Guruvayoor Ekadashi 2026: ഗുരുവായൂർ ഏകാദശി നാളെ; രോഗമുക്തിക്കും പാപമോക്ഷത്തിനും ഗുരുവായൂരപ്പനെ ഭജിക്കാം

Guruvayoor Ekadashi 2026 Tomorrow:ഗുരുവായൂർ ഏകാദശി നാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ സ്പെഷ്യൽ ദർശനം ഉണ്ടായിരിക്കുന്നതല്ല എന്നും, വരി നിന്ന് ഗുരുവായൂരപ്പന്റെ ദർശനം നടത്തുന്നവർക്കു മാത്രമായിരിക്കും മുൻഗണന നൽകുക എന്നും ഇതിനോടകം തന്നെ ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്.അഭൂതപൂർവ്വമായ ഭക്തജന തിരക്കാണ് ഏകാദശിനാളിൽ ഗുരുവായൂരപ്പനെ തൊഴുന്നതിനായി പ്രതീക്ഷിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുവരിയിൽ.............

Guruvayoor Ekadashi 2026: ഗുരുവായൂർ ഏകാദശി നാളെ; രോഗമുക്തിക്കും പാപമോക്ഷത്തിനും ഗുരുവായൂരപ്പനെ ഭജിക്കാം

Guruvayoor

Published: 

20 Nov 2026 | 07:48 PM

ജീവിതത്തിലെ സകല പാപങ്ങളിൽ നിന്നും മോക്ഷം നൽകി മനുഷ്യനെ തിന്മയിൽ നിന്നും നന്മയിലേക്ക് നയിക്കുന്ന ഗുരുവായൂർ ഏകാദശി വ്രതം നാളെ. ഭഗവാൻ ശ്രീകൃഷ്ണൻ അർജുനന് ഭഗവത്ഗീത ഉപദേശിച്ച ദിനമായും ഗുരുവായൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമായും ആണ് ഇത് ആഘോഷിക്കുന്നത്.

ഒരു വർഷത്തെ മുഴുവൻ ഏകാദശികളും അനുഷ്ഠിച്ചതിന് തുല്യമായ പുണ്യമാണ് ഗുരുവായൂർ ഏകാദശിവ്രതം അനുഷ്ഠിക്കുന്ന ഭക്തർക്ക് ലഭിക്കുന്നത് എന്നാണ് വിശ്വാസം. വൃശ്ചിക മാസത്തിലെ വെളുത്തപക്ഷ ഏകാദശി ദിനമായ നാളെ ഗുരുവായൂർ ക്ഷേത്രത്തിൽ ദേവസ്വത്തിന്റെ വക ഉദയാസ്തമന പൂജ ഉൾപ്പെടെയുള്ള വിശേഷാൽ ചടങ്ങുകൾ ഉണ്ടാകും.

ALSO READ:ഗുരുവായൂർ ഏകാദശി എടുക്കുന്നുണ്ടോ? ഈ തെറ്റുകൾ വരുത്തരുത്

പൊതുവരിയിൽ നിൽക്കുന്ന ദർശനത്തിന് പ്രഥമ പരിഗണന…

അതേസമയം ഗുരുവായൂർ ഏകാദശി നാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ സ്പെഷ്യൽ ദർശനം ഉണ്ടായിരിക്കുന്നതല്ല എന്നും, വരി നിന്ന് ഗുരുവായൂരപ്പന്റെ ദർശനം നടത്തുന്നവർക്കു മാത്രമായിരിക്കും മുൻഗണന നൽകുക എന്നും ഇതിനോടകം തന്നെ ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്.അഭൂതപൂർവ്വമായ ഭക്തജന തിരക്കാണ് ഏകാദശിനാളിൽ ഗുരുവായൂരപ്പനെ തൊഴുന്നതിനായി പ്രതീക്ഷിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുവരിയിൽ നിൽക്കുന്ന ദർശനത്തിന് പ്രഥമ പരിഗണന നൽകുമെന്നാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.

