AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Horoscope : ആരോഗ്യപ്രശ്‌നങ്ങള്‍, സാമ്പത്തിക വെല്ലുവിളി; ഇന്ന് ഈ നാളുകാര്‍ സൂക്ഷിക്കണം; രാശിഫലം

Today’s Horoscope 15th May 2025 in Malayalam: അംഗീകാരം, ആരോഗ്യം, കാര്യവിജയം തുടങ്ങിയവയാണ് ചില നാളുകാരുടെ ഇന്നത്തെ അനുകൂലഘടകങ്ങള്‍. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍, സാമ്പത്തിക വെല്ലുവിളി തുടങ്ങിയവ മറ്റ് ചിലരെ അലട്ടിയേക്കാം. ഇന്നത്തെ രാശിഫലം

Horoscope : ആരോഗ്യപ്രശ്‌നങ്ങള്‍, സാമ്പത്തിക വെല്ലുവിളി; ഇന്ന് ഈ നാളുകാര്‍ സൂക്ഷിക്കണം; രാശിഫലം
പ്രതീകാത്മക ചിത്രം Image Credit source: Freepik
jayadevan-am
Jayadevan AM | Published: 15 May 2025 06:34 AM

തിവുപോലെ ചില നാളുകാര്‍ക്ക് ഏറെ ആത്മവിശ്വാസവും സമാധാനവും നല്‍കുന്നതും, മറ്റ് ചിലര്‍ക്ക് നിരാശ പകരുന്നതുമാണ് ഇന്നത്തെ രാശിഫലം. ചിലര്‍ സമ്മിശ്രഫലങ്ങളിലൂടെയും കടന്നുപോകാം. അംഗീകാരം, ആരോഗ്യം, കാര്യവിജയം തുടങ്ങിയവയാണ് ചില നാളുകാരുടെ ഇന്നത്തെ അനുകൂലഘടകങ്ങള്‍. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍, സാമ്പത്തിക വെല്ലുവിളി തുടങ്ങിയവ മറ്റ് ചിലരെ അലട്ടിയേക്കാം. ഇന്നത്തെ രാശിഫലം നോക്കാം.

മേടം

ഇന്ന് വെല്ലുവിളി നിറഞ്ഞ ദിനമാകാം. ആരോഗ്യപ്രശ്‌നം, കാര്യപരാജയം, ശത്രുശല്യം, സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇവ കാണുന്നു.

ഇടവം

ഇന്ന് മികച്ച ദിനമാകാം. അംഗീകാരം, ആരോഗ്യം, നേട്ടം, കാര്യവിജയം എന്നിവയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ കാണുന്നു.

മിഥുനം

മികച്ച ദിനമാകാം. സുഹൃദ്-ബന്ധു സമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി, സല്‍ക്കാരയോഗം, യാത്രാവിജയം, ഉത്സാഹം, ആഗ്രഹസഫലീകരണം ഇവയ്ക്ക് സാധ്യത.

കര്‍ക്കിടകം

സമ്മിശ്രഫലങ്ങള്‍ കാണുന്നു. ഉച്ചവരെ വെല്ലുവിളി നിറഞ്ഞതാകാം. അതിനുശേഷം, നേട്ടം, കാര്യവിജയം, മനസമാധാനം ഇവ കാണുന്നു.

ചിങ്ങം

വൈകുന്നേരം വരെ കാര്യങ്ങള്‍ പ്രതികൂലമാകാം. കാര്യതടസം, മനഃപ്രയാസം, അപകടഭീതി ഇവയ്ക് സാധ്യത. ശേഷം കാര്യങ്ങള്‍ മെച്ചപ്പെട്ടേക്കാം.

കന്നി

ഉച്ചവരെ അനുകൂല സമയം. യാത്രാവിജയം, സല്‍ക്കാരയോഗം, കാര്യവിജയം ഇവ കാണുന്നു. അതിനുശേഷം കാര്യതടസം, അസ്വസ്ഥത, അലച്ചില്‍ ഇവയ്ക്ക് സാധ്യത.

തുലാം

സമ്മിശ്രഫലങ്ങളിലൂടെ കടന്നുപോകേണ്ടി വന്നേക്കാം. ശത്രുശല്യം, അപകടഭീതി, ആരോഗ്യപ്രശ്‌നങ്ങള്‍ ഇവ കാണുന്നു. യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം.

വൃശ്ചികം

തൊഴിലിടങ്ങളില്‍ മികച്ച നേട്ടങ്ങള്‍ക്ക് സാധ്യത. അനുകൂല സ്ഥലംമാറ്റം, സ്ഥാനക്കയറ്റം ഇവ കാണുന്നു.

ധനു

ഉച്ചവരെ വെല്ലുവിളികള്‍ നേരിട്ടേക്കാം. അതിനുശേഷം ആരോഗ്യം, അംഗീകാരം, നേട്ടം, മനസമാധാനം ഇവ കാണുന്നു.

മകരം

പൊതുവെ മികച്ച ദിനം. കച്ചവടരംഗത്ത് നേട്ടങ്ങള്‍ക്ക് സാധ്യത. കാര്യവിജയം, പ്രവര്‍ത്തനവിജയം, സാമ്പത്തികനേട്ടം ഇവ കാണുന്നു.

Read Also: Astrology Malayalam: ഈ രാശിക്കാർ വളരെ അസൂയയുള്ളവരാണ്, ഇവരിൽ നിന്ന് അകലുന്നതാണ് നല്ലത്

കുംഭം

ഉത്സാഹം, നിയമവിഷയങ്ങളിലെ വിജയം, ആരോഗ്യം, അംഗീകാരം ഇവയ്ക്ക് സാധ്യത.

മീനം

ധനതടസം, അലച്ചില്‍, കാര്യപരാജയം ഇവയ്ക്ക് സാധ്യത. വായ്പാശ്രമങ്ങള്‍ പരാജയപ്പെട്ടേക്കാം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)