AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ravi Yoga: വൃശ്ചികം, കന്നി… 5 രാശിക്കാർ ഇന്ന് സൂര്യനെ പോലെ തിളങ്ങും; രവിയോഗത്തിന്റെ ശുഭ സംയോജനം കൊണ്ടുവരും നേട്ടങ്ങൾ

Top 5 Zodiac Signs on November 23: ഇന്നത്തെ ദിവസം ചന്ദ്രൻ ധനു രാശിയിൽ നിന്ന് മകരത്തിലേക്ക് സംക്രമിക്കും. പല ശുഭകരമായ യോഗങ്ങളും രൂപപ്പെടാൻ സാധ്യത. അതിൽ പ്രധാനം ആണ്...

Ravi Yoga: വൃശ്ചികം, കന്നി… 5 രാശിക്കാർ ഇന്ന് സൂര്യനെ പോലെ തിളങ്ങും; രവിയോഗത്തിന്റെ ശുഭ സംയോജനം കൊണ്ടുവരും നേട്ടങ്ങൾ
Surya DevImage Credit source: Tv9 Network
ashli
Ashli C | Published: 23 Nov 2025 08:37 AM

ഇന്ന് നവംബർ 23 ഞായറാഴ്ച. മാർഗ്ഗ ശീർഷ മാസത്തിലെ മൂന്നാം ദിവസമാണ് ഇന്ന്. ഇന്നത്തെ ദിവസം ഭരിക്കുക സൂര്യദേവനും പാർവതി ദേവിയും ആണ്. മാർഗ്ഗ ശീർഷ മാസത്തിലെ ശുക്ലപക്ഷത്തിലെ ആദ്യ ഞായറാഴ്ചയാണ് ഇന്ന്. ഇന്നത്തെ ദിവസം ചന്ദ്രൻ ധനു രാശിയിൽ നിന്ന് മകരത്തിലേക്ക് സംക്രമിക്കും. ഇന്നത്തെ ദിവസം പല ശുഭകരമായ യോഗങ്ങളും രൂപപ്പെടാൻ സാധ്യത. അതിൽ പ്രധാനം ആണ് രവിയോഗം. ഇത് പ്രധാനമായും അഞ്ച് രാശിക്കാർക്ക് സൗഭാഗ്യങ്ങൾ കൊണ്ടുവരും. ആ രാശിക്കാർ ആരൊക്കെ എന്ന് നോക്കാം.

ഇടവം: ഇടവനാശിക്കാർക്ക് ഇന്ന് ശുഭകരമായ ദിവസം ആകാൻ സാധ്യത . കുടുംബത്തോടൊപ്പം മനസ്സമാധാനം ഉണ്ടാകും സുഹൃത്തിൽ നിന്നും പിന്തുണ ലഭിക്കും. പൂർത്തീകരിക്കാൻ സാധിക്കാതിരുന്ന ജോലികൾ ഇന്ന് പൂർത്തിയാക്കാൻ സാധിക്കും. പൊതുവിൽ മികച്ച ദിവസം ആയിരിക്കും. ഇടവം രാശിക്കാർ ഞായറാഴ്ച സൂര്യ ദേവനെ ആരാധിക്കുക.

കന്നി: കന്നിരാശിക്കാർക്ക് ഇന്ന് കരിയറിൽ ഉയർച്ച. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. അപ്രതീക്ഷിതമായ സ്രോതസ്സിൽ നിന്നും പണം ലഭിക്കും. ദാമ്പത്യം സുഖകരമായിരിക്കും. സ്ത്രീകൾക്ക് ഇന്ന് സന്തോഷമുള്ള വാർത്തകൾ ലഭിക്കും. കന്നി രാശിക്കാർ ഞായറാഴ്ച സൂര്യ ദേവനെ പ്രാർത്ഥിക്കുക

വൃശ്ചികം: ബിസിനസുകളിൽ ഏർപ്പെട്ടിരിക്കുന്ന വൃശ്ചിക രാശിക്കാർക്ക് എന്ന മികച്ച ദിവസം. സാമൂഹിക ബന്ധങ്ങളിൽ നിന്നും നേട്ടം. പൊതുവിൽ സന്തോഷമുള്ള ദിവസമായിരിക്കും. സന്താനങ്ങളിൽ നിന്നും സന്തോഷമുണ്ടാകും. വൃശ്ചികരാശിക്ക് ഞായറാഴ്ച പശുവിന് ഭക്ഷണം നൽകുക.

ALSO READ: അവിവാഹിതർക്ക് വിവാഹാലോചനകൾ, ധനനേട്ടം; 12 രാശികളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം

മകരം: മകരം രാശിക്കാർക്ക് ശുഭകരമായ ദിവസമായിരിക്കും. ജീവിതത്തിൽ സന്തോഷം ഉള്ള കാര്യങ്ങൾ നടക്കും. മാതാപിതാക്കളിൽ നിന്നും പിന്തുണ ലഭിക്കും. ബിസിനസ്സുകാർക്ക് ലാഭമുണ്ടായേക്കാം. മകരം രാശിക്കാ ഞായറാഴ്ച ശിവനെ ആരാധിക്കുകയും ഓം നമശിവായ എന്ന മന്ത്രം ജപിക്കുകയും ചെയ്യുക.

മീനം : ജോലി തേടുന്ന മീനും രാശിക്കാർക്ക് ഇന്ന് ശുഭകരമായ ദിവസമായിരിക്കും. സുഹൃത്തുക്കളിൽ നിന്നും അടുത്ത ബന്ധുക്കളിൽ നിന്നും പിന്തുണ ലഭിച്ചേക്കാം. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും കുടുംബത്തിലും ദാമ്പത്യത്തിലും മനസമാധാനം ഉണ്ടാകും. മുൻകാല നിക്ഷേപങ്ങൾ ഗുണം ചെയ്തേക്കാം. ഞായറാഴ്ച ശ്രീഹരി സ്തോത്രം ജപിക്കുക.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ് ടിവി 9 മലയാളം ഇത് സ്വീകരിക്കുന്നില്ല)