AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Horoscope : കയ്യിലിരിപ്പ് സൂക്ഷിക്കണം, ശത്രു പിന്നാലെയുണ്ട്; ഈ നാളുകാര്‍ സൂക്ഷിക്കുക; രാശിഫലം അറിയാം

Today’s Horoscope 11th June 2025 in Malayalam: ചിലപ്പോഴൊക്കെ നമ്മുടെ മനസിന് ആശ്വാസം നല്‍കുന്ന പ്രവചനങ്ങളാകാം രാശിഫലത്തിലുണ്ടാവുക. എന്നാല്‍ പ്രതീക്ഷകള്‍ക്ക് ഘടകവിരുദ്ധമായുള്ള പ്രവചനങ്ങളുമുണ്ടാകാം. ഇന്നത്തെ രാശിഫലവും അത്തരത്തിലുള്ളത്. ഓരോ നാളുകാരുടെയും ഇന്നത്തെ രാശിഫലം എങ്ങനെയെന്ന് നോക്കാം

Horoscope : കയ്യിലിരിപ്പ് സൂക്ഷിക്കണം, ശത്രു പിന്നാലെയുണ്ട്; ഈ നാളുകാര്‍ സൂക്ഷിക്കുക; രാശിഫലം അറിയാം
പ്രതീകാത്മക ചിത്രം Image Credit source: Getty
jayadevan-am
Jayadevan AM | Published: 11 Jun 2025 05:49 AM

രുപാടു പ്രതീക്ഷകളോടെ രാശിഫലം നോക്കുന്നവരാണ് നമ്മളില്‍ പലരും. പലര്‍ക്കും രാശിഫലം നോക്കുന്നത് ജീവിതത്തിലെ പ്രധാന ശീലമായി മാറിക്കഴിഞ്ഞു. ചിലപ്പോഴൊക്കെ നമ്മുടെ മനസിന് ആശ്വാസം നല്‍കുന്ന പ്രവചനങ്ങളാകാം അതിലുണ്ടാവുക. എന്നാല്‍ പ്രതീക്ഷകള്‍ക്ക് ഘടകവിരുദ്ധമായുള്ള പ്രവചനങ്ങളും പലപ്പോഴും സ്വഭാവികമാണ്. ഇന്നത്തെ രാശിഫലവും അത്തരത്തിലുള്ളത്. ഓരോ നാളുകാരുടെയും ഇന്നത്തെ രാശിഫലം എങ്ങനെയെന്ന് നോക്കാം.

മേടം

ഇന്ന് പ്രത്യേകിച്ചും പകല്‍ സമയത്ത് കാര്യങ്ങള്‍ അനുകൂലമാകണമെന്നില്ല. കാര്യതടസം, യാത്രാഭംഗം, അസ്വസ്ഥത തുടങ്ങിയവ കാണുന്നു.

ഇടവം

പകല്‍ സമയത്ത് കാര്യങ്ങള്‍ അനുകൂലമാകാം. ആഗ്രഹങ്ങള്‍ നടന്നേക്കാം. ഉത്സാഹം, സല്‍ക്കാരയോഗം തുടങ്ങിയവയ്ക്കും സാധ്യത.

മിഥുനം

ആഗ്രഹങ്ങള്‍ നടന്നേക്കാം. കാര്യവിജയം, പ്രവര്‍ത്തനവിജയം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. തൊഴിലിടങ്ങളിലും അനുകൂല നേട്ടങ്ങള്‍ക്ക് സാധ്യത.

കര്‍ക്കടകം

ഇച്ഛാഭംഗം, കാര്യപരാജയം, മനപ്രയാസം എന്നിവയ്ക് സാധ്യത. അസ്വസ്ഥത, അലച്ചില്‍, ചെലവ് ഇവയും കാണുന്നു.

ചിങ്ങം

അപകടസാധ്യത, മനപ്രയാസം, ആരോഗ്യപ്രശ്‌നങ്ങള്‍ ഇവ കാണുന്നു. വാക്കും പ്രവൃത്തിയും സൂക്ഷിക്കണം. ശത്രുശല്യത്തിനും സാധ്യത.

കന്നി

ആഗ്രഹസഫലീകരണം, മത്സരവിജയം, പ്രവര്‍ത്തനലാഭം, കാര്യവിജയം, ശത്രുക്ഷയം ഇവ കാണുന്നു.

തുലാം

വാക്കുകളിലും പ്രവൃത്തികളിലും ജാഗ്രത വേണം. വാഗ്വാദങ്ങള്‍ക്ക് സാധ്യത. പക്വതയോടെയുള്ള പെരുമാറ്റം ഗുണം ചെയ്യും. ശത്രുശല്യം കാണുന്നു.

വൃശ്ചികം

പ്രവര്‍ത്തനവിജയം, ബന്ധു-സുഹൃദ്‌സമാഗമം, സല്‍ക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി, യാത്രായോഗം ഇവ കാണുന്നു.

ധനു

മനപ്രയാസം, അസ്വസ്ഥ, അലച്ചില്‍, ആരോഗ്യപ്രശ്‌നങ്ങള്‍, കാര്യപരാജയം ഇവയ്ക്ക് സാധ്യത.

Read Also: Malayalam Astrology: അപൂർവവും അസാധാരണവുമായ രാജയോഗം; നിങ്ങളുടെ രാശി ഇതിൽ ഉണ്ടോ.?

മകരം

നിയമപ്രശ്‌നങ്ങളില്‍ വിജയം, അനുകൂല സ്ഥലം മാറ്റം, സ്ഥാനക്കയറ്റം, യാത്രാവിജയം, അംഗീകാരം ഇവ കാണുന്നു.

കുംഭം

ഏറെക്കുറെ അനുകൂലമായ ദിനം. ധനയോഗം, ആരോഗ്യം, സന്തോഷകരമായ നിമിഷങ്ങള്‍ ഇവ കാണുന്നു.

മീനം

കലഹം, ശത്രുശല്യം, അപകടഭീതി, ചെലവ്, അലച്ചില്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍, കാര്യപരാജയം ഇവ കാണുന്നു.

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌ ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)