രാവിലെ വെറും വയറ്റിൽ തേങ്ങാവെള്ളം കുടിക്കാറുണ്ടോ?; ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ | Why Health Experts Recommend Drinking Coconut Water On Empty Stomach, Find The Health Benefits Malayalam news - Malayalam Tv9

Coconut Water Benefits: രാവിലെ വെറും വയറ്റിൽ തേങ്ങാവെള്ളം കുടിക്കാറുണ്ടോ?; ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ

Published: 

29 May 2026 | 01:50 PM

Coconut Water Health Benefits: ചായക്കും കാപ്പിക്കും പകരം തേങ്ങാവെള്ളം വെറും വയറ്റിൽ കുടിച്ചുകൊണ്ട് ഒരു ദിവസം തുടങ്ങിയാലോ. ഈ ശീലം തുടർന്നാൽ നിങ്ങളുടെ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം. വിറ്റാമിനുകൾ, മിനറലുകൾ, ഇലക്ട്രോലൈറ്റുകൾ എന്നിവയാൽ സമ്പന്നമായ തേങ്ങാവെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുമ്പോൾ ആരോഗ്യഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

1 / 5
രാവിലെ എഴുന്നേറ്റയുടൻ ഒരു കപ്പ് ചായയോ കാപ്പിയോ കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ, ഈ ശീലത്തിന് പകരം അല്പം തേങ്ങാവെള്ളം വെറും വയറ്റിൽ കുടിച്ചുകൊണ്ട് ഒരു ദിവസം തുടങ്ങിയാലോ. ഈ ശീലം തുടർന്നാൽ നിങ്ങളുടെ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം. വിറ്റാമിനുകൾ, മിനറലുകൾ, ഇലക്ട്രോലൈറ്റുകൾ എന്നിവയാൽ സമ്പന്നമായ തേങ്ങാവെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുമ്പോൾ ആരോഗ്യഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം. (Image Credit Source: Getty Images)

2 / 5
ഏഴ് എട്ട് മണിക്കൂർ ഉറക്കത്തിന് ശേഷം നമ്മുടെ ശരീരം സ്വാഭാവികമായും നിർജ്ജലീകരണത്തിലേക്ക് കടന്നിട്ടുണ്ടാകും. അതിനാൽ എഴുന്നേറ്റയുടൻ തേങ്ങാവെള്ളം കുടിക്കുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം തുടങ്ങിയ പ്രകൃതിദത്ത ഇലക്ട്രോലൈറ്റുകൾ ശരീരത്തിലെ ജലാംശം പെട്ടെന്ന് വീണ്ടെടുക്കാൻ സഹായിക്കുന്നു. ഇത് രാവിലെ ഉണ്ടാകുന്ന ക്ഷീണവും തലകറക്കവും മാറ്റുന്നു.

3 / 5
രാവിലെ വെറും വയറ്റിൽ തേങ്ങാവെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ സു​ഗമമാക്കാൻ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന ലോറിക് ആസിഡ് മെറ്റബോളിസം വർദ്ധിപ്പിക്കുകയും ദഹനക്കേട്, ഗ്യാസ് ട്രബിൾ എന്നിവ പരിഹരിക്കുകയും ചെയ്യുന്നു. സ്വാഭാവികമായും ഇതിന് ആൽക്കലൈൻ  സ്വഭാവമുള്ളതിനാൽ, രാവിലെ അനുഭവപ്പെടുന്ന നെഞ്ചെരിച്ചിലും അസിഡിറ്റിയും പെട്ടെന്ന് കുറയ്ക്കാൻ തേങ്ങാവെള്ളത്തിന് സാധിക്കുന്നു.

4 / 5
ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് നോക്കുന്നവർക്ക് രാവിലെ വെറും വയറ്റിൽ കുടിക്കാൻ പറ്റിയ ഏറ്റവും നല്ല ആരോ​ഗ്യകരമായ പാനീയമാണ് തേങ്ങാവെള്ളം. തേങ്ങാവെള്ളത്തിൽ കലോറിയും കൊഴുപ്പും വളരെ കുറവാണ്. ഇത് കുടിക്കുന്നത് വയർ നിറഞ്ഞതായി തോന്നിക്കാൻ സഹായിക്കുകയും, അതുവഴി അമിതമായി ആഹാരം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. ഇതിലൂടെ നിങ്ങൾക്ക് ശരീരഭാരം ഒരു പരിധി വരെ നിയന്തിരിച്ച് നിർത്താൻ സാധിക്കും.

5 / 5
ചർമ്മ സൗന്ദര്യം ഉള്ളിൽ നിന്ന് പോഷിപ്പിക്കാൻ തേങ്ങാവെള്ളം സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന സൈറ്റോകിനിനുകൾ  ചർമ്മത്തിലെ കോശങ്ങളുടെ അകാല വാർദ്ധക്യവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും തടഞ്ഞു നിർത്തുന്നു. ദിവസവും വെറും വയറ്റിൽ തേങ്ങാവെള്ളം കുടിക്കുന്നത് മുഖക്കുരു അകറ്റാനും, ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാനും, ശരീരത്തിലെ വിഷാംശങ്ങൾ  മൂത്രത്തിലൂടെ പുറന്തള്ളാനും സഹായിക്കും.

Follow Us
കേടായ മുട്ട എങ്ങനെ തിരിച്ചറിയാം? വഴിയുണ്ട്!
മഴക്കാലത്തും വേണം മുടി സംരക്ഷണം, വഴികൾ ഇതാ
തേങ്ങാപ്പാൽ ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?
വറുത്ത മീനും സവാളയും ഒന്നിച്ച് കഴിക്കുന്നത് ദോഷമാണോ?
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു