Today’s Horoscope: ഓണക്കാലമാണ് സൂക്ഷിച്ച് മതി ആഘോഷങ്ങള്‍, അപകടഭീതി കൂടെയുണ്ട്; ഇന്നത്തെ നക്ഷത്രഫലം
Today’s 28 Nakshatra Predictions August 19 Wednesday Malayalam: നിങ്ങളുടെ നക്ഷത്രഫലത്തില്‍ പറയുന്നത് പോലെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുകയും ജാഗ്രത പുലര്‍ത്തുകയും ചെയ്താല്‍ ഒരു പരിധിവരെ അപകടങ്ങളില്‍ നിന്നും മറ്റും മാറിനില്‍ക്കാന്‍ സാധിക്കും. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് നോക്കിയാലോ? എന്നാല്‍ ഇതൊരു പൊതുഫലമാണ്, എല്ലാവരുടെയും ജീവിതത്തില്‍ ഇതുതന്നെ സംഭവിക്കണമെന്നില്ല.
ഇന്ന് ഓഗസ്റ്റ് 19 ബുധന്‍, ഓണാഘോഷങ്ങളില്‍ വിശാഖം ദിനമാണിന്ന്. പൂക്കളം തീര്‍ത്ത് മാവേലിയെ കാത്തിരിക്കുകയാണ് മലയാളികള്‍. ആഘോഷങ്ങള്‍ കെങ്കേമമായി നടക്കുമ്പോഴും കരുതലോടെ വേണം മുന്നോട്ട് പോകാന്‍. ഓരോരുത്തരുടെയും ജീവിതത്തില്‍ പലതരത്തിലുള്ള കാര്യങ്ങളാണ് നിത്യവും സംഭവിക്കുക. എല്ലാവരെയും എന്നും ഭാഗ്യവും അതുപോലെ നിര്‍ഭാഗ്യവും തേടിയെത്തണമെന്നില്ല. നിങ്ങള്‍ ജനിച്ച സമയം, ജന്മനക്ഷത്രം, രാശി തുടങ്ങി വിവിധ ഘടകങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെ സ്വാധീനിക്കുന്നുണ്ട്. അതിനാല്‍ തന്നെ എന്നും മോശസമയമാകുമെന്നോ അല്ലെങ്കില്‍ നല്ലത് മാത്രമേ സംഭവിക്കൂവെന്നും പറയാന്‍ സാധിക്കില്ല.
നിങ്ങളുടെ നക്ഷത്രഫലത്തില്‍ പറയുന്നത് പോലെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുകയും ജാഗ്രത പുലര്‍ത്തുകയും ചെയ്താല്‍ ഒരു പരിധിവരെ അപകടങ്ങളില്‍ നിന്നും മറ്റും മാറിനില്‍ക്കാന്‍ സാധിക്കും. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് നോക്കിയാലോ? എന്നാല്‍ ഇതൊരു പൊതുഫലമാണ്, എല്ലാവരുടെയും ജീവിതത്തില്‍ ഇതുതന്നെ സംഭവിക്കണമെന്നില്ല.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)
കാര്യവിജയം, അംഗീകാരം, സുഹൃദ്‌സമാഗമം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, യാത്രകള്‍ വിജയിക്കാം.
ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)
കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ആഗ്രഹങ്ങള്‍ നടക്കാം.
മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)
കാര്യദോഷം, സ്വസ്ഥതക്കുറവ്, മനോവിഷമം, ഇച്ഛാഭംഗം, പഠനത്തില്‍ തടസം നേരിട്ടേക്കാം.
കര്‍ക്കടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)
കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, യാത്രാപരാജയം, ധനതടസം, വായ്പാശ്രമങ്ങള്‍ പരാജയപ്പെടാം.
ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)
കാര്യവിജയം, അംഗീകാരം, ആരോഗ്യം, സ്ഥാനക്കയറ്റം, തൊഴില്‍ ലാഭം, തൊഴിലന്വേഷണങ്ങള്‍ വിജയിക്കാം.
കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)
കാര്യപരാജയം, മനഃപ്രയാസം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ശത്രുക്ഷയം, കൂടിക്കാഴ്ചകള്‍ പരാജയപ്പെടാം.
തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)
കാര്യവിജയം, സല്‍ക്കാരയോഗം, സുഹൃദ്‌സമാഗമം, അംഗീകാരം, പരീക്ഷാവിജയം, പഠനത്തില്‍ നേട്ടം.
വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
കാര്യതടസം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ്, പ്രവര്‍ത്തനമാന്ദ്യം, തടസങ്ങള്‍ വന്നു ചേരാം.
ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)
കാര്യവിജയം, അംഗീകാരം, പരീക്ഷാവിജയം, ആരോഗ്യം, പുതിയ സാധ്യതകള്‍ തുറക്കും.
മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)
കാര്യവിജയം, നിയമവിജയം, അംഗീകാരം, ആരോഗ്യം, സ്ഥാനക്കയറ്റം, യാത്രകള്‍ വിജയിക്കാം.
കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)
കാര്യപരാജയം, മനഃപ്രയാസം, കലഹം, സ്വസ്ഥതക്കുറവ്, നഷ്ടം, തടസങ്ങള്‍ വന്നു ചേരാം.
മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)
കാര്യതടസം, മനഃപ്രയാസം, ഇച്ഛാഭംഗം, യാത്രാപരാജയം, വേദനാജനകമായ അനുഭവങ്ങള്‍ എന്നിവയുണ്ടാകും.
ശ്രദ്ധിക്കുക: ഇതൊരു പൊതുവായ ജ്യോതിഷ ഫലമാണ്. വ്യക്തികളുടെ കൃത്യമായ ജന്മസമയവും ഗ്രഹനിലയും അനുസരിച്ച് ഫലങ്ങളിൽ മാറ്റങ്ങൾ വരാം.
English Summary
Check the August 19 Wednesday Horoscope 2026 to know what the day holds for all 28 nakshatras. Find out the lucky zodiac signs, opportunities and important predictions for today.