AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Most expensive coffee: ഒരു കപ്പ് കാപ്പിക്ക് വില 87000 രൂപ, കാരണം അറിയണോ?

Coffee costing 87000 rupees cup: ബറൂ അഗ്‌നിപര്‍വതത്തിനടുത്തുള്ള ചിക്വിരി ഹൈലാന്‍ഡ്‌സില്‍ 1,800-2,000 മീറ്റര്‍ ഉയരത്തിലുള്ള ഭൂപ്രദേശത്തെ തോട്ടത്തിലാണ് ഇത് വളരുന്നത്. ഏകദേശം 20 കിലോഗ്രാം കാപ്പിക്കുരുമാത്രമേ ലോകത്ത് നിലവിലുള്ളൂ.

aswathy-balachandran
Aswathy Balachandran | Published: 04 Nov 2025 15:41 PM
ഒരു കപ്പ് കാപ്പിയ്ക്ക് മൂഡ് തന്നെ നമ്മുടെ മൂഡ് തന്നെ ചിലപ്പോൾ മാറ്റാൻ കഴിയും. അതിനായി ആഗോള തലത്തില്‍ തന്നെ കാപ്പി ഫാൻസ് ഏറെയുണ്ട്. പത്തോ പന്ത്രണ്ടോ രൂപയ്ക്ക് കിട്ടുന്ന തനി നാടന്‍ കാപ്പിയില്‍ ആഡെബരത്തിൽ മുങ്ങിയ കാപ്പി വരെ ഇന്നുണ്ട്. ലോകത്തിലെ ഏറ്റവും വില കൂടിയ കാപ്പി എവിടെ കിട്ടുമെന്ന് അറിയാമോ?

1 / 5
ദുബായിലെ ജൂലിത് എന്ന ബുട്ടീക്ക് കഫേയിലാണ് ഇതുള്ളത്. 3600 ദിര്‍ഹം അതായത് 87000 രൂപയാണ് ഇവിടെ ഒരു കപ്പ് കാപ്പിയ്ക്ക് വില.  നിഡോ 7 ഗെയ്ഷ എന്ന കാപ്പിയാണ് ഇത്. ഈ വിലയ്ക്ക് കാരണം, റസ്‌റ്റോറന്റിന്റെ അത്യാഡംബരമോ അത് വിളമ്പിയ കപ്പിന്റേയോ ആളിന്റെയോ മൂല്യമോ അല്ല. ആ കാപ്പിക്കുരുവാണ് താരം.

2 / 5
പനാമയില്‍ നിന്നുള്ള ഒരു പ്രീമിയം കാപ്പിക്കുരുവാണ് നിഡോ 7 ഗെയ്ഷ. ഉയര്‍ന്ന ഗുണമേന്മാ-നിലവാരത്തില്‍ റെക്കോര്‍ഡ് സ്‌കോര്‍ നേടിയ കാപ്പിക്കുരുവാണിത്. വളരെ പരിമിതമായ അളവ് മാത്രം ലഭ്യമായ ലോകത്തെ ഏറ്റവും വിലയേറിയ കാപ്പിക്കുരു. പനാമയിലെ ഹസീന്‍ഡ ലാ എസ്‌മെറാള്‍ഡ എന്ന ഫാമില്‍ നിന്നാണ് ഈ കാപ്പിപ്പൊടി വരുന്നത്.

3 / 5
2004 ലാണ് ഈ കാപ്പിക്കുരുവിനെ തിരിച്ചറിഞ്ഞ് ഈ ഫാമിലുള്ളവർ പ്രചാരം നൽകിയത്. എത്യോപ്യയില്‍ വേരുകളുള്ള ഈ കാപ്പി 1930 കളില്‍ കോസ്റ്റ റിക്കയിലേക്കും പിന്നീട് പനാമയിലേക്കും എത്തി. ബറൂ അഗ്‌നിപര്‍വതത്തിനടുത്തുള്ള ചിക്വിരി ഹൈലാന്‍ഡ്‌സില്‍ 1,800-2,000 മീറ്റര്‍ ഉയരത്തിലുള്ള ഭൂപ്രദേശത്തെ തോട്ടത്തിലാണ് ഇത് വളരുന്നത്. ഏകദേശം 20 കിലോഗ്രാം കാപ്പിക്കുരുമാത്രമേ ലോകത്ത് നിലവിലുള്ളൂ.

4 / 5
ജൂലിത് കഫെ ഏകദേശം 2.2 ദശലക്ഷം ദിര്‍ഹത്തിന് അതായത് 5.3 കോടി രൂപനൽകിയാണ് ഈ തോട്ടത്തിലെ മുഴുവന്‍ കാപ്പിയും വാങ്ങിയത്. ജാസ്മിന്‍, സിട്രസ്, തേന്‍, സ്‌റ്റോണ്‍ ഫ്രൂട്ട് എന്നിവയുടെയെല്ലാം രുചിയടങ്ങിയതാണ് ഈ കാപ്പിയെന്നു പറയപ്പെടുന്നു. വളരെ പതിയെ ആസ്വദിച്ച് രുചിയറിഞ്ഞ് കഴിക്കാനുള്ളതാണ് ഇത്. വെറും 400 കപ്പ് കോഫി മാത്രമെ ഇവിടെ വിറ്റഴിക്കുകയുള്ളൂ എന്നതും പ്രത്യേകം ഓർക്കണം.

5 / 5