AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Ganesh Chaturthi 2026: ​ഗണേശ ചതുർത്ഥി എന്നാണ്? കൃത്യമായ തീയ്യതി,ആരാധന രീതി, ശുഭകരമായ സമയം എന്നിവ അറിയാം

Ganesh Chaturthi 2026 Key Details:ഗണപതി ഭഗവാന്റെ ജന്മദിനമാണ് വിനായക ചതുർത്ഥി അഥവാ ഗണേശ ചതുർത്ഥിയായി ആഘോഷിക്കുന്നത്. 10 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാണ് വിനായക ചതുർത്ഥിക്ക് ഉള്ളത്. ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നതും ഗണപതി ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തുന്നതും വളരെ ശുഭകരമായയാണ് കണക്കാക്കുന്നത്. ജീവിതത്തിലെ തടസ്സങ്ങൾ മാറുവാൻ ഭഗവാൻ ഗണപതിയെ ആരാധിക്കുന്നത് വളരെ നല്ലതാണ്. അത്തരത്തിൽ ഈ വർഷത്തെ വിനായക ചതുർത്ഥി വരുന്നത്.....

Ganesh Chaturthi 2026: ​ഗണേശ ചതുർത്ഥി എന്നാണ്? കൃത്യമായ തീയ്യതി,ആരാധന രീതി, ശുഭകരമായ സമയം എന്നിവ അറിയാം
Ganesh Chaturthi 2026Image Credit source: PTI Photos
Ashli C
Ashli C | Published: 06 Sep 2026 | 05:35 PM

ഹിന്ദുമതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്നാണ് ഗണേശ ചതുർത്ഥി അഥവാ വിനായക ചതുർത്ഥി. ഭഗവാൻ ഗണപതിയുടെ ജന്മദിനമാണ് വിനായക ചതുർത്ഥിയായി ആഘോഷിക്കുന്നത്. ജീവിതത്തിൽ ശുഭകരമായ എന്തൊരു കാര്യം ചെയ്യുമ്പോഴും ആദ്യം വിനായകനെ പ്രാർത്ഥിക്കണം എന്നാണ് പറയുന്നത്. ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറി ജീവിതത്തിൽ ഉയർച്ച ഉണ്ടാകുന്നതിനായി ഭഗവാൻ ഗണപതിയെ ആരാധിക്കുന്നത് വളരെ നല്ലതാണ് എന്നാണ് വിശ്വാസം.

ഈ വർഷത്തെ വിനായക ചതുർത്ഥി

ബുദ്ധി,സമൃദ്ധി,അറിവ്, ഭാഗ്യം എന്നിവയുടെ ദേവനായി ആണ് ഗണപതിയെ കണക്കാക്കുന്നത്. അത്തരത്തിൽ ഭഗവാൻ ഗണപതിയുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്നാണ് ഗണേശ ചതുർത്ഥി. ഈ വർഷത്തെ വിനായക ചതുർത്ഥി വരുന്നത് സെപ്റ്റംബർ 14 തിങ്കളാഴ്ചയാണ്. ചിങ്ങമാസത്തിലെ വെളുത്ത ചതുർത്ഥി തീയതിയിലാണ് വിനായക ചതുർത്ഥി ആഘോഷമാക്കുക. അതായത് ഭദ്രപാദ മാസത്തിലെ ശുക്ല പക്ഷത്തിലെ (പ്രകാശമുള്ള രണ്ടാഴ്ച) ചതുർത്ഥിയിലാണ് (നാലാം ദിവസം) ഗണേശ ചതുർത്ഥി പ്രത്യേകിച്ചും സംഭവിക്കുന്നത്.

ALSO READ:രാശിക്കാർ ജാഗ്രത പാലിക്കണം, സമ്മർദ്ദത്തിനും മാനസിക പ്രശ്‌നങ്ങൾക്കും കാരണം

