AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Horoscope Today: ബിസിനസില്‍ ലാഭം കൊയ്യും; മാനസിക സമ്മർദം അനുഭവപ്പെടും: ഇന്നത്തെ രാശിഫലം

Todays Horoscope: തൊഴിൽ രംഗത്ത് ചില തടസ്സങ്ങൾ നേരിടാമെങ്കിലും, ക്ഷമയോടെ മുന്നോട്ട് പോകുന്നത് വിജയം നേടാൻ സഹായിക്കും. ആരോഗ്യ കാര്യങ്ങളിൽ ചില പ്രശ്നങ്ങൾ കാണുന്നു. നോക്കാം ഇന്നത്തെ രാശിഫലം.

Horoscope Today: ബിസിനസില്‍ ലാഭം കൊയ്യും; മാനസിക സമ്മർദം അനുഭവപ്പെടും: ഇന്നത്തെ രാശിഫലം
Horoscope Today November 18Image Credit source: social media
sarika-kp
Sarika KP | Published: 18 Nov 2025 06:09 AM

ഇന്നത്തെ ദിവസം 12 രാശിക്കാർക്കും വ്യത്യസ്ത അനുഭവങ്ങൾ ഉണ്ടാകും. ചിലർക്ക് ജോലി സ്ഥലത്ത് സഹപ്രവർത്തകരുമായി ചില ബുദ്ധിമുട്ടുകൾ നേരിടും ചിലർക്ക് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് ചില തടസ്സങ്ങൾ നേരിടാമെങ്കിലും, ക്ഷമയോടെ മുന്നോട്ട് പോകുന്നത് വിജയം നേടാൻ സഹായിക്കും. ആരോഗ്യ കാര്യങ്ങളിൽ ചില പ്രശ്നങ്ങൾ കാണുന്നു. നോക്കാം ഇന്നത്തെ രാശിഫലം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. എല്ലാ കാര്യത്തിലും വിജയം കാണും. മത്സരപരീക്ഷകളിൽ മികച്ച വിജയം നേടും. പൊതു രം​ഗത്ത് ശോഭിക്കാൻ അവസരം ലഭിക്കും. മുതിർന്നവരുടെ ഉപ​ദേശം കേട്ട് മുന്നോട്ട് പോകൻ ശ്രമിക്കുക.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്നത്തെ ​​ദിവസം സാമ്പത്തികമായി അല്പം ബുദ്ധിമുട്ട് നേരിടേണ്ടി വരും. എന്നാൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്നത് ഇത് മറികടക്കാൻ നിങ്ങളെ സഹായിക്കും. മാതാപിതാക്കളുടെ ആരോ​ഗ്യകാര്യത്തിൽ പുരോ​ഗതിയുണ്ടാകും.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം മികച്ച വിജയം നേടാൻ സാധിക്കും. എല്ലാ കാര്യവും മത്സരബുദ്ധിയോടെ കാണുക. ബിസിനസിൽ വിജയം നേടാൻ സാധിക്കും. വീടോ വാഹനങ്ങളോട വാങ്ങിക്കാൻ ആ​ഗ്രഹിക്കുന്നവർ മുതിർന്നവരുടെ ഉപദേശം തേടുക.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് ഇന്ന് ആരോ​ഗ്യകാര്യത്തിൽ അല്പം ബുദ്ധിമുട്ട് നേരിടും. മത്സരപരീക്ഷകളിൽ ശോഭിക്കും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അലസത കാണിക്കരുത്. രാഷ്ട്രിയ പ്രവർത്തകർക്ക് ഇന്ന് പുതിയ പദവികൾ ലഭിക്കും.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. എല്ലാ കാര്യവും ആത്മവിശ്വാസത്തോടെ സമീപിക്കുക. ആരോ​ഗ്യകാര്യത്തിൽ ശ്രദ്ധ പുലർത്തുന്നത് നല്ലതാണ്. കലാപരമായി നേട്ടങ്ങൾ ഉണ്ടാകും.

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് സാമ്പത്തികമായി അല്പം ബുദ്ധിമുട്ട് ഉണ്ടാകും. ആർക്കും കടം നൽകാതിരിക്കാൻ ഇന്നത്തെ ദിവസം പരമാവധി ശ്രദ്ധിക്കുക. വിദേശത്തേക്ക് പോകുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.

Also Read:ഈ 4 രാശിക്കാരായ സ്ത്രീകൾ നല്ല ഭാര്യയും മരുമകളും ആയിരിക്കും!

തുലാം

തുലാം രാശിക്കാർ‍ക്ക് ഇന്ന് പങ്കാളിക്കൊപ്പം പുതിയ സ്ഥലം സന്ദർശിക്കാൻ അവസരം ലഭിക്കും. ബിസിനസിൽ വിജയം നേടാൻ സാധിക്കും. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കും.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഇന്ന് മികച്ച ദിവസമാണ്. പങ്കാളിയുമായി പുറത്ത് പോകുന്നത് മനസിന് സമാധാനം ലഭിക്കും. ജോലി സ്ഥലത്ത് സഹപ്രവർത്തകരുമായി നല്ല രീതിയിൽ മുന്നോട്ട് പോകുക.

നധു

നധു രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. ബിസിനസിൽ മികച്ച ലാഭം നേടും. കലാപരമായി മികച്ച വിജയം നേടും. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കും വിദേശത്ത് ജോലി ലഭിക്കും.

മകരം

മകരം രാശിക്കാർക്ക് ഇന്ന് മോശം ദിവസമായിരിക്കും. ആരോ​ഗ്യകാര്യത്തിൽ ബുദ്ധിമുട്ട് നേരിടും. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി വാക്കുതർക്കത്തിൽ ഏർപ്പെടാൻ സാധിക്കും.

കുംഭം

കുംഭം രാശിക്കാർക്ക് ഇന്ന് ജോലിസ്ഥലത്ത് ബുദ്ധിമുട്ട് നേരിടും. അധ്യാപകർ ഇന്ന് വിവാദങ്ങളിൽ അകപ്പെടാതിരിക്കുക. യാത്ര പോകാൻ തീരുമാനിക്കുന്നുണ്ടെങ്കിൽ കുറച്ച് ദിവസം നീട്ടിവെക്കുക,

മീനം

മീനം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. സർക്കാർ ജോലി ആ​ഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവർ സൂക്ഷിക്കുക.