Budha Dosha Remedies: ഈ ലക്ഷണങ്ങൾ ഉണ്ടോ? ജാതകത്തിൽ ബുധൻ കോപത്തിലാണ്
Budha Dosha Remedies: ജാതകത്തിൽ ബുധൻ ദുർബലൻ ആണെങ്കിൽ ഇത് ഒരു വ്യക്തിക്ക് ഓർമ്മക്കുറവ് ചർമ്മ സംബന്ധമായ രോഗങ്ങൾ മറ്റ് അസുഖങ്ങളുടെ അലട്ടൽ അതുമല്ലെങ്കിൽ ബിസിനസ്സിൽ നഷ്ടം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുക എന്നിങ്ങനെ എപ്പോഴും ജീവിതത്തിൽ ദുരിതം അനുഭവിക്കേണ്ടതായി വരും.....
ഒരു വ്യക്തിയുടെ ജീവിതത്തിൽ ഗ്രഹങ്ങൾക്ക് വലിയ സ്വാധീനമാണുള്ളത്. അത്തരത്തിൽ നമ്മുടെ ജാതകത്തിൽ വലിയ തരത്തിലുള്ള മാറ്റങ്ങൾക്കും സ്വാധീനങ്ങൾക്കും കാരണമാകുന്ന ഒരു ഗ്രഹമാണ് ബുധൻ. ജാതകത്തിൽ ബുധൻ ദുർബലൻ ആണെങ്കിൽ ഇത് ഒരു വ്യക്തിക്ക് ഓർമ്മക്കുറവ് ചർമ്മ സംബന്ധമായ രോഗങ്ങൾ മറ്റ് അസുഖങ്ങളുടെ അലട്ടൽ അതുമല്ലെങ്കിൽ ബിസിനസ്സിൽ നഷ്ടം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുക എന്നിങ്ങനെ എപ്പോഴും ജീവിതത്തിൽ ദുരിതം അനുഭവിക്കേണ്ടതായി വരും. അതിന്റെ ലക്ഷണങ്ങൾ, അത് നീക്കം ചെയ്യുന്നതിനുള്ള ജ്യോതിഷ പരിഹാരങ്ങൾ എന്തൊക്കെയാണെന്ന് ഈ ലേഖനത്തിലൂടെ അറിയാം.
ജ്യോതിഷത്തിൽ പരാമർശിക്കുന്നത് പോലെ ഒരു വ്യക്തിക്ക് ബുധന്റെ ദോഷങ്ങൾ ഉണ്ടെങ്കിൽ അവർക്ക് ചില ലക്ഷണങ്ങളും കാണിക്കും. പ്രധാനമായും മാനസികമായ ബുദ്ധിമുട്ടുകളാണ് ഉണ്ടാവുക. തങ്ങളുടെ വികാരം മറ്റുള്ളവരുടെ പ്രകടിപ്പിക്കാൻ സാധിക്കാതെ ആവുക, ചെറിയ കാര്യങ്ങളിൽ പോലും പെട്ടെന്ന് കോപം വരുക സങ്കടം വരുക എന്നിങ്ങനെ. എന്നാൽ മറ്റു ചിലർക്ക് ആകട്ടെ അവരുടെ സാമ്പത്തിക ഭദ്രത പാടെ ഇല്ലാതാകും. ബിസിനസിൽ തകർച്ച സാമ്പത്തിക നഷ്ടം എന്നിവ സംഭവിക്കും.ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവ ബുധന്റെ ദുർബലതയുടെ ലക്ഷണങ്ങളാണ്. ചില സന്ദർഭങ്ങളിൽ ചർമ്മ സംബന്ധമായ പ്രശ്നങ്ങളും ബുധ ദോഷത്തിന്റെ ഫലമായി കണക്കാക്കപ്പെടുന്നു.
ഇത്തരം പ്രശ്നങ്ങൾ നിങ്ങൾ നേരിടുന്നതെങ്കിൽ ചില പരിഹാരങ്ങളിലൂടെ ഇത് മറികടക്കാവുന്നതാണ്.ബുധന്റെ ദോഷങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് ഗണപതിയെ ആരാധിക്കുന്നത് എന്ന് പറയപ്പെടുന്നു. ബുധനാഴ്ച ദുർവ്വ അർപ്പിച്ച് ഗണപതിക്ക് പ്രാർത്ഥിക്കുന്നത് പ്രത്യേകിച്ചും ശുഭകരമാണ്. പച്ച നിറം ബുധനുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, ബുധനാഴ്ച പച്ച വസ്ത്രങ്ങൾ ധരിക്കുകയോ പച്ച വസ്തുക്കൾ കൈവശം വയ്ക്കുകയോ ചെയ്യുന്നത് ശുഭകരമാണെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ ബുധ ഗ്രഹത്തെ ശക്തിപ്പെടുത്താൻ “ഓം ബം ബുധായ നമഃ” എന്ന മന്ത്രം 108 തവണ ജപിക്കുന്നത് ശുഭകരമാണ്. തുളസി ചെടി നടുകയും പരിപാലിക്കുകയും ചെയ്യുന്നത് പോസിറ്റീവ് എനർജി വർദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു..