AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Birth Star: ഈ നക്ഷത്രത്തിൽ ജനിക്കുന്ന മക്കൾ പിതാവിന്റെ ഐശ്വര്യം

Birth Star: ചില നാളുകാർ മക്കളായി ജനിക്കുന്നത് പിതാവിന് നല്ല കാലം കൊണ്ടു വരുമെന്ന് പറയപ്പെടുന്നു. കൂടാതെ അവരുടെ ജനനത്തോടെ വീട്ടില്‍ ഐശ്വര്യകാലവും പിറക്കുന്നു. കുടുംബത്തിന് സമൃദ്ധിയുടെ നാളുകളായിരിക്കും.

Birth Star: ഈ നക്ഷത്രത്തിൽ ജനിക്കുന്ന മക്കൾ പിതാവിന്റെ ഐശ്വര്യം
HoroscopeImage Credit source: getty images
nithya
Nithya Vinu | Published: 25 May 2025 13:37 PM

ജ്യോതിഷ പ്രകാരം 27 നാളുകളാണുള്ളത്. ഇതിൽ ചില നാളുകാർ മക്കളായി ജനിക്കുന്നത് പിതാവിന് നല്ല കാലം കൊണ്ടു വരുമെന്ന് പറയപ്പെടുന്നു. കൂടാതെ അവരുടെ ജനനത്തോടെ വീട്ടില്‍ ഐശ്വര്യകാലവും പിറക്കുന്നു. കുടുംബത്തിന് സമൃദ്ധിയുടെ നാളുകളായിരിക്കും.

അശ്വതി
അശ്വതി നക്ഷത്രക്കാർ കുടുംബത്തിൽ സൗഭാ​ഗ്യം കൊണ്ടുവരും. ഈ നക്ഷത്രത്തിലുള്ള കുട്ടികള്‍ പിതാവിന്റെ ഐശ്വര്യമാണ്. അവർ എത്ര നേട്ടങ്ങൾ സ്വന്തമാക്കിയാലും കുടുംബത്തെ മറന്ന് കളയില്ല.

ഭരണി
ഭരണി നക്ഷത്രക്കാർ പിതാവിന് സാമ്പത്തിക ഉയർച്ച നൽകും. ബിസിനസിൽ മാറ്റങ്ങൾക്ക് കാരണമാകും. ജീവിതത്തിൽ അപ്രതീക്ഷിത നേട്ടങ്ങളും ഇവരുടെ ജനനത്തിലൂടെ വന്നു ചേരും. വീട്, വാഹനം തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാകും.

മകം
മകം നക്ഷത്രക്കാരും പിതാവിന്റെ ഭാ​ഗ്യമാണ്. ജീവിതത്തില്‍ വളരെയധികം ഉയര്‍ച്ചകളും സാമ്പത്തികമായി വളര്‍ച്ചയും കൈവരുന്നു. മകം നക്ഷത്രക്കാർ വീട്ടിലുള്ളത് ലക്ഷ്മി ദേവി വീട്ടിലുള്ളതിന് തെളിവാണ്. താഴ്ന്ന നിലയില്‍ ജിവിക്കുന്ന വീട്ടില്‍ മകം നക്ഷത്രത്തില്‍ കുഞ്ഞ് പിറന്നാല്‍ ആ വീട്ടില്‍ ഐശ്വര്യം വരികയും സാമ്പത്തികമായി ഉയര്‍ച്ച ലഭിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു.

പൂരം
പൂരം നക്ഷത്രക്കാരായ കുട്ടികൾ പിതാവിന്റെ ജോലിയിൽ നേട്ടങ്ങൾ കൊണ്ട് വരുന്നു. വീട്, വാഹനം എന്നീ കാര്യങ്ങളിലും ഭാഗ്യം നിങ്ങളെ അനുകൂലിക്കും. പ്രതീക്ഷിക്കാത്ത രീതിയിലുള്ള പല നേട്ടങ്ങളും സാമ്പത്തിക അഭിവൃദ്ധിയും ജീവിതത്തില്‍ വന്നുചേരും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)