AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

അഞ്ച് സെക്കൻഡ് മുൻപ് 162KM, ഇടിക്കുമ്പോൾ 144KM; നെടുമ്പാശ്ശേരി അപകടത്തിൽ അമിതവേഗം സ്ഥിരീകരിച്ച് BMW

Nedumbassery Mini C Accident: നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്ത്. അപകടം സംബന്ധിച്ച ബിഎംഡബ്ല്യൂ കമ്പനിയുടെ റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. ഈ റിപ്പോർട്ടിലും കാറിന്റെ അമിത വേഗത സ്ഥിരീകരിക്കുന്നുണ്ട്. അന്വേഷണ സംഘം അപകട സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്ത് കണ്ടെത്തിയ നിഗമനങ്ങളോട് ചേർന്നു നിൽക്കുന്ന റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്.

അഞ്ച് സെക്കൻഡ് മുൻപ് 162KM, ഇടിക്കുമ്പോൾ 144KM; നെടുമ്പാശ്ശേരി അപകടത്തിൽ അമിതവേഗം സ്ഥിരീകരിച്ച് BMW
Nedumbassery Mini Cooper AccidentImage Credit source: Special Arrangement
Amal KV
Amal KV | Updated On: 05 Nov 2026 | 09:33 PM

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്ത്. അപകടം സംബന്ധിച്ച ബിഎംഡബ്ല്യൂ കമ്പനിയുടെ റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. ഈ റിപ്പോർട്ടിലും കാറിന്റെ അമിത വേഗത സ്ഥിരീകരിക്കുന്നുണ്ട്. അന്വേഷണ സംഘം അപകട സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്ത് കണ്ടെത്തിയ നിഗമനങ്ങളോട് ചേർന്നു നിൽക്കുന്ന റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. അപകട സ്ഥലത്തിന് പരിസരത്തുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണ സംഘം അരക്കിലോമീറ്റർ ദൂരം വെറും 11 സെക്കൻഡ് കൊണ്ടാണ് കാർ പിന്നട്ടത് എന്ന നിഗമനത്തിൽ എത്തിയിരുന്നു.

ഈ കണ്ടെത്തലിന് കൂടുതൽ ശാസ്ത്രീയ പിൻബലം നൽകുന്നതാണ് ബിഎംഡബ്ല്യൂ കമ്പനിയുടെ കണ്ടത്തൽ. കാറിന്റെ അഡ്വാൻസ് ക്രാഷ് സേഫ്റ്റി മൊഡ്യൂളിൽ നിന്ന് ലഭിച്ച വിവരങ്ങൾ അപഗ്രഥിച്ചാണ് ബിഎംഡബ്ലിയു വാഹനത്തിന്റെ വേഗത സംബന്ധിച്ച് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്. ഈ റിപ്പോർട്ട് പ്രകാരം അപകടത്തിന് ഏകദേശം 5 സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കിലോമീറ്റർ ആയിരുന്നു. വാഹനം ഇടിക്കുന്ന സമയത്ത് ആകട്ടെ വേഗത മണിക്കൂറിൽ 144 കിലോമീറ്റർ. ഇടി നടക്കുന്നതിന് ഒരു സെക്കൻഡ് മുമ്പ് മാത്രമാണ് വാഹനത്തിന്റെ ബ്രേക്ക് പെഡൽ അപ്ലൈ ചെയ്തതെന്നും വാഹനത്തിന്റെ ക്രാഷ് ഡാറ്റ വിശകലനത്തിൽ വ്യക്തമായി.

Also Read: ചേരാനല്ലൂർ അപകടം: 17 കാരന്റെ ജാമ്യം റദ്ദാക്കില്ല, പ്രോസിക്യൂഷനും ജയബാലകൃഷ്ണന്റെ കുടുംബത്തിനും തിരിച്ചടി

വാഹനത്തിന്റെ സാങ്കേതിക സംവിധാനത്തിൽ തന്നെ രേഖപ്പെടുത്തിയിട്ടുള്ള ഈ വിവരങ്ങൾ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളെ കൂടുതൽ ശാസ്ത്രീയമാക്കുന്നതാണ്. അപകടത്തിന്റെ സാഹചര്യങ്ങൾ, വാഹനത്തിന്റെ വേഗത, അപകടത്തിന് തൊട്ടുമുമ്പുള്ള വാഹനം ഓടിച്ച ആളുടെ പ്രവർത്തനങ്ങൾ മറ്റു പ്രതികളുടെ പങ്ക് തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ചുള്ള അന്വേഷണം നിലവിൽ തുടരുകയാണ്. എറണാകുളം റൂറൽ ജില്ല പോലീസ് മേധാവി കെ എസ് സുദർശന്റെ മേൽനോട്ടത്തിൽ ആലുവ ഡിഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിച്ചു വരുന്നത്.

English Summary

New details have emerged regarding the Mini Cooper accident in Nedumbassery that resulted in three deaths. A report on the incident from BMW has been released, which confirms that the vehicle was traveling at an excessive speed. This report aligns with the conclusions reached by the investigation team following their analysis of CCTV footage from the scene.

Follow Us