AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Hardik-Vishnu: ‘വിഷ്ണുവേ ഇവിടെ വാ, സുഖമല്ലേ’; മലയാളി താരത്തെ കണ്ടതും ഹാര്‍ദ്ദിക്കിന്റെ സ്‌നേഹപ്രകടനം; വീഡിയോ വൈറല്‍

Hardik Pandya and Vishnu Vinod Viral Video: വിഷ്ണു വിനോദിനോട് സുഖവിവരങ്ങള്‍ ആരാഞ്ഞ് ഹാര്‍ദ്ദിക് പാണ്ഡ്യ. പഞ്ചാബ് കിങ്‌സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഈ വീഡിയോ വൈറലാണ്. പരിശീലനത്തിനിടെ ചില പഞ്ചാബ് താരങ്ങളുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെയാണ്, ഹാര്‍ദ്ദിക് വിഷ്ണുവിനെ കണ്ടത്.

Hardik-Vishnu: ‘വിഷ്ണുവേ ഇവിടെ വാ, സുഖമല്ലേ’; മലയാളി താരത്തെ കണ്ടതും ഹാര്‍ദ്ദിക്കിന്റെ സ്‌നേഹപ്രകടനം; വീഡിയോ വൈറല്‍
ഹാർദിക് പാണ്ഡ്യയും വിഷ്ണു വിനോദുംImage Credit source: Punjab Kings Instagram
Jayadevan AM
Jayadevan AM | Updated On: 16 Apr 2026 | 07:58 PM

Hardik Pandya and Vishnu Vinod: പരിശീലന സെഷനിടെ പഞ്ചാബ് കിങ്‌സ് താരം വിഷ്ണു വിനോദിനോട് സുഖവിവരങ്ങള്‍ ആരാഞ്ഞ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. പഞ്ചാബ് കിങ്‌സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഈ വീഡിയോ വൈറലാണ്. പരിശീലനത്തിനിടെ ചില പഞ്ചാബ് താരങ്ങളുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെയാണ്, ഹാര്‍ദ്ദിക് വിഷ്ണുവിനെ കണ്ടത്.

ഉടനെ വിഷ്ണുവിനെ തന്റെ അരികിലേക്ക് ഹാര്‍ദ്ദിക് വിളിച്ചുവരുത്തി. വിഷ്ണു അടുത്തെത്തിയപ്പോള്‍ സുഖമാണോയെന്നും ചോദിച്ചു. ആദ്യം ഇരുവരും പരസ്പരം ഹസ്തദാനം ചെയ്തു. പിന്നാലെ ആലിംഗനവും ചെയ്തു. തുടര്‍ന്ന് പരസ്പരം സംസാരിച്ച് നടന്ന് പോവുകയായിരുന്നു.

ഭയങ്കര ക്യൂട്ടാണല്ലോയെന്നായിരുന്നു ഹാര്‍ദ്ദിക് ആദ്യം പറഞ്ഞത്. ‘ഞങ്ങളും സമ്മതിക്കുന്ന ഹാര്‍ദ്ദിക്, വിഷ്ണു പാജി ക്യൂട്ട്’ ആണെന്ന ക്യാപ്ഷനോടെയാണ് പഞ്ചാബ് കിങ്‌സ് വീഡിയോ പങ്കുവെച്ചത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലുമായി. ഐപിഎല്ലില്‍ നേരത്തെ മുംബൈ ഇന്ത്യന്‍സിനു വേണ്ടി വിഷ്ണു കളിച്ചിട്ടുണ്ട്.

വീഡിയോ കാണാം:

 

View this post on Instagram

 

A post shared by Punjab Kings (@punjabkingsipl)

അവസരം തേടി

എന്നാല്‍ ഐപിഎല്‍ 2026 സീസണില്‍ ഇതുവരെ ഒരു മത്സരത്തില്‍ പോലും മലയാളി താരമായ വിഷ്ണുവിന് പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചിട്ടില്ല. പലപ്പോഴും ഇമ്പാക്ട് പ്ലയറായാണ് താരത്തെ ഉള്‍പ്പെടുത്തുന്നത്. വിക്കറ്റ് കീപ്പറായ വിഷ്ണുവിനെ പ്രഭ്‌സിമ്രാന്‍ സിങിന്റെ ബാക്കപ്പായാണ് പഞ്ചാബ് കാണുന്നത്. പ്രഭ്‌സിമ്രാന്‍ മികച്ച ഫോമിലാണെന്നതും വിഷ്ണുവിന്റെ സാധ്യതകള്‍ക്ക് തിരിച്ചടിയാണ്. ടൂര്‍ണമെന്റിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ വിഷ്ണുവിന് അവസരം ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Also Read: IPL 2026 Kerala Players: വിഷ്ണു ഇമ്പാക്ട് ലിസ്റ്റില്‍, വിഘ്‌നേഷിനെ കാണാനുമില്ല; മലയാളി താരങ്ങളുടെ വിധി ഇത്തവണയും ബെഞ്ചിലോ?

മുംബൈ ഇന്ത്യന്‍സ്-പഞ്ചാബ് കിങ്‌സ്‌

രാത്രി 7.30-ന് വാങ്കഡെ സ്റ്റേഡിയത്തിലാണ്‌ മുംബൈ ഇന്ത്യന്‍സ്-പഞ്ചാബ് കിങ്‌സ് മത്സരം. നിലവിലെ റണ്ണറപ്പുകളായ പഞ്ചാബ് ഈ സീസണിലും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. നാലു മത്സരങ്ങളില്‍ മൂന്നിലും ജയിച്ചു. ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചു. അപരാജിതരായി മുന്നേറുന്ന പഞ്ചാബ് പോയിന്റ് ടേബിളില്‍ നാലാമതാണ്.

മറുവശത്ത്, പരിതാപകരമാണ് മുംബൈയുടെ അവസ്ഥ. നാലില്‍ മൂന്നിലും തോറ്റു. ഇതുവരെ നേടിയത് ഒരു വിജയം മാത്രം. പോയിന്റ് പട്ടികയില്‍ ഒമ്പതാമതാണ് സ്ഥാനം.

Follow Us