Ganesh chaturthi 2026: വിഘ്നങ്ങള്‍ അകറ്റുന്ന വിഘ്നേശ്വരൻ; വിനായക ചതുർത്ഥിയുടെ യഥാർത്ഥ ഐതിഹ്യം ഇതാണ്
Ganesh chaturthi 2026: വിനായക ചതുർത്ഥിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങൾ നിലവിൽ ഉണ്ടെങ്കിലും പ്രധാനമായും ഉള്ളത് പാർവതിയുമായി ബന്ധപ്പെട്ട കഥയാണ്. ഒരിക്കൽ പാർവതി ദേവി കുളിക്കാനായി പോയപ്പോൾ കാവലായി ഗണപതിയെ നിർത്തി. ആരെയും താൻ സ്നാനം ചെയ്യുന്നിടത്തേക്ക് പ്രവേശിക്കാൻ അനുവദിക്കരുത് എന്നും പാർവതി ദേവി ഗണപതി ഭഗവാന് നിർദ്ദേശം നൽകി. ഇതിനിടെയാണ് പരമശിവൻ അവിടെയെത്തിയത്..........
ഹിന്ദുമത വിശ്വാസത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഗണേശ ചതുർത്ഥി അഥവാ വിനായക ചതുർത്ഥി. ഭഗവാൻ ഗണപതിയുടെ ജന്മദിനമാണ് വിനായക ചതുർത്ഥിയായി ആഘോഷിക്കുന്നത്. ചിങ്ങമാസത്തിലെ കറുത്തവാവിന് ശേഷം ഉള്ള ചതുർത്ഥി അഥവാ വെളുത്ത പക്ഷ ചതുർത്ഥിയാണ് ഗണപതിയുടെ ജന്മദിനമായി ആഘോഷിക്കുന്നത്. ഈ ദിവസം ഗണപതി ഭഗവാനെ ആരാധിക്കുന്നതും വ്രതമനുഷ്ഠിക്കുന്നതും വളരെ നല്ലതായാണ് കണക്കാക്കുന്നത്. അത്തരത്തിൽ ഈ വർഷത്തെ വിനായക ചതുർത്ഥി വരുന്നത് സെപ്റ്റംബർ 14 തിങ്കളാഴ്ചയാണ്.
ഗണപതി അദ്ദേഹത്തെ തടഞ്ഞു
വിനായക ചതുർത്ഥിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങൾ നിലവിൽ ഉണ്ടെങ്കിലും പ്രധാനമായും ഉള്ളത് പാർവതിയുമായി ബന്ധപ്പെട്ട കഥയാണ്. ഒരിക്കൽ പാർവതി ദേവി കുളിക്കാനായി പോയപ്പോൾ കാവലായി ഗണപതിയെ നിർത്തി. ആരെയും താൻ സ്നാനം ചെയ്യുന്നിടത്തേക്ക് പ്രവേശിക്കാൻ അനുവദിക്കരുത് എന്നും പാർവതി ദേവി ഗണപതി ഭഗവാന് നിർദ്ദേശം നൽകി. ഇതിനിടെയാണ് പരമശിവൻ അവിടെയെത്തിയത്.
ALSO READ:ഗണേശ ചതുർത്ഥി എന്നാണ്? കൃത്യമായ തീയ്യതി,ആരാധന രീതി, ശുഭകരമായ സമയം എന്നിവ അറിയാം
ശിവൻ അവിടേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ ഗണപതി അദ്ദേഹത്തെ തടഞ്ഞു. ശിപ്രകോപിയായ പരമേശ്വരൻ കോപിഷ്ഠനാവുകയും ഗണപതിയുടെ തല വെട്ടി മാറ്റുകയും ചെയ്തു. എന്നാൽ കുളികഴിഞ്ഞ് എത്തിയ പാർവതി ദേവി കാണുന്നത് ശിരസ്സറ്റ് കടക്കുന്ന തന്റെ പുത്രനെയാണ്.ഇത് പാർവതി ദേവിയെ വളരെയധികം വേദനിപ്പിച്ചു. കോപിഷ്ടയായ പാർവതി ദേവി ജഗത്തിനെ മുഴുവൻ സംഹരിക്കും എന്നും പ്രഖ്യാപിച്ചു.
പാർവതി ദേവിക്ക് സ്വയം നഷ്ടമാകുന്നു എന്ന് തിരിച്ചറിഞ്ഞ ശിവൻ ദേവിയെ ശാന്തയാക്കുന്നതിനായി വടക്കോട്ട് തലവച്ച് കിടക്കുന്ന ആദ്യത്തെ ജീവിയുടെ തല കൊണ്ടുവരാനായി തന്റെ ഭൂതഗണങ്ങളോട് ഉത്തരവിട്ടു. ശിരസ്സ് അന്വേഷിച്ചു പോയ ഭൂതഗണങ്ങൾ കണ്ടുമുട്ടിയത് ഒരു ആനയെ ആയിരുന്നു. തുടർന്ന് അവർ ആനയുടെ ശിരസ്സുമായി തിരിച്ചെത്തി. ആ ശിരസ് ബാലന്റെ ഉടലിൽ ഉറപ്പിച്ച് ജീവൻ നൽകി.
ശേഷം സർവഗണങ്ങളുടെയും അധിപനായി ശിവൻ ആ ബാലനെ വാഴിയ്ക്കുകയും ഏത് ശുഭകാര്യത്തിന് മുമ്പ് ഗണപതിയെ പൂജിക്കണമെന്ന് അനുഗ്രഹിക്കുകയും ചെയ്തു. അതേസമയം സെപ്റ്റംബർ 14ന് വിനായക ചതുർത്ഥി ആഘോഷിക്കുമ്പോൾ സെപ്റ്റംബർ 13 മുതൽ വ്രതം അനുഷ്ഠിക്കാനായി തയ്യാറെടുക്കേണ്ടതുണ്ട്. മത്സ്യവും മാംസവും പൂർണമായി വർജിക്കണം. കുളിച്ച് ശുദ്ധിയായിട്ട് വേണം വ്രതം അനുഷ്ഠാനം ആരംഭിക്കാൻ.
ENGLISH SUMMARY
Ganesha Chaturthi or Vinayaka Chaturthi is one of the most important festivals in Hinduism. Vinayaka Chaturthi is the birthday of Lord Ganapati. The Chaturthi or Velatha Paksha Chaturthi after the black moon in the month of Chingam is celebrated as the birthday of Lord Ganapati. It is considered very auspicious to worship Lord Ganapati and observe fasts on this day. Thus, this year’s Vinayaka Chaturthi falls on Monday, September 14.