AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope: സമാധാനം നഷ്ടമാകും, ആരോ​ഗ്യം മോശമായേക്കാം; അറിയാം ഇന്നത്തെ നക്ഷത്രഫലം

Daily Horoscope Prediction In Malayalam: ജ്യോതിഷപ്രകാരം വരുന്ന ഇന്നക്കെ ​ദിവസം എല്ലാവർക്കും നല്ലതാകണമെന്നില്ല. ചില നക്ഷത്രക്കാർക്ക് സാമ്പത്തിക ബുദ്ധിമുട്ട്, ആരോ​ഗ്യ പ്രശ്നങ്ങൾ, കുടുംബത്തിലെ പ്രശ്നങ്ങൾ തുടങ്ങി മനസ്സിനെ അലട്ടുന്ന പലതും സഹിക്കേണ്ടി വന്നേക്കാം.

Today Horoscope: സമാധാനം നഷ്ടമാകും, ആരോ​ഗ്യം മോശമായേക്കാം; അറിയാം ഇന്നത്തെ നക്ഷത്രഫലം
Today Horoscope Image Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 07 Jan 2026 | 06:10 AM

ഇന്ന് 2026 ജനുവരി ഏഴ് ബുധനാഴ്ച്ച. പ്രതീക്ഷകളോടെ പുത്തൻ പുലരിയെ വരവേറ്റിരിക്കുകയാണ് ഓരോരുത്തരും. ജ്യോതിഷപ്രകാരം വരുന്ന ഇന്നക്കെ ​ദിവസം എല്ലാവർക്കും നല്ലതാകണമെന്നില്ല. ചില നക്ഷത്രക്കാർക്ക് സാമ്പത്തിക ബുദ്ധിമുട്ട്, ആരോ​ഗ്യ പ്രശ്നങ്ങൾ, കുടുംബത്തിലെ പ്രശ്നങ്ങൾ തുടങ്ങി മനസ്സിനെ അലട്ടുന്ന പലതും സഹിക്കേണ്ടി വന്നേക്കാം. എന്നാൽ മറ്റു ചിലർക്ക് ഇന്നേ ദിവസം വളരെ നല്ലതാണ്. സാമ്പത്തികമായി മെച്ചപ്പെടാനും, ആരോ​ഗ്യം വീണ്ടെടുക്കാനും അവർക്ക് സാധിക്കും. അത്തരത്തിൽ ഇന്നത്ത് സമ്പൂർണ രാശിഫലം വിശദമായി വായിച്ചറിയാം.

മേടം

മേടം രാശിക്കാർക്ക് ഇന്നത്ത് ദിവസം വളരെ നല്ലതാണ്. സാമ്പത്തികമായി മെച്ചപ്പെടാനും കുടുംബത്തിൽ സമാധാനം വർദ്ധിക്കാനുമുള്ള സാധ്യത കാണുന്നു. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ പൂർണ വിജയം കൈവരിക്കാനാകും.

ഇടവം

ഇടവം രാശിക്കാരെ സംബന്ധിച്ച് ഇന്നത്തെ ദിവസം അല്പം ബുദ്ധിമുട്ടേറിയതാണ്. നിങ്ങളുടെ ജനന സമയത്തിന് അനുസരിച്ച് സുഖദുഖങ്ങൾ മാറിമറിയാം. അങ്ങനെ കണക്കാക്കിയാൽ ഇന്ന് രാവിലെ മുതൽ ഉച്ചവരെ അല്പം വിഷമതകൾ സഹിക്കേണ്ടി വരും.

മിഥുനം

മിഥുനം രാശികാർക്ക് അവരുടെ ആരോ​ഗ്യം മോശമാകാനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ കുടുംബത്തിൽ ചില തർക്കങ്ങൾ ഉടലെടുത്തേക്കാം. എന്നാൽ കോപം നിയന്ത്രിക്കണം. അല്ലാത്തപക്ഷം പ്രശ്നം വഷളാകാൻ സാധ്യതയുണ്ട്.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. സാമ്പത്തികമായി നേട്ടങ്ങളും പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കാനും ഇന്നേ ദിവസം സാധിക്കും. മനസ്സിന് ഏറെ സന്തോഷം നൽകുന്ന കാര്യങ്ങൾ സംഭവിക്കും.