വിഗ്രഹം പ്രതിഷ്ടിക്കലാണ്

10 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാണ് വിനായക ചതുർത്ഥിക്ക് ഉള്ളത്. ആദ്യ ദിവസമായ സെപ്റ്റംബർ 14ന് ഗണപതി വിഗ്രഹം പ്രതിഷ്ടിക്കലാണ്. വീടുകളിലും പൊതുപന്തലകളിലും മണ്ണുകൊണ്ടുണ്ടാക്കിയ ഗണപതി വിഗ്രഹങ്ങൾ പൂജയ്ക്ക് വേണ്ടി പ്രതിഷ്ഠിക്കുന്നു. മാത്രമല്ല ഇന്നേ ദിവസങ്ങളിൽ വ്രതം അനുഷ്ഠിക്കുന്നതും വളരെ നല്ലതായാണ് കണക്കാക്കപ്പെടുന്നത്. വിനായക ചതുർത്ഥിക്ക് വ്രതം തലേദിവസമായ സെപ്റ്റംബർ 13ന് തന്നെ ആരംഭിക്കണം. വ്രതം അനുഷ്ഠിക്കുന്നവർ മത്സ്യവും മാംസങ്ങളും പൂർണമായും ത്യജിച്ച് ബ്രഹ്മചര്യം പാലിക്കണം.

മാത്രമല്ല ഈ സമയങ്ങളിലൊക്കെയും ഭഗവാൻ ഗണപതിയെ മനസ്സിൽ ധ്യാനിക്കുകയും അദ്ദേഹത്തിന്റെ മന്ത്രങ്ങൾ ജപിക്കുകയും ചെയ്യുക. ചതുർത്ഥി ദിവസം രാവിലെ ക്ഷേത്രത്തിൽ ഗണപതി ഹോമം നടത്തുന്നത് നല്ലതാണ്. സാധിക്കുമെങ്കിൽ ഇന്നേദിവസം മുഴുവൻ ഏതെങ്കിലും ഒരു ഗണപതി ക്ഷേത്രത്തിൽ ഇരുന്ന് ഗണപതി മന്ത്രങ്ങൾ ജപിക്കുന്നത് വളരെ നല്ലതായാണ് കണക്കാക്കുന്നത്. ഇനി അതിന് സാധ്യമല്ല എന്നുണ്ടെങ്കിൽ രാവിലെയും വൈകിട്ടും കുളിച്ച് ക്ഷേത്രദർശനം നടത്തുക.

ഗണേഷ് ചതുർത്ഥി നാളിൽ ഗണേശ പുരാണം, അഷ്ടോത്തരം, ഗണേശ ഗായത്രി, സഹസ്രനാമം, സങ്കട നാശന ഗണേശ സ്തോത്രം എന്നിവ ജപിക്കുന്നതും വളരെ നല്ലതാണ്. പൂർണ്ണമായും ഉപവസിക്കുവാൻ സാധിക്കുകയാണെങ്കിൽ അതാണ് ഏറ്റവും നല്ലത്. അല്ലാത്തപക്ഷം പഴങ്ങൾ അല്ലെങ്കിൽ പച്ചക്കറികൾ, പാല് എന്നിവ കഴിക്കാവുന്നതാണ്. അതുമല്ലെങ്കിൽ ക്ഷേത്രത്തിൽ ലഭിക്കുന്ന പടച്ചോറ് എന്നിവ ഭക്ഷിക്കാം. പിറ്റേദിവസം ക്ഷേത്രത്തിലെ തീർത്ഥം സേവിച്ചുകൊണ്ട് നമുക്ക് വ്രതം അവസാനിപ്പിക്കാവുന്നതാണ്.

മാത്രമല്ല ഗണപതി ക്ഷേത്രങ്ങളിൽ ചെന്ന് ഗണപതി ഭഗവാന് ഇഷ്ടപ്പെട്ട മാലകൾ അതായത് കറുകമാല, മുക്കുറ്റി മാല, എന്നിവ സമർപ്പിക്കാവുന്നതാണ്. വിനായകന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന് ഈ മാലകളെല്ലാം സമർപ്പിക്കുന്നത് അതിവിശേഷമായാണ് കണക്കാക്കുന്നത് അല്ലാതെയും നമുക്ക് ജീവിതത്തിലെ തടസ്സങ്ങൾ മാറുന്നതിനും ഗണപതി ഭഗവാനെ പ്രീതിപ്പെടുത്തുന്നതിനായി ഈ മാലകൾ സമർപ്പിക്കാം.

ENGLISH SUMMARY

Ganesha Chaturthi or Vinayaka Chaturthi is one of the most important days in Hinduism. The birthday of Lord Ganapati is celebrated as Vinayaka Chaturthi. This year, Vinayaka Chaturthi falls on Monday, September 14. Vinayaka Chaturthi is celebrated on the white Chaturthi date of the month of Chingam.

Follow Us