AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Mercury Transit to Leo: ബുധൻ ചിങ്ങം രാശിയിലേക്ക് നീങ്ങുന്നു! ഓഗസ്റ്റ് 22 മുതൽ 6 രാശിക്കാർക്ക് ഭാഗ്യം

Mercury Transit to Leo: ഇത് വളരെ ശുഭകരമായയാണ് കണക്കാക്കുന്നത്. ഇതൊരു വ്യക്തിയുടെ ജീവിതത്തിൽ നല്ല പല മാറ്റങ്ങൾക്കും പുരോഗതിക്കും കാരണമാകും. പ്രധാനമായും ആത്മവിശ്വാസം, തീരുമാനമെടുക്കാനുള്ള കഴിവ്, സർഗാത്മക എന്നിവ വർദ്ധിപ്പിക്കും. ബുധന്റെ സംക്രമണത്തിന്റെ സ്വാധീനം മേടം മുതൽ മീനം വരെയുള്ള എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ പ്രകടമാകും. ആറ് രാശിക്കാർക്ക് ഭാഗ്യം ലഭിക്കും...........

Mercury Transit to Leo: ബുധൻ ചിങ്ങം രാശിയിലേക്ക് നീങ്ങുന്നു! ഓഗസ്റ്റ് 22 മുതൽ 6 രാശിക്കാർക്ക് ഭാഗ്യം
Mercury Transit Image Credit source: Tv9 Network
Ashli C
Ashli C | Published: 21 Aug 2026 | 10:11 PM

ജ്യോതിഷത്തിൽ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരനായാണ് കണക്കാക്കുന്നത്. ചന്ദ്രൻ കഴിഞ്ഞാൽ ഏറ്റവും കുറഞ്ഞ സമയത്തിന് രാശി മാറാൻ സാധിക്കുന്ന ഗ്രഹമാണിത്. നിലവിൽ ബുധൻ കർക്കടക രാശിയിൽ ആണ്. ഓഗസ്റ്റ് 22 ബുധൻ സൂര്യന്റെ സിംഹ രാശിയിൽ പ്രവേശിക്കും. സെപ്റ്റംബർ 7 വരെ ബുധൻ ഈ രാശിയിൽ തുടരും. ബുധനും സൂര്യനും കൂടിച്ചേരുന്ന ഈ സംക്രമണം ബുധാദിത്യ രാജയോഗം സൃഷ്ടിക്കും.

ഇത് വളരെ ശുഭകരമായയാണ് കണക്കാക്കുന്നത്. ഇതൊരു വ്യക്തിയുടെ ജീവിതത്തിൽ നല്ല പല മാറ്റങ്ങൾക്കും പുരോഗതിക്കും കാരണമാകും. പ്രധാനമായും ആത്മവിശ്വാസം, തീരുമാനമെടുക്കാനുള്ള കഴിവ്, സർഗാത്മക എന്നിവ വർദ്ധിപ്പിക്കും. ബുധന്റെ സംക്രമണത്തിന്റെ സ്വാധീനം മേടം മുതൽ മീനം വരെയുള്ള എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ പ്രകടമാകും. ആറ് രാശിക്കാർക്ക് ഭാഗ്യം ലഭിക്കും. ആ ഭാഗ്യ രാശികൾ ആരൊക്കെ എന്ന് നോക്കാം.

മിഥുനം

ബുധൻ മിഥുനം രാശിയുടെ മൂന്നാം ഭാവത്തിലേക്കാണ് നീങ്ങുന്നത്. മിഥുനം രാശിക്കാർക്ക് ഈ സംക്രമണം അനുകൂലമായിരിക്കും. ആത്മവിശ്വാസം വർദ്ധിക്കും. ജോലി ചെയ്യുന്നവർക്കും ജോലി അന്വേഷിക്കുന്നവർക്കും മികച്ച സമയം. ബിസിനസ്, മാർക്കറ്റിംഗ്, വിദ്യാഭ്യാസം എഴുത്ത് തുടങ്ങിയ മേഖലകളിൽ അവർക്ക് ഈ കാലഘട്ടം നല്ലതും പുരോഗതിയും കൊണ്ടുവരും. ജോലി സംബന്ധമായ യാത്രകൾ നേട്ടങ്ങൾ കൊണ്ടുവരും.

ALSO READ:കൃഷ്ണജന്മാഷ്ടമി എന്താണ്? എന്തിനാണ് ഇത് ആഘോഷിക്കുന്നത്?