ALSO READ: ജാതകത്തിൽ ചന്ദ്ര ദോഷമുണ്ടോ?ഒഴിവാക്കാൻ വഴിയുണ്ട്

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് വളരെ അനുകൂലമായ ദിവസമാണ്. നിങ്ങളുടെ കുടുംബത്തിൽ മം​ഗളകരമായ കാര്യങ്ങൾ നടക്കും. തർക്കത്തിൽ കിടന്നിരുന്ന ഭൂമിയിൽ പരിഹാരമുണ്ടാകും. ആരോ​ഗ്യം മെച്ചപ്പെടും.

കന്നി

കന്നി രാശികാർക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. എന്നാൽ മാതാപിതാക്കളുടെ ആരോ​ഗ്യം പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ നിങ്ങൾ കടം കൊടുത്ത പണം ഇന്ന് തിരികെ ലഭിക്കും.

തുലാം

തുലാം രാശിക്കാർക്ക് ഇന്ന് ​ഗുണദോഷസമ്മിശ്രങ്ങളുടെ ദിവസമാണ്. ചില കാര്യങ്ങൾ മനസ്സിനെ വല്ലാതെ അലട്ടിയേക്കാം. എന്നാൽ ഉച്ചയ്ക്ക് ശേഷം നിങ്ങളുടെ ജീവിതത്തിൽ ശുഭകരമായ കാര്യങ്ങൾ സംഭവിക്കാം.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. നിങ്ങളുടെ ജീവിതത്തിൽ മറക്കാൻ സാധിക്കാത്ത ഒരു സന്ദർഭത്തിന് സാക്ഷ്യം വഹിക്കേണ്ടി വരും. മുതിർന്നവരുടെ അനു​ഗ്രഹം എപ്പോഴും കൂടെയുണ്ടാകും.

ധനു

ധനു രാശിക്കാർക്ക് അവരുടെ കുടുംബത്തിൽ സമാധാനം നഷ്ടമായേക്കാം. കുടുംബ ജീവിതത്തിലെ തർക്കങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുക. അല്ലാത്തപക്ഷം ജീവിതത്തിൽ പല വിനാശങ്ങളും സംഭവിക്കാം.

മകരം

മകരം രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. നിങ്ങളുടെ ജീവിതത്തിൽ ഇന്ന് ശുഭകരമായ സംഭവങ്ങൾ അരങ്ങേറും. ജോലി അന്വേഷിക്കുന്നവർക്ക് ആ​ഗ്രഹം സാധിക്കും.

കുംഭം

കുംഭം രാശിക്കാരായ വിദ്യാർത്ഥികൾക്ക് ഇന്ന് പരീക്ഷയിൽ വിജയം കൈവരിക്കാനാകും. കൂടാതെ കുടുംബത്തിൽ നിലിന്നിരുന്ന പല പ്രശ്നങ്ങളും ഇന്നത്തോടെ അവസാനിക്കും. ആരോ​ഗ്യം സൂക്ഷിക്കുക.

മീനം

മീനം രാശികാർക്ക് ഇന്നേ ദിവസം മനോഹരമായി തുടരും. ആ​ഗ്രഹിച്ച പല കാര്യങ്ങളും സാധിക്കാനാകും. കഠിനാധ്വാനം നിങ്ങളുടെ ജീവിതത്തിൽ മാറ്റ് കൂട്ടും. സാമ്പത്തികമായി മെച്ചമുണ്ടാകും.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിശദാംശങ്ങളുടെയും അടിസ്ഥാനത്തിലാണ്. Tv9 മലയാളം സ്ഥിരീകരിക്കുന്നില്ല)