നാളെ രാവിലെ അഞ്ചുമണി മുതൽ വൈകിട്ട് 5 മണി വരെ സ്പെഷ്യൽ ദർശനങ്ങൾ ഒന്നും ഉണ്ടാവില്ല. പുലർച്ചെ 3:30 മുതൽ 4:30 വരെയാണ് നാട്ടുകാർക്കും അതുപോലെ മുതിർന്ന പൗരന്മാർക്കും ദർശനത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് പ്രസാദ് ഊട്ടിനുള്ള അവസാനിക്കുന്നതായിരിക്കും. തുടർന്ന് ബുഫ സമ്പ്രദായത്തിൽ ആയിരിക്കും പ്രസാദ് നടത്തുക. ഏകാദശി, ദ്വാദശി ത്രയോദശി ദിവസങ്ങളിൽ പ്രഭാത ഭക്ഷണവും രാത്രിയിലെ പ്രസാദവും ഉണ്ടായിരിക്കില്ല. എന്നും ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്.

കൂടാതെ ഗീതോപദേശ ദിനം കൂടിയായ നാളെ രാവിലെ 7 മണി മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ ആദ്ധ്യാത്മിക ഹാളിൽ സമ്പൂർണ്ണ ശ്രീമദ് ഭാഗവത പാരായണവും നടക്കും. ദേവസ്വം വക ഉദയാസ്തമന പൂജകൾക്കു പുറമേ രാത്രിയിൽ സ്വർണ കോലത്തിൽ ഗുരുവായൂരപ്പന്റെ എഴുന്നള്ളിപ്പും വിളക്കാഘോഷവും നടക്കുന്നതായിരിക്കും. ഏകാദശിയോടനുബന്ധിച്ച് നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തിന് നാളെ സമാപനമാകും.

ENGLISH SUMMARY

Tomorrow marks the observance of ‘Guruvayur Ekadashi’—a sacred fast that guides humanity from evil toward goodness and offers liberation from all the sins of one’s life. This day is celebrated both as the occasion when Lord Sri Krishna imparted the Bhagavad Gita to Arjuna and as the Pratishtha Divasam (consecration anniversary) of the Guruvayur Temple. It is believed that devotees who observe the Guruvayur Ekadashi fast attain merit equivalent to observing all the Ekadashi fasts throughout the entire year.

Loading...
Unable to load recommendations.
Follow Us
Related Stories
Guruvayoor Ekadashi 2026: ഗുരുവായൂർ ഏകാദശി എടുക്കുന്നുണ്ടോ? ഈ തെറ്റുകൾ വരുത്തരുത്
Guruvayoor Ekadashi 2026 Lucky zodiacs: ധനനേട്ടം,സന്തുഷ്ട ദാമ്പത്യം; ഗുരുവായൂർ ഏകാദശി ദിനത്തിൽ നാല് രാശികൾക്ക് ഐശ്വര്യം
Today’s Horoscope Malayalam: ജോലിയിൽ തെറ്റുപറ്റിയേക്കാം, ഏകാഗ്രത പാലിക്കുക! 12 രാശികളുടെ സമ്പൂർണ്ണ ഫലം
Astrology Malayalam Prediction: ഫെബ്രുവരി 8 വരെ ഭാഗ്യകാലം! സ്ഥാനക്കയറ്റം, ശമ്പള വർധന, 4 രാശിക്കാർ തിരിഞ്ഞു നോക്കേണ്ട
Astrology Predictions Malayalam: വൃശ്ചികം ഉൾപ്പെടെ 3 രാശികൾ തൊടുന്നതെല്ലാം ഇനി ഇരട്ടിക്കും! രാഹുവും ചൊവ്വയും വിപരീതപദത്തിൽ ചലിക്കുന്നു
Guruvayoor Ekadashi 2026: പാപമോക്ഷത്തിന് ഗുരുവായൂർ ഏകാദശി; വ്രതശുദ്ധിയുടെ പ്രധാനപ്പെട്ട 3 ദിവസങ്ങളും അനുഷ്ഠാന രീതികളും
കുറഞ്ഞ വിലയിൽ പ്രീമിയം ലുക്കുള്ള സുസുക്കിയുടെ സ്കൂട്ടർ
ഗുരുവായൂർ ഏകാദശി ദിനത്തിൽ നടത്തേണ്ട വഴിപാടുകൾ!
ചിലന്തി ശല്യം മടുത്തോ? വീട്ടിൽ തന്നെയുണ്ട് എളുപ്പവഴികൾ
ഓർമ്മശക്തി കൂട്ടാം; തലച്ചോറിൻ്റെ ആരോഗ്യത്തിന് കഴിക്കേണ്ട 8 സൂപ്പർ ഫുഡുകൾ
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?