഇത്രയും റെഡ് കാര്‍ഡുകള്‍ റഫറി പുറത്തെടുത്തത്. തുടര്‍ന്ന് മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചു. മിനാസ് ഗെറൈസിലെ എസ്റ്റാഡിയോ പാർക്ക് ഡോ സബിയ സ്റ്റേഡിയത്തിൽ നടന്ന അണ്ടർ-20 കാംപിയോനാറ്റോ മിനെയ്റോ (സെക്കൻഡ് ഡിവിഷൻ) സെമി ഫൈനലിലാണ് സംഭവം. ആതിഥേയരായ ഉബെർലാൻഡിയയും മമോറെയും തമ്മിലായിരുന്നു മത്സരം.

സംഘര്‍ഷം 54-ാം മിനിറ്റില്‍

54-ാം മിനിറ്റിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ആ സമയം മമോറെ 3-1ന് മുന്നിലായിരുന്നു. വാക്കുതര്‍ക്കങ്ങള്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ പതിവാണെങ്കിലും, ഇവിടെ കാര്യങ്ങള്‍ കൈവിട്ടുപോയി. തർക്കം പെട്ടെന്നുതന്നെ ഒരു വലിയ സംഘർഷമായി മാറി. ഏതാണ്ട്‌ 40 മിനിറ്റുകള്‍ക്ക് ശേഷമാണ് രംഗം ശാന്തമായത്.

മാമോർ ടീം തങ്ങളുടെ മൂന്നാം ഗോൾ നേടിയതിന് തൊട്ടുപിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. മാമോർ താരം ഡാവി ഉബെർലാൻഡിയയുടെ ബെഞ്ചിലേക്ക് ഓടിച്ചെന്ന് അവിടെയുണ്ടായിരുന്ന റിസർവ് താരങ്ങളെയും ജീവനക്കാരെയും പരിഹസിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

ക്ഷുഭിതനായ ഉബെർലാൻഡിയയുടെ ഗോൾകീപ്പിങ്‌ കോച്ച് പോളോ സെർജിയോ ഡയസ് ഡോസ് സാന്റോസ്, ഡാവിയെ നേരിടാനായി ഗ്രൗണ്ടിലേക്ക് കുതിച്ചെത്തി. ഇതോടെ വലിയൊരു സംഘർഷം പൊട്ടിപ്പുറപ്പെട്ടു. സബ്സ്റ്റിറ്റ്യൂട്ട് താരങ്ങളും ടെക്നിക്കൽ സ്റ്റാഫുകളും ബോർഡ് അംഗങ്ങളും വരെ ഗ്രൗണ്ടിലേക്ക് ഇരച്ചുകയറി. ഇതോടെ സ്ഥിതിഗതികൾ ശാന്തമാക്കാൻ റഫറിക്കും മറ്റ് മാച്ച് ഒഫീഷ്യൽസിനും കഴിയാതെയായി.

ഗ്രൗണ്ടിലുണ്ടായിരുന്ന ആറ് ബോൾ ബോയ്സ് പോലും സംഘര്‍ഷങ്ങളുടെ ഭാഗമായെന്ന്‌ റഫറി ഫെർണാണ്ടോ പാട്രിക് ഡ്രോസ്ഗിക് മോഡെസ്റ്റോ മാച്ച് റിപ്പോർട്ടിൽ വ്യക്തമാക്കി. ബോൾ ബോയ്സ് കസേരകളും സ്ട്രെച്ചറുകളും മറ്റ് സാധനങ്ങളും ഉപയോഗിച്ച് മാമോറെ ടീമിലെ അംഗങ്ങളെ ആക്രമിച്ചതായി റിപ്പോർട്ടിൽ പറയുന്നു. സംഘര്‍ഷം രൂക്ഷമായതോടെ മിലിട്ടറി പൊലീസ് ഗ്രൗണ്ടിലെത്തി.

സംഭവത്തിന്റെ വീഡിയോ

ഉബെർലാൻഡിയ ടീം അധികൃതർ മാമോറെ ടീം അംഗങ്ങളുടെ ഉപകരണങ്ങൾ നശിപ്പിച്ചതായും, ഇതിന് പ്രതികാരമായി മാമോറെ ടീം അംഗങ്ങൾ ആതിഥേയ ടീമിന്റെ ഡ്രെസ്സിംഗ് റൂം തകർത്തതായും ആരോപണമുണ്ട്. ആകെ 43 കളിക്കാർക്കും, 8 സപ്പോർട്ട് സ്റ്റാഫ് അംഗങ്ങൾക്കും, 2 ബോർഡ് അംഗങ്ങൾക്കുമാണ് റഫറിയുടെ റെഡ് കാര്‍ഡ് ലഭിച്ചത്.

Also Read: ‘നോ മില്‍ക്ക്’ പോളിസി നടപ്പിലാക്കിയ സിആര്‍7! എന്തുകൊണ്ടാണ് റൊണാള്‍ഡോ പാല്‍ കുടിക്കാത്തത്‌?

ഇതോടെ, ഒരു ഫുട്‌ബോള്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റെഡ് കാര്‍ഡുകള്‍ ലഭിച്ചതിന്റെ ഗിന്നസ് റെക്കോഡും ഈ മത്സരം സ്വന്തമാക്കി. നേരത്തെ, 2011-ൽ അർജന്റീനയിൽ നടന്ന അഞ്ചാം ഡിവിഷൻ ലീഗ് മത്സരത്തിൽ ക്ലേപോൾ, വിക്ടോറിയാനോ അരീനാസ് എന്നീ ടീമുകൾ തമ്മിലുള്ള മത്സരത്തിൽ 36 റെഡ് കാർഡുകൾ നൽകിയതായിരുന്നു മുൻ റെക്കോർഡ്.

English Summary

A Brazilian Under-20 match was abandoned after a record-breaking 51 red cards were issued. The chaotic brawl erupted in the 54th minute following a provocative goal celebration. Players, bench staff, board members, and even ball boys joined the violent pitch battle. Military police restored order.

Follow Us