AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

SAFF Championship: സുഹൈലിന് ഇരട്ടഗോള്‍; പാകിസ്ഥാനെ തീര്‍ത്ത് ഇന്ത്യ

India Defeats Pakistan 3-2 in SAFF Championship Opener: സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. പാകിസ്ഥാനെ 3-2ന് തകര്‍ത്തു. ഇന്ത്യ പാകിസ്ഥാനെതിരെ മത്സരത്തിന്റെ തുടക്കം മുതല്‍ ശക്തമായ മേധാവിത്തമാണ് പുലര്‍ത്തിയത്. ആദ്യ പകുതിയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തെങ്കിലും രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചുവരവിന് പാകിസ്ഥാന്‍ ശ്രമിച്ചു.

SAFF Championship: സുഹൈലിന് ഇരട്ടഗോള്‍; പാകിസ്ഥാനെ തീര്‍ത്ത് ഇന്ത്യ
SAFF Championship India vs PakistanImage Credit source: Indian Football Team Facebook
Jayadevan AM
Jayadevan AM | Published: 05 Nov 2026 | 09:32 PM

സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ബംഗ്ലാദേശിലെ ധാക്കയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാനെ 3-2ന് തകര്‍ത്തു. ലോക റാങ്കിംഗിൽ 138-ാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ, 197-ാം റാങ്കുകാരായ പാകിസ്ഥാനെതിരെ മത്സരത്തിന്റെ തുടക്കം മുതല്‍ ശക്തമായ മേധാവിത്തമാണ് പുലര്‍ത്തിയത്. ആദ്യ പകുതിയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തെങ്കിലും രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചുവരവിന് പാകിസ്ഥാന്‍ ശ്രമിച്ചു. ഇന്ത്യയ്ക്കായി സുഹൈല്‍ അഹമ്മദ് ഭട്ട ഇരട്ടഗോള്‍ നേടി. മാംഗ്ലെൻതാങ് കിപ്ഗെൻ ഒരു ഗോൾ നേടി.

13-ാം മിനിറ്റിൽ തന്നെ ആദ്യ ഇന്ത്യ ഗോൾ നേടി. ഇടത് വശത്തുനിന്നുള്ള ത്രോ-ഇന്നിൽ നിന്ന് പന്ത് സ്വീകരിച്ച മുഹമ്മദ് സുഹൈൽ, മുന്നോട്ട് കുതിച്ച് പെനാൽറ്റി ബോക്സിലേക്ക് പന്ത് നൽകി. സിക്സ്-യാർഡ് ബോക്സിലേക്ക് ഓടിയെത്തിയ ഭട്ട് പന്ത് വലയിലെത്തിച്ച് ഇന്ത്യക്ക് ആദ്യ ലീഡ് സമ്മാനിച്ചു.

19-ാം മിനിറ്റിൽ അഭിഷേക്‌ സൂര്യവംശിയുടെ അസിസ്റ്റിൽ ഇന്ത്യ ലീഡ് ഇരട്ടിയാക്കി. കൃത്യമായ ടൈമിംഗോടെ മുന്നേറിയ ഭട്ട്, പ്രതിരോധ നിരയെ മറികടന്ന് ഗോൾകീപ്പർ യൂസഫ് ബട്ടിനെ കാഴ്ചക്കാരനാക്കി രണ്ടാം ഗോള്‍ നേടി ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു.

Also Read: ഗ്രൗണ്ട് പോർക്കളമായി! ഒരൊറ്റ ഫുട്ബോൾ മത്സരത്തിൽ 51 റെഡ് കാർഡുകൾ; ലോക റെക്കോർഡ്

31-ാം മിനിറ്റിലാണ് ഇന്ത്യ മൂന്നാം ഗോള്‍ നേടിയത്. മധ്യഭാഗത്തുകൂടി പന്തുമായി മുന്നേറിയ നൗഫൽ പിഎൻ കിപ്ഗെന് പാസ് നൽകി. പന്ത് പിടിച്ചെടുത്ത് മുന്നോട്ട് കുതിച്ച താരം, മുന്നിലേക്ക് കയറിവന്ന ഗോൾകീപ്പർ ബട്ടിനെ മറികടന്ന് ഫിനിഷ് ചെയ്ത് ഇന്ത്യയുടെ ലീഡ് ഉയർത്തി.

ആദ്യ പകുതിയില്‍ പാകിസ്ഥാന് പെനാല്‍റ്റി ലഭിച്ചിരുന്നു. എന്നാല്‍ ഷായക് ദോസ് എടുത്ത പെനാൽറ്റി കിക്ക് ക്രോസ്ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. 91-ാം മിനിറ്റിലാണ് പാകിസ്ഥാന്‍ ആദ്യ ഗോള്‍ നേടിയത്. മൂന്ന് മിനിറ്റിന് ശേഷം രണ്ടാം ഗോളും കണ്ടെത്തി.

നവംബർ 12, 15 തീയതികളിൽ ന്യൂസിലൻഡിനെതിരെ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കാൻ സീനിയർ ടീം തയ്യാറെടുക്കുന്നതിനാൽ, അണ്ടർ-23 പരിശീലകൻ നൗഷാദ് മൂസയുടെ കീഴിൽ രണ്ടാം നിര ടീമിനെയാണ് ഇന്ത്യ കളത്തിലിറക്കിയത്.

ഇനി മത്സരം മാലിദ്വീപിനെതിരെ

ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമുകൾക്കും മാലിദ്വീപിനെതിരെ ഇനി ഓരോ മത്സരം വീതമുണ്ട്. പാക്കിസ്ഥാൻ നവംബർ 8-നും ഇന്ത്യ നവംബർ 11-നും മാലിദ്വീപിനെതിരെ നേരിടും. നവംബർ 11-ന് മാലദ്വീപിനെതിരെ നടക്കുന്ന അടുത്ത മത്സരത്തിന് മുന്നോടിയായി ഐഎസ്എൽ ക്ലബ്ബുകൾ തങ്ങളുടെ താരങ്ങളെ വിട്ടുനൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിക്കും.

English Summary

India defeated Pakistan 3-2 in their opening Group B clash at the SAFF Championship 2026 in Dhaka. Suhail Ahmad Bhat scored twice and Manglenthang Kipgen added a third to give India a commanding first-half lead. Pakistan mounted a strong comeback in the final minutes with two late goals, but India held on to secure the victory.

Follow Us