ചിങ്ങം

ചിങ്ങം രാശിയുടെ ഒന്നാം ഭാവത്തിലേക്കാണ് ബുധൻ നീങ്ങുന്നത്. അത് ഈ രാശിക്കാരുടെ ആത്മവിശ്വാസവും നേതൃത്വപരമായ കഴിവുകളും ശക്തിപ്പെടുത്തും. നിങ്ങളുടെ സംസാരത്തിൽ നല്ല മാറ്റം ഉണ്ടാകും. തൊഴിലിടത്ത് നിങ്ങളുടെ സംസാരത്തിനും അഭിപ്രായങ്ങൾക്കും ബഹുമാനവും പ്രാധാന്യവും ലഭിക്കും. ജോലിയിലും കരിയറിലും പുരോഗതി കൈവരിക്കും. ഈ കാലയളവിൽ വിദ്യാർത്ഥികൾക്ക് മികച്ച നേട്ടങ്ങൾ ഉണ്ടാകും.

കന്നി

ബുധൻ കന്നി രാശിക്കാരുടെ ഓരോ പദ്ധതികളിലും വിജയം കൊണ്ടുവരും. തൊഴിലിൽ പുരോഗതി ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ താൽപര്യം വർദ്ധിക്കും. പ്രവർത്തന മേഖലകൾക്ക് നല്ല ഫലങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ആത്മീയമായ യാത്രകളും നടത്തും.

തുലാം

ബുധൻ തുലാം രാശിയുടെ പതിനൊന്നാം ഭാവത്തിലേക്ക് ആണ് നീങ്ങുന്നത്. ഇത് ഈ രാശിക്കാർക്ക് നല്ല സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരും പുതിയ സൗഹൃദങ്ങൾ ബിസിനസ് വികസിപ്പിക്കാനുള്ള അവസരങ്ങൾ നൽകും. ഒരുമിച്ച് ബിസിനസ് ചെയ്യുന്നവർക്ക് അപ്രതീക്ഷിത ലാഭം ലഭിക്കും. ബിസിനസുകാർക്ക് നല്ല ലാഭം നൽകുന്ന പുതിയ കരാറുകൾ ലഭിക്കും.

ധനു

ബുധൻ ധനുരാശിയുടെ ഒമ്പതാം ഭാവത്തിലേക്ക് നിന്നും. ഇത് ഈ രാഷ്ട്രീയക്കാർക്ക് വിദേശയാത്രയ്ക്കുള്ള അവസരം നൽകും കോടതി കേസുകൾ അവസാനിക്കും മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കും. വിദേശത്ത് പഠിക്കാനോ ജോലി ചെയ്യാനോ ആഗ്രഹിക്കുന്നെങ്കിൽ ഈ കാലയളവിൽ ഞങ്ങൾ അതിനുള്ള അവസരവും ലഭിക്കും.

കുഭം

ബുധൻ കുംഭം രാശിയുടെ ഏഴാം ഭാവത്തിലേക്ക് നീങ്ങുന്നു. ഇത് ഈ രാശിയിലുള്ള ബിസിനസുകാർക്ക് നല്ലതായിരിക്കും. സംയുക്തമായി ബിസിനസ് നടത്തുന്നവർക്ക് നല്ല ലാഭം ലഭിക്കും. ചർച്ചകളിലൂടെ നിങ്ങൾക്ക് നിരവധി പുതിയ കരാറുകൾ ലഭിക്കും നിങ്ങളുടെ ഇണയുമായുള്ള നിങ്ങളുടെ ബന്ധം നല്ലതായിരിക്കും. ദാമ്പത്യജീവിതം മികച്ച ആയിരിക്കും. സാമ്പത്തിക സ്ഥിരത വർദ്ധിക്കും. ബിസിനസ് ലാഭം ഉണ്ടാകും. നിയമപരമായ കാര്യങ്ങളെ അനുകൂലമായ ഫലങ്ങൾ ലഭിക്കാനും സാധ്യത.

ENGLISH SUMMARY

In astrology, Mercury is considered the prince of planets. After the Moon, it is the planet that can change its sign in the shortest time. Currently, Mercury is in Cancer. On August 22, Mercury will enter the Sun’s Leo sign. Mercury will remain in this sign until September 7. This transit, where Mercury and the Sun meet, will create Budhaditya Raja Yoga.

Follow Us