AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vismaya Mohanlal: “സ്റ്റേജ് പേടിയാണ്, ടെൻഷൻ അകറ്റാനുള്ള എൻ്റെ വഴിയാണത്”; കമൻ്റുകൾക്ക് മറുപടിയുമായി വിസ്മയ മോഹൻലാൽ

Vismaya Mohanlal Responds to Social Media Comments: ആളുകൾ തൻ്റെ ശരീര ഭാഷയെ കുറിച്ച് പല തരത്തിലുള്ള കമൻ്റുകൾ പറയുന്നുണ്ട് എന്ന് കേട്ടു. പക്ഷേ തന്നെ സംബന്ധിച്ചിടത്തോളം അതൊരു അഭിമാന നിമിഷമായിരുന്നു. കാരണം ജീവിതത്തിലെ ഏറ്റവും വലിയ ഭയത്തെയാണ് ആ ഘട്ടത്തിൽ താൻ നേരിട്ടുകൊണ്ടിരുന്നത്

Vismaya Mohanlal: “സ്റ്റേജ് പേടിയാണ്, ടെൻഷൻ അകറ്റാനുള്ള എൻ്റെ വഴിയാണത്”; കമൻ്റുകൾക്ക് മറുപടിയുമായി വിസ്മയ മോഹൻലാൽ
വിസ്മയ മോഹൻലാൽImage Credit source: Social Media Screengrab
Sumeesh T Unneen
Sumeesh T Unneen | Updated On: 18 Aug 2026 | 09:36 PM

‘തുടക്കം’ എന്ന സിനിമയിലൂടെ മികച്ച തുടക്കം തന്നെയാണ് വിസ്മയ മോഹൻലാലിന് ലഭിച്ചിരിക്കുന്നത്. സിനിമയിലെ പ്രകടനത്തിന് പിന്നാലെ വലിയ പ്രേക്ഷക പ്രശംസ തന്നെ താരത്തെ തേടിയെത്തുന്നുണ്ട്. എന്നാൽ മറുവശത്ത് സാമൂഹ്യ മാധ്യമങ്ങളിൽ താരത്തിനെതിരെ ചില കളിയക്കലുകളും ഉയരുകയാണ്. സിനിമയിലെ അഭിനയമോ പ്രകടനമോ ഒന്നുമല്ല അവിടുത്തെ പ്രശ്നം. അഭിമുഖങ്ങളിലും സ്റ്റേജിലും സംസാരി\ക്കുമ്പോൾ എന്തിനാണ് ഇങ്ങനെ ഇളകുന്നത് എന്നെല്ലാമാണ് പലരുടെയും ചോദ്യം. ആ ചോദ്യങ്ങൾക്കുള്ള മറുപടി വീണ്ടും ആവർത്തിക്കുകയാണ് റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ താരം.

സ്റ്റേജിൽ കയറുക എന്നത് തനിക്ക് ഏറെ ഭയമുള്ള കാര്യമാണെന്നും അതിനെ മറികടക്കാനുള്ള തൻ്റെ ഒരു മാർഗമാണ് ആ ശരീര ഭാഷയെന്നുമാണ് താരം ആവർത്തിക്കുന്നത്. കുറച്ചുപേർ മാത്രമാണുള്ളത് എങ്കിൽ പോലും അഭിമുഖങ്ങളിലും നെർവസാകാറുണ്ട്. അന്ന് പ്രെസ്സ് മീറ്റിന് പോയപ്പോൾ അവിടെ വലിയ കൂട്ടം ആളുകൾ ഉണ്ടായിരുന്നു. ഒരുപാട് ക്യാമറകളും. അവിടെ മാധ്യമങ്ങൾക്ക് മുൻപിൽ താൻ സംസാരിക്കേണ്ടി വരും എന്ന് അറിയില്ലായിരുന്നു എന്ന് വിസ്മയ പറയുന്നു.

