പരിശീലനത്തിൽ പങ്കെടുത്തില്ല, റെഡ് ബോൾ കളിച്ചിട്ടുമില്ല: സൂര്യകുമാറിന് പണികൊടുത്ത് സെലക്ടർമാർ | Why Suryakumar Yadav was left out of Mumbai Ranji trophy squad revealed Malayalam news - Malayalam Tv9

Suryakumar Yadav: പരിശീലനത്തിൽ പങ്കെടുത്തില്ല, റെഡ് ബോൾ കളിച്ചിട്ടുമില്ല: സൂര്യകുമാറിന് പണികൊടുത്ത് സെലക്ടർമാർ

Published: 

06 Oct 2026 | 06:24 PM

Suryakumar Yadav dropped from Mumbai Ranji trophy squad: സൂര്യകുമാര്‍ യാദവിനെ മുംബൈയുടെ രഞ്ജി ട്രോഫി സ്‌ക്വാഡിലേക്ക് പരിഗണിക്കാത്തത് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. സെലക്ഷന് താരം സന്നദ്ധനായിരുന്നെങ്കിലും പരിഗണിച്ചില്ല. താരത്തിന് പരിക്കില്ലാഞ്ഞിട്ടും പരിഗണിക്കാത്തത് ചര്‍ച്ചയായി. നിലവില്‍ ദേശീയ ടീമിന്റെ ഭാഗമല്ലാത്ത സൂര്യയ്ക്ക് ആഭ്യന്തര ക്രിക്കറ്റിലും സ്ഥാനമില്ലെയെന്നാണ് ആരാധകരുടെ ചോദ്യം.

1 / 5
സൂര്യകുമാര്‍ യാദവിനെ മുംബൈയുടെ രഞ്ജി ട്രോഫി സ്‌ക്വാഡിലേക്ക് പരിഗണിക്കാത്തത് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. സെലക്ഷന് താരം സന്നദ്ധനായിരുന്നെങ്കിലും പരിഗണിച്ചില്ല. താരത്തിന് പരിക്കില്ലാഞ്ഞിട്ടും പരിഗണിക്കാത്തത് ചര്‍ച്ചയായി. നിലവില്‍ ദേശീയ ടീമിന്റെ ഭാഗമല്ലാത്ത സൂര്യയ്ക്ക് ആഭ്യന്തര ക്രിക്കറ്റിലും സ്ഥാനമില്ലെയെന്നാണ് ആരാധകരുടെ ചോദ്യം (Image Credit Source: PTI).

2 / 5
മുംബൈയുടെ പ്രീ-സീസൺ പരിശീലന ക്യാമ്പുകളിൽ പങ്കെടുക്കാതിരുന്നതാണ് ടീമിൽ നിന്ന് പുറത്താകാനുള്ള പ്രധാന കാരണമായി ഉയർന്നുവന്നിരിക്കുന്നത്. യുവാക്കൾക്ക് അവസരം നൽകാനാണ് സെലക്ടർമാർ ആഗ്രഹിച്ചത്. സൂര്യകുമാറിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ അത് ഉയർന്നുവരുന്ന യുവ ബാറ്റർമാർക്ക് അനീതിയാകുമായിരുന്നുവെന്ന്‌ മുംബൈ ക്രിക്കറ്റ് അസോസിയേഷനിലെ (എംസിഎ) ഔദ്യോഗിക വൃത്തങ്ങൾ ഹിന്ദുസ്ഥാന്‍ ടൈംസ്‌ ഡിജിറ്റലിനോട് പ്രതികരിച്ചു.

3 / 5
ജൂൺ അവസാനത്തോടെ താരങ്ങള്‍ക്കായി ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയിലും മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ബികെസി ഗ്രൗണ്ടിലുമായി എംസിഎ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. അന്നു മുതൽ താരങ്ങൾ അവിടെ പരിശീലനത്തിലായിരുന്നു. സൂര്യകുമാറിന്റെ അസാന്നിധ്യം അദ്ദേഹത്തെ ഒഴിവാക്കാൻ കാരണമായി. കൂടാതെ, യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകണമെന്ന കമ്മിറ്റിയുടെ നിലപാടും ടീം തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു.

4 / 5
"ജൂൺ അവസാനം മുതൽ  മുംബൈ ടീം പ്രീ-സീസൺ ക്യാമ്പിൽ പരിശീലനം നടത്തി വരികയായിരുന്നു. സൂര്യകുമാർ യാദവ് ഈ പരിശീലന ക്യാമ്പിന്റെ ഭാഗമായിരുന്നില്ല. മാത്രവുമല്ല അദ്ദേഹം ഒരു റെഡ്-ബോൾ മത്സരത്തിലും കളിച്ചിട്ടുമില്ല. സൂര്യകുമാറിനെ തിരഞ്ഞെടുത്തിരുന്നെങ്കിൽ മുഷീർ ഖാനെ ഒഴിവാക്കേണ്ടി വരുമായിരുന്നു. മുഷീർ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്, സെലക്ടർമാർ യുവതാരങ്ങളെ പിന്തുണയ്ക്കുകയാണ് ചെയ്തത്"- എന്ന് എംസിഎ വൃത്തങ്ങൾ വ്യക്തമാക്കി.

5 / 5
തിങ്കളാഴ്ച വൈകുന്നേരമാണ് രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ചത്. ടൂർണമെന്റിൽ കളിക്കാൻ സന്നദ്ധനാണെന്ന് തലേദിവസം മാത്രമാണ് സൂര്യകുമാർ അറിയിച്ചത്. സൂര്യകുമാറിന് സമീപകാലത്ത് റെഡ്-ബോൾ മത്സരങ്ങളിൽ പരിചയസമ്പത്തില്ലാത്തതാണ് അദ്ദേഹത്തെ ഒഴിവാക്കാൻ കാരണമായതെന്ന് മുംബൈ ചീഫ് സെലക്ടർ രാജേഷ് പവാർ തിങ്കളാഴ്ച പറഞ്ഞു.    കഴിഞ്ഞ ഒന്നര വർഷമായി അദ്ദേഹം റെഡ്-ബോൾ ക്രിക്കറ്റിൽ കളിച്ചിട്ടില്ല. കുറച്ച് റെഡ്-ബോൾ മത്സരങ്ങൾ കളിക്കുകയാണെങ്കിൽ, അദ്ദേഹത്തിന് തീർച്ചയായും ടീമിലേക്ക് മടങ്ങിയെത്താൻ സാധിക്കുമെന്ന് പവാര്‍ വ്യക്തമാക്കി.

Loading...
Unable to load recommendations.
Follow Us
ഷവോമി 17 അൾട്ര മുതൽ റെഡ്മി നോട്ട് 17 പ്രോ മാക്സ് വരെ; ഷവോമി ഓഫർ
ഹര്‍മന്‍പ്രീത് കൗറിന്റെ ആസ്തിയെത്ര?
ഒരു പവന്‍ സ്വര്‍ണം 40,000 രൂപയ്ക്ക് വാങ്ങാം; കടകളില്‍ തിരക്ക്‌
വീട്ടിലേക്ക് കർട്ടനുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