Chanakya Niti: പാമ്പുകളേക്കാൾ അപകടം, ഇവരിൽ നിന്ന് അകന്നുനിൽക്കുന്നത് നല്ലത്
Chanakya Niti: ചില വ്യക്തികളുമായി സൗഹൃദത്തിൽ ഏർപ്പെടുന്നത് പാമ്പിനെ കൂടെ കൊണ്ടുനടക്കുന്നതിന് തുല്യമാണെന്നാണ് ചാണക്യൻ പറയുന്നത്. മൂർഖൻ പാമ്പിനേക്കാൾ അപകടകാരികളായ അഞ്ച് വിഭാഗം ആളുകളെക്കുറിച്ച് അറിഞ്ഞാലോ...
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതനും തത്വചിന്തകനും സാമ്പത്തിക വിദഗ്ധനുമായിരുന്നു ആചാര്യനായ ചാണക്യൻ. അദ്ദേഹം തന്റെ കൃതിയായ ചാണക്യ നീതിയിലൂടെ ജീവിതവിജയത്തിന് ആവശ്യമായ വിവിധ കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഒരു വ്യക്തിയുടെ വിജയത്തിൽ അവന്റെ സൗഹൃദങ്ങൾക്ക് വലിയ പങ്കുണ്ട്. അതുകൊണ്ട് തന്നെ കൂട്ടുക്കാരെ തിരഞ്ഞെടുക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം പറയുന്നു.
ചില വ്യക്തികളുമായി സൗഹൃദത്തിൽ ഏർപ്പെടുന്നത് പാമ്പിനെ കൂടെ കൊണ്ടുനടക്കുന്നതിന് തുല്യമാണെന്നാണ് ചാണക്യൻ പറയുന്നത്. മൂർഖൻ പാമ്പിനേക്കാൾ അപകടകാരികളായ ആളുകളെക്കുറിച്ച് ചാണക്യൻ മുന്നറിയിപ്പ് നൽകുന്നു. അതാരെല്ലാമെന്ന് നോക്കിയാലോ….
ചതിയന്മാരായ സുഹൃത്തുക്കൾ
നമ്മുടെ മുഖത്ത് നോക്കി നല്ലത് പറയുകയും എന്നാൽ പിന്നിൽ നിന്ന് കുറ്റം പറയുകയും ചെയ്യുന്ന സുഹൃത്തുക്കൾ കൊടുംവിഷമുള്ള പാമ്പിനേക്കാൾ അപകടകാരികളാണ്. അത്തരക്കാർ നമുക്ക് നൽകുന്ന സ്നേഹം പുറമെ മാത്രമുള്ളതാണ്. അവസരം കിട്ടിയാൽ അവർ നമ്മെ ചതിക്കും. ഇത്തരക്കാരെ തിരിച്ചറിഞ്ഞ് ഉടൻ തന്നെ അവരിൽ നിന്ന് അകലം പാലിക്കണം.
സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവർ
ഒരു പെൺകുട്ടിയോ ആൺകുട്ടിയോ, സ്വന്തം നേട്ടത്തിനായി നിങ്ങളുടെ അടുക്കൽ വരികയും അവരുടെ ആവശ്യങ്ങൾ നിറവേറ്റിയാലുടൻ നിങ്ങളെ ഉപേക്ഷിക്കുകയും ചെയ്യുന്നവരെ ജീവിതത്തിൽ നിന്ന് അകറ്റി നിർത്തേണ്ടതാണ്. ഒരു വ്യക്തി എന്ന നിലയിൽ അവർ നിങ്ങളെ ഒട്ടും വിലമതിക്കില്ല.
ദുഷ്ടസ്വഭാവമുള്ള ഭാര്യ/ഭർത്താവ്
കുടുംബത്തിൽ സമാധാനം നിലനിർത്തേണ്ടത് പങ്കാളികളാണ്. എന്നാൽ ഒരാളുടെ പങ്കാളി എപ്പോഴും വഴക്കിടുകയും ദുഷ്ടബുദ്ധിയോടെ പെരുമാറുകയും ചെയ്യുന്നവരാണെങ്കിൽ, ആ ജീവിതം ഒരു വലിയ ദുരന്തമായി മാറും. പാമ്പിനോടൊപ്പം കഴിയുന്നതിന് തുല്യമാണിതെന്ന് ചാണക്യൻ പറയുന്നു.
ALSO READ: ശനിയാണോ പ്രശ്നക്കാരൻ? ഈ ദിവസം ഈ പരിഹാരക്രിയകൾ ചെയ്യൂ
അനുസരണയില്ലാത്ത മക്കൾ
മാതാപിതാക്കളെ ബഹുമാനിക്കാത്ത, മോശം വഴികളിലൂടെ സഞ്ചരിക്കുന്ന മക്കൾ മാതാപിതാക്കൾക്ക് തീരാദുഃഖമായി മാറും. ഇത്തരത്തിലുള്ള മക്കൾ കുടുംബത്തിന് ശാപമാണെന്നും അവരോടുള്ള ബന്ധം സൂക്ഷിച്ചില്ലെങ്കിൽ അത് വലിയ അപമാനത്തിന് കാരണമാകുമെന്നും ചാണക്യൻ വ്യക്തമാക്കുന്നു.
കപട വിശ്വാസികൾ
ഭക്തിയുടെയും സത്യത്തിന്റെയും മുഖംമൂടി ധരിച്ച് ആളുകളെ പറ്റിക്കുന്നവർ സമൂഹത്തിന് വലിയ ഭീഷണിയാണ്. ആത്മീയതയെ ചൂഷണം ചെയ്യുന്ന ഇത്തരം വ്യക്തികൾ പാമ്പിനേക്കാൾ വേഗത്തിൽ വിശ്വസിക്കുന്നവരെ നശിപ്പിക്കുമെന്ന് ചാണക്യൻ പറയുന്നു.
നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.