Today’s Horoscope: ലക്ഷ്യത്തിനായി പ്രവർത്തിച്ചു കൊണ്ടിരിക്കുക! 12 രാശികളുടെ സമ്പൂർണ നക്ഷത്ര ഫലം
Today's Horoscope February 18: പൊതുവിൽ നല്ല ദിവസം ആയിരിക്കും. ക്ഷമയോടെ ചിന്തിച്ച് കാര്യങ്ങൾ ചെയ്യുക....
ഇന്ന് ഫെബ്രുവരി 18 ബുധനാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ ഇന്നത്തെ ദിവസം സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായി സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.
മേടം: ദാമ്പത്യ ജീവിതത്തിലും ആരോഗ്യത്തിലും വലിയ പ്രശ്നങ്ങൾക്കോ വിഷമങ്ങൾക്കോ സാധ്യതയില്ല. മറ്റു കാര്യങ്ങളിൽ ചെറിയ ബുദ്ധിമുട്ടുകളും തടസ്സങ്ങളും നേരിട്ടേക്കാം.
ഇടവം: പൊതുവിൽ നല്ല ദിവസം ആയിരിക്കും. ക്ഷമയോടെ ചിന്തിച്ച് കാര്യങ്ങൾ ചെയ്യുക.
മിഥുനം: ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.. മറ്റുകാര്യങ്ങളും ചെറിയ ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.
കർക്കിടകം: പൊതുവിൽ നല്ല ദിവസമായിരിക്കും. ക്ഷമയോടെ ചിന്തിച്ച് തീരുമാനങ്ങൾ എടുക്കുക.
ചിങ്ങം: തൊഴിൽ രംഗത്തെ ചില വിഷമതകൾ ഒഴിച്ചാൽ പൊതുവിൽ ദിവസം നല്ലതായിരിക്കും.
കന്നി: തൊഴിൽ രംഗത്തും ദാമ്പത്യ ജീവിതത്തിലും ചെറിയ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഉണ്ടായേക്കാം. മറ്റു കാര്യങ്ങളിൽ വലിയ തടസ്സങ്ങൾ ഉണ്ടാകില്ല.
തുലാം: പൊതുവിൽ നല്ല ദിവസമായിരിക്കും. ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.
വൃശ്ചികം: തൊഴിൽ രംഗത്തെ ചെറിയ പ്രശ്നങ്ങൾ ഒഴിച്ചാൽ പൊതുവിൽ നല്ല ദിവസം ആയിരിക്കും.
ധനു: സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. മറ്റുകാര്യങ്ങളിൽ ചെറിയ ബുദ്ധിമുട്ടുകളും തടസ്സങ്ങളും നേരിട്ടേക്കാം.
മകരം: കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. മറ്റു കാര്യങ്ങളിൽ ബുദ്ധിമുട്ടുകളും വിഷമതകളും നേരിട്ടേക്കാം.
കുംഭം: തൊഴിൽ രംഗത്തും ദാമ്പത്യജീവിതത്തിലും പ്രശ്നങ്ങൾ നേരിട്ടേക്കാം. മറ്റു കാര്യങ്ങൾ വലിയ തടസ്സമില്ലാതെ പോകും.
മീനം: സാമ്പത്തികമായി ചെറിയ പ്രശ്നങ്ങൾ നേരിട്ടേക്കാം. മറ്റു കാര്യങ്ങൾ തടസ്സമില്ലാതെ പോകും.
(DISCLAIMER:പൊതുവായ ഗ്രഹനിലകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പ്രവചനങ്ങള്‍. ഗ്രഹങ്ങളുടെ സ്ഥാനവും ജന്മസമയവുംഅനുസരിച്ച് ഫലങ്ങളില്‍ മാറ്റമുണ്ടായേക്കാം. വിശ്വാസപരമായ കാര്യങ്ങൾക്കും അറിവിനും വേണ്ടി മാത്രമുള്ളതാണ് ഈ ലേഖനം. ഇതിലെ വാദങ്ങള്‍ ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല.)