AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Womens ODI World Cup 2025: ഐസിസി നൽകുന്നത് 39 കോടി; ബിസിസിഐ നൽകുന്നത് 51 കോടി: ഇന്ത്യൻ വനിതാ ടീമിൽ പണക്കിലുക്കം

BCCI Prize Money For Indian Team: ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് ബിസിസിഐയുടെ പാരിതോഷികം. 51 കോടി രൂപയാണ് ബിസിസിഐ ഇന്ത്യൻ ടീമിന് നൽകുക.

abdul-basith
Abdul Basith | Published: 03 Nov 2025 09:54 AM
ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ. 51 കോടി രൂപയാണ് ഹർമനും സംഘവും ബിസിസിഐ നൽകുക. ലോകകപ്പ് ജേതാക്കൾക്ക് ഐസിസി നൽകുന്ന സമ്മാനത്തുക 39.77  കോടി രൂപയാണ്. ഇത് കൂടാതെയാണ് ബിസിസിഐയുടെ പാരിതോഷികം. (Image Credits- PTI)

1 / 5
ബിസിസിഐ ജോയിൻ്റ് സെക്രട്ടറി ദേവജിത് സൈകിയയാണ് ഇക്കാര്യം അറിയിച്ചത്. താരങ്ങൾ, പരിശീലകർ, സെലക്ടർമാർ, സപ്പോർട്ട് സ്റ്റാഫ് എന്നിവർക്കായാണ് ഈ 51 കോടി രൂപ വീതിക്കപ്പെടുക എന്നും എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

2 / 5
"കഴിഞ്ഞ മാസം, വനിതാ ലോകകപ്പ് സമ്മാനത്തുകയിൽ ഐസിസി ചെയർമാൻ ജയ് ഷാ 300 ശതമാനത്തിൻ്റെ വർധന വരുത്തിയിരുന്നു. നേരത്തെ 3.88 മില്ല്യൺ ഡോളർ ആയിരുന്നത് ഇപ്പോൾ 14 മില്ല്യൺ ഡോളറാണ്. ഇതിനൊപ്പമാണ് ബിസിസിഐ പാരിതോഷികം നൽകുന്നത്."- സൈകിയ പറഞ്ഞു.

3 / 5
ഫൈനൽ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് കീഴടക്കിയാണ് ഇന്ത്യ വിശ്വവിജയി ആയത്. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ വനിതാ ടീമിൻ്റെ ലോകകപ്പ് കിരീടനേട്ടം. മുൻപ് രണ്ട് തവണ ഇന്ത്യൻ ടീം ഫൈനൽ കളിച്ചിട്ടുണ്ടെങ്കിലും ലോക ചാമ്പ്യന്മാരാവാൻ സാധിച്ചിരുന്നില്ല.

4 / 5
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 299 റൺസിൻ്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 246 റൺസിന് ഓളൗട്ടായി. 87 റൺസും രണ്ട് വിക്കറ്റും നേടിയ ഷഫാലി വർമ്മയാണ് കളിയിലെ താരം. ദീപ്തി ശർമ്മ ലോകകപ്പിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

5 / 5