Diwali 2026: കാർത്തിക മാസത്തിലെ കറുത്തവാവ് എന്തുകൊണ്ട് ദീപാവലിയായി ആഘോഷിക്കുന്നു? ഐതിഹ്യം അറിയാം
Diwali 2026 Legend:ദീപങ്ങളുടെ ആവലി അതായത് വരി എന്നാണ് ദീപാവലി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. ധനലക്ഷ്മി പൂജ പുതിയ തുടക്കങ്ങൾ ഐശ്വര്യം കൂട്ടായ്മ എന്നിവയാണ് ദീപാവലിയുടെ പ്രധാന സവിശേഷതകൾ. അജ്ഞതയാകുന്ന ഇരുളിനെ അകറ്റി ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് അറിവിന്റെയും നന്മയുടെയും വെളിച്ചം പരത്തുന്നതിന് പ്രതീകമാണ് ഇത്ഈ ദിവസം വീടുകളിലും തെരുവുകളിലും ചിരാതുകൾ തെളിയിച്ചും മിഠായികളും മധുരപലഹാരങ്ങളും പങ്കുവെച്ചും പടക്കങ്ങൾ പൊട്ടിച്ചും വർണ്ണാഭമായ രംഗോലികൾ തീർത്തും ജനങ്ങൾ തികഞ്ഞ സന്തോഷത്തോടെയും പ്രതീക്ഷയോടെയും...........

Diwali 2026
ഇരുളിൻമേൽ വെളിച്ചത്തിന്റെയും അസത്യത്തിനുമേൽ സത്യത്തിന്റെയും തിന്മയ്ക്കുമോൽ നന്മയുടെയും വിജയത്തെ അടയാളപ്പെടുത്തുന്ന ഭാരതീയരുടെ ഏറ്റവും വലിയ ആഘോഷമാണ് ദീപാവലി. ദീപങ്ങളുടെ ആവലി അതായത് വരി എന്നാണ് ദീപാവലി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. ഈ ദിവസം വീടുകളിലും തെരുവുകളിലും ചിരാതുകൾ തെളിയിച്ചും മിഠായികളും മധുരപലഹാരങ്ങളും പങ്കുവെച്ചും പടക്കങ്ങൾ പൊട്ടിച്ചും വർണ്ണാഭമായ രംഗോലികൾ തീർത്തും ജനങ്ങൾ തികഞ്ഞ സന്തോഷത്തോടെയും പ്രതീക്ഷയോടെയും ആണ് ദീപാവലി ആഘോഷിക്കുന്നത്.
ധനലക്ഷ്മി പൂജ പുതിയ തുടക്കങ്ങൾ ഐശ്വര്യം കൂട്ടായ്മ എന്നിവയാണ് ദീപാവലിയുടെ പ്രധാന സവിശേഷതകൾ. അജ്ഞതയാകുന്ന ഇരുളിനെ അകറ്റി ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് അറിവിന്റെയും നന്മയുടെയും വെളിച്ചം പരത്തുന്നതിന് പ്രതീകമാണ് ഇത്. കാർത്തിക മാസത്തിലെ കറുത്തവാവ് നാളിലാണ് ദീപാവലി ആഘോഷിക്കുന്നത്. അത്തരത്തിൽ ഈ വർഷത്തെ ദീപാവലി ആഘോഷിക്കുന്നത് നവംബർ 8 ഞായറാഴ്ചയാണ്.ദീപാവലിയുമായി ബന്ധപ്പെട്ട നിരവധി ഐതീഹ്യങ്ങളാണ് നിലനിൽക്കുന്നത്. അവയിൽ പ്രധാനപ്പെട്ടത് ശ്രീരാമന്റെ അയോധ്യലേക്കുള്ള തിരിച്ചുവരവാണ്.
ALSO READ:ഈ വർഷത്തെ ദീപാവലി എന്നാണ്? കൃത്യമായ തീയ്യതി, വിളക്ക് കൊളുത്തേണ്ട നിയമങ്ങൾ, ശുഭകരമായ സമയം
രാവണനെ വധിച്ചു സീതാസമേതനായി ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തി…
അതായത് 14 വർഷത്തെ വനവാസത്തിനുശേഷം രാവണനെ വധിച്ചു സീതാസമേതനായി ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തിയ ദിവസമാണ് ദീപാവലി എന്നാണ് ഉത്തരേന്ത്യയിലേക്കുള്ള പ്രധാന വിശ്വാസം. രാമന്റെ തിരിച്ചുവരവിൽ സന്തോഷിച്ച ജനങ്ങൾ നഗരമൊട്ടാകെ മൺചിരാതുകൾ തെളിയിച്ചാണ് അദ്ദേഹത്തെ വരവേറ്റത്.
ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ച ദിവസം….
ഭൂമിയിലെ ജനങ്ങളെ പീഡിപ്പിച്ചിരുന്ന നരകാസുരനെ സത്യഭാമയുടെ സഹായത്തോടെ ശ്രീകൃഷ്ണ ഭഗവാൻ നിഗ്രഹിച്ചു. ഇതിന്റെ ഓർമ്മയായിട്ടാണ് ദീപാവലി ആഘോഷിക്കുന്നത് തിന്മയുടെ മേലുള്ള നന്മയുടെ വിജയത്തെയാണ് ഈ ഐതിഹ്യം അടയാളപ്പെടുത്തുന്നത്.
പാർവതി പരമേശ്വരന്മാരുടെ ചൂതു കളി
ദീപാവലി ആഘോഷിക്കുന്ന ഈ ദിവസത്തിൽ ശിവനും പാർവതിയും ചൂതു കളിക്കുകയും പാർവതി ദേവി ശിവനെ തോൽപ്പിച്ച് വിജയം കൈവരിക്കുകയും ചെയ്തു. ഇതിന്റെ സ്മരണാർത്ഥം ഐശ്വര്യവും സമൃദ്ധിയും തേടി ആളുകൾ ചൂത് കളിക്കുന്ന ഒരു ആചാരവും ചിലയിടങ്ങളിൽ നിലനിൽക്കുന്നു.
മഹാലക്ഷ്മിയുടെ ജന്മദിനം
പാൽക്കടൽ കടഞ്ഞപ്പോൾ പ്രപഞ്ചത്തിലെ ഐശ്വര്യത്തിന് സമ്പത്തിന്റെയും പ്രതീകമായ മഹാലക്ഷ്മി ദേവി അവതരിച്ച ദിവസമാണ് ദീപാവലി എന്നാണ് മറ്റൊരു വിശ്വാസം. അതുകൊണ്ടാണ് ഈ ദിവസം ലക്ഷ്മി പൂജയ്ക്ക് വളരെയധികം പ്രാധാന്യം നൽകുന്നത്.
ENGLISH SUMMARY
Diwali is the grandest festival celebrated by Indians, signifying the victory of light over darkness, truth over falsehood, and good over evil. This year, Diwali falls on Sunday, November 8th. There are numerous legends associated with Diwali; among them, the most significant are…