Horoscope Malayalam: പണം സമ്പാദിക്കാൻ പറ്റിയ ദിവസം! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം
Horoscope Malayalam: വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനമ വരെയുള്ള രാശികളുടെ ജീവിതത്തിൽ ഇന്ന് എന്തെല്ലാം നല്ലതും ചീത്തതുമായ കാര്യങ്ങൾ സംഭവിക്കും അപ്രതീക്ഷിതമായ നേട്ടങ്ങൾക്കും സൗഭാഗ്യങ്ങൾക്കും ഇടയാകും എന്നതിന്റെ ഒരു സാധ്യത മാത്രമാണ് ഇത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം....

Horoscope
ഇന്ന് മാർച്ച് 24 ചൊവ്വാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനമ വരെയുള്ള രാശികളുടെ ജീവിതത്തിൽ ഇന്ന് എന്തെല്ലാം നല്ലതും ചീത്തതുമായ കാര്യങ്ങൾ സംഭവിക്കും അപ്രതീക്ഷിതമായ നേട്ടങ്ങൾക്കും സൗഭാഗ്യങ്ങൾക്കും ഇടയാകും എന്നതിന്റെ ഒരു സാധ്യത മാത്രമാണ് ഇത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.
മേടം
പൊതുവിൽ ആനന്ദകരമായ ദിനം ആയിരിക്കും. പങ്കാളിയുമായി സന്തോഷത്തിലും സമാധാനത്തിലും ആയിരിക്കും. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്തും കഠിനാധ്വാനം ഫലം കാണും.
ഇടവം
സ്വയം നല്ലത് എന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യുക. മാനസികാരോഗ്യത്തിൽ പ്രാധാന്യം നൽകുക. ആരോഗ്യത്തിന് വലിയ പ്രശ്നം കാണില്ല. കുടുംബത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റു ചില കാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.
മിഥുനം
നിങ്ങളുടെ മനസ്സിന് സന്തോഷം നൽകുന്ന ആളുകളുമായി സമയം കണ്ടെത്തുവാനും ചില പരിപാടികൾ പങ്കെടുക്കുവാൻ സാധിക്കും. സാമ്പത്തികമായി അത്ര മികച്ച ദിവസം ആയിരിക്കില്ല. പണം കൂടുതൽ ചെലവാക്കേണ്ടതായി വരും. ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും.
കർക്കിടകം
ഒറ്റപ്പെടലും ഏകാന്തതയും ഒഴിവാക്കുന്നതിനായി കുടുംബവുമായി സമ്പർക്കം പുലർത്തുക. പൊതുവിൽ കാര്യങ്ങൾ ചെയ്യുമ്പോഴും ക്ഷമയോടെയും സമാധാനത്തോടെയും ചെയ്യുക.
ചിങ്ങം
ആരോഗ്യത്തിന് ശ്രദ്ധ ആവശ്യമാണ്. സാമ്പത്തികമായി, ഇന്ന് സമ്മിശ്ര ദിനമായിരിക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റു ചില കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടേക്കാം.
കന്നി
നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ എല്ലാ ശീലങ്ങളും ഒഴിവാക്കുക. സാമ്പത്തിക നേട്ടത്തിന് സാധ്യത. കുടുംബത്തിലും ദാമ്പത്യത്തിലും തൊഴിൽ രംഗത്ത് സന്തോഷവും സമാധാനവും ഉണ്ടാകും.
തുലാം
അനാവശ്യമായി പണം ചെലവഴിക്കാതിരിക്കുക. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റുചില കാര്യങ്ങളിൽ തടസ്സവും ബുദ്ധിമുട്ടും നേരിടാൻ സാധ്യത.
വൃശ്ചികം
പൊതുവിൽ നല്ല ദിവസം ആയിരിക്കും. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. ആരോഗ്യത്തിന് നല്ല ശ്രദ്ധ നൽകുക. മറ്റു കാര്യങ്ങളിൽ വലിയ തടസ്സമില്ലാതെ ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും.
ധനു
അമിതഭാരം ഉണ്ടാകുന്നതിന് കാരണമാകുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക. നല്ല ഭക്ഷണങ്ങൾ കഴിച്ചു ശീലിക്കുക. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിലും സമാധാനം ഉണ്ടാകും. മറ്റു ചില കാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.
മകരം
തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം നിങ്ങൾക്ക് അനുകൂലമായി വരും.
കുംഭം
പൊതുവിൽ ഒരു സമ്മിശ്രമായ ദിവസമായിരിക്കും. ചില കാര്യങ്ങൾ നേട്ടം ഉണ്ടാകുമ്പോൾ മറ്റ് ചില കാര്യങ്ങൾ തടസ്സങ്ങൾ നേരിട്ടേക്കാം. എന്നിരുന്നാലും നിങ്ങളുടെ കർമ്മങ്ങൾക്ക് അനുസരിച്ചുള്ള ഫലം ലഭിക്കും.
മീനം
നിങ്ങളുടെ വികാരത്തെ നിയന്ത്രിക്കുക. അനാവശ്യമായി ഭയപ്പെടരുത്. ആരോഗ്യത്തിന് നല്ല ശ്രദ്ധ നൽകുക. ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും നിലനിൽക്കും.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലമായ സൂചനയുടെ അടിസ്ഥാനത്തിലാണ്. ടിവി9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)