AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sabarimala Aravana Stock: ശബരിമലയിൽ അരവണയ്ക്ക് ക്ഷാമം; മകരവിളക്കിനേക്കും കരുതിവെക്കാതെ ദേവസ്വം ബോർഡ്

Sabarimala Aravana Stock: ഒരാൾക്ക് എന്തിന് 20 ബോട്ടിൽ അരവണ വേണ്ടത്ര വിതരണം ചെയ്യുന്നുണ്ടല്ലോ എന്ന് തോന്നിയാൽ സ്വാമിമാർക്കും മറുപടിയുണ്ട്....

Sabarimala Aravana Stock: ശബരിമലയിൽ അരവണയ്ക്ക് ക്ഷാമം; മകരവിളക്കിനേക്കും കരുതിവെക്കാതെ ദേവസ്വം ബോർഡ്
Aravana PayasamImage Credit source: Tv9 Network
Ashli C
Ashli C | Updated On: 03 Jan 2026 | 11:00 AM

തിരുവനന്തപുരം: ശബരിമലയിൽ അരവണ പ്രസാദത്തിന് ക്ഷാമം. മകരവിളക്ക് കാലത്തെ തിരക്ക് കണക്കിലെടുത്ത് ശബരിമലയിൽ അരവണ കൂടുതൽ കരുതിവയ്ക്കുവാനും ദേവസ്വംബോർഡിന് സാധിച്ചില്ല. ദിനംപ്രതി ലക്ഷത്തിലേറെ തീർത്ഥാടകർ ദർശനത്തിനായി എത്തുമ്പോഴും 13.5 ലക്ഷം ടീൻ അരവണ മാത്രമാണ് കരുതിവെച്ചത്. അതിനാൽ തന്നെ ഒരുതവണ 20 ടീൻ എന്ന മട്ടിലുള്ള അരവണ വിതരണത്തിലെ നിയന്ത്രണങ്ങൾ തുടരാനാണ് നിർദ്ദേശം.

അതേസമയം മണ്ഡലകാല തീർത്ഥാടനത്തിനു വേണ്ടി നട തുറക്കുന്ന സമയത്ത് 45 ലക്ഷം ടിൻ അരവണയാണ് കരുതൽ ശേഖരമായി ഉണ്ടായിരുന്നത്. എന്നാൽ മണ്ഡലകാലത്ത് എത്രത്തോളം തീർത്ഥാടകർ ദർശനത്തിനായി എത്തിയോ അത്രയും തന്നെ തീർത്ഥാടകർ മകരവിളക്കിയായി നട തുറക്കുന്ന ആ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ എത്തിച്ചേരുമെന്നാണ് സൂചന. ഇത് പ്രസാദ് വിതരണത്തിൽ പ്രതിസന്ധിക്ക് കാരണമാകും. ഒരു ദിവസം 2.80 ലക്ഷം ടിൻ അരവണയാണ് ഉല്പാദിപ്പിക്കുവാനായി സാധിക്കുക.

ഒരാൾക്ക് എന്തിന് 20 ബോട്ടിൽ അരവണ  എന്ന ചോദ്യത്തിന് സ്വാമിമാർക്കും ഉണ്ട് പറയാനായി ഉത്തരം. കന്നി അയ്യപ്പന്മാരും മാളികപ്പുറങ്ങളും ഒരുമിച്ച് ദർശനത്തിനായി എത്തുമ്പോൾ മുതിർന്നവർ തന്നെയാണ് പ്രസാദം വാങ്ങേണ്ടത്.

എന്നാൽ വേണ്ടത്ര അളവിൽ പ്രസാദം കിട്ടാതെ വരുമ്പോൾ തിരക്കിനിടയിലൂടെ വീണ്ടും വരി നിൽക്കേണ്ട സാഹചര്യം ഉണ്ടാകുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന സ്വാമിമാരെ സംബന്ധിച്ച് ഇത് കൂടുതൽ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

കൂടുതൽ അടുപ്പുകൾ സ്ഥാപിച്ച് അരവണ നിർമ്മാണം കൂട്ടുവാൻ ആയുള്ള നീക്കം നടത്തിയെങ്കിലും അതിനും സാധിച്ചില്ല. മണ്ഡലകാലത്തെ ശബരിമലയുടെ വരുമാനത്തിൽ ഏറിയ പങ്കും അരവണ വിൽപ്പനയുടെ ഉള്ളതാണ്. അതിനാൽ തന്നെ വേണ്ടത്ര പ്രസാദം വിതരണം നടത്താൻ സാധിച്ചിട്ടില്ലെങ്കിൽ ഇത് സ്വാമിമാരെ മാത്രമല്ല ബോർഡിനേയും പ്രതിസന്ധിയിലാക്കും.

Follow Us