Yamaha EV Scooters: എയ്റോക്സും ഇ.സി-06 ഉം യമഹയുടെ ഇലക്ട്രിക് സ്കൂട്ടർ മോഡലുകൾ ഇതാ
Yamaha Electric Scooter Models In India : ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചു വരികയാണ്. അതിൽ തന്നെ ഇലക്ട്രിക് സ്കൂട്ടറുകൾക്കാണ് പ്രധാനമായും ആവശ്യക്കാർ ഉള്ളത്. സാധാരണക്കാർ ഉൾപ്പെടെ പെട്രോൾ വാഹനങ്ങളിൽ നിന്ന് മാറി ചിന്തിച്ച് ഇലക്ട്രിക്കിലേക്ക് എത്തുകയാണ്. ഈ സാഹചര്യം മനസ്സിലാക്കിക്കൊണ്ട് യമഹയും ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് സ്കൂട്ടറുകളെ അവതരിപ്പിച്ചിട്ടുണ്ട്.

യമഹ ഇതുവരെ ഇന്ത്യയിൽ രണ്ട് ഇലക്ട്രിക് സ്കൂട്ടർ മോഡലുകളാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. യമഹ ഇ.സി 06, എയ്റോക്സ് ഇ എന്നിവയാണ് ആ മോഡലുകൾ. ഈ സ്കൂട്ടറുകളുടെ വിലയും കിലോമീറ്റർ റേഞ്ചും മറ്റു ഫീച്ചറുകളും ഉൾപ്പെടെ വിശദമായി അറിയാം. ( Image Credit Source Yamaha Website )

യമഹ ഇ.സി 06 ( Yamaha EC-06) - ഒറ്റത്തവണ ഫുൾ ചാർജ് ചെയ്താൽ 169 കിലോമീറ്റർ റേഞ്ച് സഞ്ചരിക്കാൻ കഴിയുന്ന വാഹനമാണ് യമഹ ഇ.സി 06. രൂപത്തിൽ ഏറെ വ്യത്യസ്തയുള്ള ഈ മോഡലിൽ നാല് കിലോ വാട്ട് ശേഷിയുള്ള ബാറ്ററി പാക്കാണ് യമഹ നൽകിയിരിക്കുന്നത്.

0 മുതൽ 80 ശതമാനം വരെ ബാറ്ററി ഫുൾ ചാർജ് ചെയ്യുന്നതിന് എട്ടു മണിക്കൂറും 0 മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യുന്നതിന് 10 മണിക്കൂറുമാണ് എടുക്കുക വാഹനത്തിന്റെ മണിക്കൂറിലെ പരമാവധി വേഗത 79 കിലോമീറ്റർ ആണ്. മൂന്ന് റൈഡിങ് മോളുകളോട് കൂടി എത്തുന്ന ഈ വാഹനത്തിന്റെ ഷോറൂം വില ആരംഭിക്കുന്നത് 173610 രൂപയിൽ നിന്നാണ്.

യമഹ എയ്റോക്സ് ഇ ( Yamaha AeroxE) - പ്രീമിയം സെഗ്മെന്റിൽ വരുന്ന ഇലക്ട്രിക് സ്കൂട്ടർ ആണ് യമഹ എയ്റോക്സ് ഇ. ബാറ്ററി ഫുൾ ചാർജ് ചെയ്താൽ 117 കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കാൻ കഴിയുക. പരമാവധി ഒരു മണിക്കൂറിൽ 95.5 കിലോമീറ്റർ ആണ് ഈ വാഹനത്തിന്റെ വേഗത.

1.5 കിലോ വാട്ടിന്റെ രണ്ട് ബാറ്ററി പാക്കുകളാണ് ഈ വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. ആറുമണിക്കൂർ സമയം കൊണ്ട് ബാറ്ററി ഫുൾ ചാർജ് ചെയ്യാൻ കഴിയും. ക്രോസ് ഓവർ സ്കൂട്ടറുകളുടെ രൂപ ശൈലിയിൽ വന്നിരിക്കുന്ന ഈ മോഡൽ കാഴ്ചയിൽ ആരെയും ആകർഷിക്കും. 282 390 രൂപ മുതലാണ് ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്.