“നർവസ് ആയാൽ ഞാൻ എങ്ങനെയാകും പ്രതികരിക്കുക എന്ന് സംവിധായകനോടും സഹതാരങ്ങളോളം ചോദിച്ചാൽ അറിയാം. ശരീരം ഒന്നാകെയെന്ന് മൂവ് ചെയ്യും. ടെൻഷനെ മറികടക്കാൻ എൻ്റെ ഒരു വഴിയാണത്. ഭയത്തെ ശരീരത്തിൽ നിന്നും പുറത്തുകളയുക എന്ന ചിന്തയിലണ് അങ്ങനെ ചെയ്യുന്നത്.” വിസ്മയ പറഞ്ഞു.

ആളുകൾ തൻ്റെ ശരീര ഭാഷയെ കുറിച്ച് പല തരത്തിലുള്ള കമൻ്റുകൾ പറയുന്നുണ്ട് എന്ന് കേട്ടു. പക്ഷേ തന്നെ സംബന്ധിച്ചിടത്തോളം അതൊരു അഭിമാന നിമിഷമായിരുന്നു. കാരണം ജീവിതത്തിലെ ഏറ്റവും വലിയ ഭയത്തെയാണ് ആ ഘട്ടത്തിൽ താൻ നേരിട്ടുകൊണ്ടിരുന്നത് എന്ന് വിസ്മയ പറയുന്നു.

Also Read: “സുകുമാരിച്ചേച്ചിയുടെ മരണം അവിശ്വസനീയം, അന്ന് നടന്നത് അപകടം തന്നെയോ”: സംശയം പ്രകടിപ്പിച്ച് വിനയൻ

സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹം അച്ഛനോട് നേരിട്ട് പറഞ്ഞിരുന്നില്ല എന്നും അമ്മയാണ് അച്ഛനെ അറിയിച്ചത് എന്നും താരം പറയുന്നുണ്ട്. “അമ്മയും അപ്പു ചേട്ടനും തുടക്കം മുതൽ നല്ല സപ്പോർട്ട് തന്നു അവർക്ക് ആദ്യം മുതലേ ഈ ആഗ്രഹം അറിയാമായിരുന്നു. അമ്മ പറഞ്ഞ് അറിഞ്ഞ ശേഷമാണ് അച്ഛൻ കാര്യങ്ങൾ അന്വേഷിക്കുന്നത്. ‘മോൾക്ക് സിനിമയിൽ അഭിനയിക്കണോ?’ എന്ന് അച്ഛൻ ചോദിച്ചു. അതേ എന്ന് ഞാൻ മറുപടി പറഞ്ഞു.” വിസ്മയ തുറന്നു പറഞ്ഞു.

ആശിഷ് ആൻ്റണിക്കൊപ്പമുള്ള സിനിമയിലെ അനുഭവവും താരം പങ്കുവച്ചു. ചിത്രീകരണ സമയത്ത് ആശിഷ് മറ്റൊരാളായി മാറുമെന്നും. എന്നാൽ ആക്ഷൻ സീനുകൾ ചിത്രീകരിക്കുന്ന സമയത്ത് ആശിഷിന് തന്നോട് കരുതലുണ്ടായിരുന്നു എന്നും വിസ്മയ പറയുന്നു. “ചിത്രീകരണത്തിൻ്റെ ഭാഗമായി കഴുത്ത് ഞെരിക്കുമ്പോഴും തലക്ക് പിടിക്കുമ്പോഴുമെല്ലാം ആശിഷ് മറ്റൊരാളായി മാറുമെങ്കിലും ‘ചേച്ചി ആർ യു ഓകെ’ എന്ന് എപ്പോഴും ചോദിക്കും” വിസ്മയ പറഞ്ഞൂ.

English summary

Vismaya Mohanlal addressed social media comments mocking her nervous body language, explaining that physical movement is her coping mechanism to relieve extreme stage fright. Celebrating her successful debut in ‘Thudakkam’ she also shared how her mother informed Mohanlal about her acting aspirations and praised co-star Ashish Antony’s on-set support.

Follow Us